വോട്ട് കണക്കിൽ നെഞ്ചിടിപ്പ്; കുറവ് 13000 വോട്ട് മൂല്യം..രാഷ്രപതി തിരഞ്ഞെടുപ്പ് ബിജെപിക്ക് വെല്ലുവിളി
ദില്ലി; ജൂലൈ 18 നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്. രാം നാഥ് കോവിന്ദിന്റെ പിൻഗാമിയായി ആര് രാഷ്ട്രപതിയാകുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. നിലവിൽ എൻഡിഎയിൽ നിന്നും പല പേരുകളും ഉയർന്ന് കേൾക്കുന്നുണ്ടെങ്കിലും കഴിഞ്ഞ തവണത്തെ പോലെ അപ്രതീക്ഷിത സ്ഥാനാർത്ഥി എത്തിയേക്കുമെന്ന് തന്നെയാണ് വിലയിരുത്തൽ. അതേസമയം ഇക്കുറി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയെ വെട്ടാനുള്ള തീവ്രശ്രമങ്ങൾ പ്രതിപക്ഷത്തും ശക്തമാണ്. ഒത്തുപിടിച്ചാൽ മലയും പോലും എന്ന പ്രതീക്ഷയിലാണ് പ്രതിപക്ഷം. പ്രതിപക്ഷ പാർട്ടികളെ ഒരുമിച്ച് കൊണ്ടുവരാനുള്ള ചർച്ചകൾ കോൺഗ്രസിന്റെ നേതൃത്വത്തിൽ ആരംഭിച്ചിട്ടുണ്ട്.
ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിലേയും രാജ്യസഭ തിരഞ്ഞെടുപ്പിലേയും വിജയത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പ് പോലെ തന്നെ എൻ ഡി എയ്ക്ക് അനായാസ വിജയം ഉണ്ടാകുമെന്ന് പൊതുവേ വിലയിരുത്തപ്പെടുത്തുന്നുണ്ടെങ്കിലും കണക്കുകൾ ഭരണകക്ഷിക്ക് ആശ്വാസം നൽകുന്നല്ല. വിശദമായി വായിക്കാം
ഹോട്ട് ലുക്കിൽ ബ്ലാക്ക് നെറ്റ് വസ്ത്രത്തിൽ മംമ്ത; 'ബോളിവുഡ് തോറ്റ് പോകുമല്ലോയെന്ന് ആരാധകർ

കഴിഞ്ഞ രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 65.55 ശതമാനം വോട്ട് നേടിയായിരുന്നു രാംനാഥ് കോവിന്ദ് വിജയിച്ചത്. പോൾ ചെയ്ത 10,69,358 വോട്ടുകളിൽ 7,02,044 വോട്ടുകളായിരുന്നു കോവിന്ദിന് ലഭിച്ചത്. എതിർ സ്ഥാനാർത്ഥിയായ മുൻ ലോക്സഭ സ്പീക്കർ മീരാ കുമാറിന് ലഭിച്ചത് 3,67,314 വോട്ടികളും. പാർലമെന്റ് അംഗങ്ങളിൽ 522 എംപിമാരുടെ വോട്ട് കോവിന്ദിനും 225 പേരുടെ വോട്ട് മീരയ്ക്കും ലഭിച്ചു. അന്ന് എൻഡിഎ വിജയത്തിൽ നിർണായകമായത് എൻ ഡി എയ്ക്ക് പുറത്തുള്ള കക്ഷികളായ അണ്ണാ ഡി എം കെ . ജെ ഡി യു, ബി ജെ ഡി, ടി ആർ എസ്, തെലുങ്ക് ദേശം പാർട്ടി എന്നിവരുടെ പിന്തുണയായിരുന്നു.

മറ്റൊരു രാഷ്ട്രപതി തിരഞ്ഞെടുപ്പിന് കളമൊരുങ്ങുമ്പോൾ ഈ കക്ഷികളിൽ പലരും എൻ ഡി എയുമായി സ്വരചേർച്ചയിൽ അല്ലെന്നതാണ് ശ്രദ്ധേയം. മോദിയേയും ബിജെപിയേയും പിന്തുണച്ച ചന്ദ്രശേഖർ റാവുവിന്റെ ടി ആർ എസ് ഇപ്പോൾ തെലങ്കാനയിൽ ബി ജെ പിക്കെതിരെ പോരാടുന്നതാണ് കാഴ്ച. സംസ്ഥാനത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ബി ജെ പിയുടെ നീക്കങ്ങളാണ് റാവുവിനെ ചൊടിപ്പിച്ചത്. മറ്റൊരു സഖ്യകക്ഷിയ നിതീഷ് കുമാറും ബി ജെ പി നേതൃത്വവുമായി അകൽച്ചയിലാണ്.

മാത്രമല്ല 2017 ന് ശേഷം എൻ ഡി എയുടെ സഖ്യകക്ഷിയായിരുന്ന പാർട്ടികൾ സഖ്യം വിടുന്ന സാഹചര്യവും ഉണ്ടായി. മഹാരാഷ്ട്രയിൽ നിന്നുള്ള ശിവസേന, പഞ്ചാബിൽ നിന്നുള്ള ശിരോമണി അകാലി ദൾ, ചന്ദ്രബാബു നായിഡുവിന്റെ ടിഡിപി തുടങ്ങിയ പാർട്ടികളാണ് സഖ്യം ഉപേക്ഷിച്ചത്. ഇത് കൂടാതെ 2017 ന് ശേഷം നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ രാജസ്ഥാനിൽ നിന്നും ഛത്തീസ്ഗഡിൽ നിന്നും ഭരണത്തിൽ നിന്ന് പുറത്തായതും ബി ജെ പിക്ക് വലിയ തിരിച്ചടിയാണ്. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ വൻ മുന്നേറ്റം നേടാൻ ബി ജെ പിക്ക് സാധിച്ചിരുന്നുവെങ്കിലും രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ഏറെ നിർണായകമായ സംസ്ഥാനങ്ങളിൽ ഒന്നായ ഉത്തർപ്രദേശിൽ സീറ്റുകൾ കുത്തനെ ഇടിഞ്ഞത് ബി ജെ പിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

ഇപ്പോഴത്തെ കണക്ക് പ്രകരാം 5,43,000 വോട്ടാണ് വിജയിക്കാൻ വേണ്ടത്. എൻ ഡി എയെ സംബന്ധിച്ചെടുത്തോളം ഭൂരിപക്ഷം ഉറപ്പിക്കാൻ 13,000 വോട്ട് മൂല്യത്തിന്റെ കുറവാണ് ഉള്ളത്. പ്രതിപക്ഷ നിരയിൽ 43,000 വോട്ട് മൂല്യമുള്ള വൈ എസ് ആർ കോൺഗ്രസും 31,000 വോട്ട് മൂല്യമുള്ള നവീൻ പട്നായിക്കിന്റെ ബിജു ജനതാദളും പിന്തുണച്ചാൽ രാഷ്ട്രപതി സ്ഥാനാർത്ഥിയെ അനായാസം ജയിപ്പിക്കാൻ എൻ ഡി എയ്ക്ക് സാധിക്കും. ഇരു പാർട്ടികളുടേയും നിലപാടാണ് ഇപ്പോൾ ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. പൊതുവിശ്വാസം നേടിയ സ്ഥാനാർത്ഥിയെ യു പി യുടെ നേതൃത്വത്തിൽ കണ്ടെത്തിയാൽ ഈ തിരഞ്ഞെടുപ്പിൽ അട്ടിമറി ഉണ്ടാകുമോയെന്നും കാത്തിരുന്ന് കാണാം.












Click it and Unblock the Notifications