രണ്ടാം അട്ടിമറിയില്‍ എന്‍സിപിയെ ശിഥിലമാക്കി അജിത് പവാര്‍; വിമതനാക്കിയത് ഇക്കാര്യങ്ങള്‍
മുംബൈ: എന്‍സിപി നേതൃത്വത്തെ രണ്ടാമതും വിറപ്പിച്ച് ബിജെപി പാളയത്തിലെത്തിയിരിക്കുകയാണ്. രണ്ട് വര്‍ഷം കൊണ്ട് രണ്ട് രഹസ്യ നീക്കത്തിലൂടെ ബിജെപി പ്രതിപക്ഷത്തിന്റെ നടുവൊടിച്ചിരിക്കുന്നത്. പക്ഷേ ഇതിന്റെ എല്ലാം തുടക്കം അജിത് പവാറിന്റെ ആദ്യ വിമത നീക്കത്തില്‍ നിന്നായിരുന്നു. 2019ലായിരുന്നു അപ്രതീക്ഷിതമായ നീക്കം. ബിജെപിക്കൊപ്പം ചേര്‍ന്ന അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു. എ
ന്നാല്‍ അന്ന് ശരത് പവാര്‍ വൈകാരികമായി പ്രതികരിച്ചപ്പോള്‍ എല്ലാ എംഎല്‍എമാരും തിരികെ വന്നിരുന്നു. ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും സര്‍ക്കാര്‍ നിലനിന്നില്ല. പിന്നീടായിരുന്നു. എന്‍സിപി, കോണ്‍ഗ്രസ്, ശിവസേന എന്നിവര്‍ ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിച്ചത്.

അതേസമയം ഇത്തവണ ശരത് പവാറിന് പാര്‍ട്ടിയില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാന്‍ സാധിക്കുന്നതിന് മുന്നേയായിരുന്നു അജിത് പവാറിന്റെ വിമത നീക്കം. നിമിഷ നേരം കൊണ്ട് അദ്ദേഹം ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. 29 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പമുണ്ട്. ഇതില്‍ ഒന്‍പത് എന്‍സിപി നേതാക്കള്‍ മുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു.
എന്‍സിപി നേതൃത്വത്തിലെ പുതിയ നിയമനങ്ങളാണ് വിമത നീക്കത്തിന് വഴിയൊരുക്കിയത്. പവാറിന്റെ മകള്‍ സുപ്രിയ സുലെയെയും, പ്രഫുല്‍ പട്ടേലിനെയും വര്‍ക്കിംഗ് പ്രസിഡന്റുമാരായി ശരത് പവാര്‍ നിയമിച്ചിരുന്നു. എന്നാല്‍ അജിത് പവാറിനെ തഴയുകയും ചെയ്തു. തനിക്ക് പ്രതിപക്ഷ നേതൃസ്ഥാനത്ത് തുടരാന്‍ ആഗ്രഹമില്ലെന്ന് ഇതിന് പിന്നാലെ അജിത് പ്രഖ്യാപിച്ചിരുന്നു.ശരത് പവാറിന്റെ രാജിയാണ് പാര്‍ട്ടിയിലെ മാറ്റത്തിന് തുടക്കമിട്ടത്.
പവാര്‍ ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് മടങ്ങിവന്നെങ്കിലും പാര്‍ട്ടിയില്‍ മറ്റ് മാറ്റങ്ങള്‍ വരികയായിരുന്നു. പല സീനിയര്‍ നേതാക്കളും ശരത് പവാറിന് പകരക്കാരനെ പറഞ്ഞിരുന്നെങ്കിലും, ഒരിക്കല്‍ പോലും അജിത് പവാറിന്റെ പേര് അതില്‍ ഇല്ലായിരുന്നു. ശരത് പവാറിന്റെ രാജി പിന്‍വലിച്ച വാര്‍ത്താസമ്മേളനത്തില്‍ അജിത് പവാറിന്റെ അസാന്നിധ്യം ചര്‍ച്ചയായിരുന്നു.
ശരത് പവാര്‍ കഴിഞ്ഞ സംഘടനയില്‍ ഏറ്റവുമധികം സ്വാധീനം അജിത്തിനാണ്. പലതവണ പാര്‍ട്ടിയെ തെരഞ്ഞെടുപ്പുകളില്‍ വന്‍ ജയത്തിലെത്തിയിട്ടുണ്ട്. ഇപ്പോഴത്തെ കൂറുമാറ്റത്തിന് പവാര്‍ കുടുംബത്തിലെ പ്രശ്‌നങ്ങളും കാരണമായിട്ടുണ്ട്.അതേസമയം മഹാരാഷ്ട്രയിലെ കാര്യങ്ങളില്‍ അജിത് പവാര്‍, സുപ്രിയ സുലെയോട് അഭിപ്രായം ചോദിക്കേണ്ടി വരുന്ന അവസ്ഥയായിരുന്നു പുതിയ നിയമനത്തിലൂടെ ഉണ്ടായിരുന്നത്. ഇത് സീനിയര്‍ നേതാവെന്ന നിലയില്‍ വലിയ നാണക്കേടാണ് അജിത്തിന് സമ്മാനിച്ചത്. ഇതും കൂറുമാറ്റത്തിന് പ്രധാന കാരണമായിട്ടുണ്ട്.
ഇന്ന് അജിത് പവാറിന്റെ മുംബൈ വസതിയില്‍ വര്‍ക്കിംഗ് പ്രസിഡന്റ് സുപ്രിയ സുലെ, മുതിര്‍ന്ന നേതാവ് ചഗന്‍ ബുജ്ബല്‍ എന്നിവരെല്ലാം യോഗം ചേര്‍ന്നിരുന്നു. അതിന് ശേഷം മണിക്കൂറുകള്‍ കൊണ്ടാണ് അജിത് പവാര്‍ പാര്‍ട്ടി വിട്ടിരിക്കുന്നത്. എന്തായാലും നേട്ടം കൊയ്തിരിക്കുന്നത് ബിജെപിയാണ്. നേരത്തെ ശിവസേനയെയും, ഇപ്പോള്‍ എന്‍സിപിയെയും ഒരുപോലെ ബിജെപി തകര്‍ത്തിരിക്കുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ കരുത്ത് ഇരട്ടിയാക്കുന്നതാണ് ഈ നീക്കങ്ങള്‍












Click it and Unblock the Notifications