കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യം വേണം: സിപിഐ പാർട്ടി കോണ്‍ഗ്രസില്‍ കേരള ഘടകം

Google Oneindia Malayalam News

ഹൈദരാബാദ്: ദേശീയ തലത്തില്‍ കോണ്‍ഗ്രസുമായുള്ള സഖ്യം വേണമെന്ന ആവശ്യവുമായി സി പി ഐ കേരള ഘടകം. വിഡയവാഡയില്‍ നടക്കുന്ന സി പി ഐ 24-ാം പാർട്ടി കോണ്‍ഗ്രസിലാണ് കേരള ഘടകം കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടിയുള്ള ആവശ്യം ഉന്നയിച്ചത്. രാഷ്ട്രീയ റിപ്പോർട്ട് ചർച്ചയിൽ രാജാജി മാത്യു തോമസാണ് കേരളഘടകത്തിന്റെ നിലപാട് അവതരിപ്പിച്ചത്. കോണ്‍ഗ്രസുമായുള്ള സഖ്യത്തില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട കേരള ഘടകം കോൺഗ്രസില്ലാതെ എങ്ങനെ ബി ജെ പിയെ പ്രതിരോധിക്കുമെന്ന ചോദ്യവും ഉയർത്തി. ദേശീയ തലത്തില്‍ പുതുതായി രൂപം കൊള്ളുന്ന ബദല്‍ സഖ്യ കാര്യത്തില്‍ വ്യക്ത വരുത്തണമെന്ന് രാജാജി മാത്യൂ തോമസ് ആവശ്യപ്പെട്ടു.

ബിഗ് ബോസിലെ അക്കാര്യങ്ങളോട് ചില വിയോജിപ്പുകളുണ്ട്: ചെറിയ വിഷമവും, പക്ഷെ: സന്ധ്യ മനോജ് പറയുന്നുബിഗ് ബോസിലെ അക്കാര്യങ്ങളോട് ചില വിയോജിപ്പുകളുണ്ട്: ചെറിയ വിഷമവും, പക്ഷെ: സന്ധ്യ മനോജ് പറയുന്നു

ബി ജെ പിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാന്‍ രാജ്യവ്യാപകമായി വേരോട്ടമുള്ള കോണ്‍ഗ്രസില്ലാത്ത സഖ്യത്തിന് സാധിക്കില്ല. പ്രാദേശിക പാർട്ടികളുടെ നേതൃത്വത്തില്‍ ദേശീയ ബദലിനുള്ള ശ്രമം നടക്കുന്നുണ്ട്. ഇതില്‍ കോണ്‍ഗ്രസിനെ ഭാഗമാക്കണമെന്നും വേണ്ടമെന്നുമുള്ള അഭിപ്രായമുള്ളവരുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായം സി പി ഐ സ്വീകരിക്കണമെന്നാണ് പാർട്ടി കോണ്‍ഗ്രസ് ചർച്ചയില്‍ കേരള ഘടകം ആവശ്യപ്പെട്ടിരിക്കുന്നത്.

 cpi

കേരളത്തില്‍ കോണ്‍ഗ്രസും സി പി ഐയും പ്രതിപക്ഷത്തും ഭരണപക്ഷത്തും ആണെങ്കിലും ദേശീയ തലത്തില്‍ സഖ്യം വേണം. അത് തിരഞ്ഞെടുപ്പിന് ശേഷമല്ല, തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ രൂപപ്പെടേണ്ടതുണ്ടെന്നും കേരള ഘടകം ആവശ്യപ്പെടുന്നു. നാളെ നടക്കുന്ന പൊതുചർച്ചയിലും ഇക്കാര്യം ചർച്ചാ വിഷയമാവും. കോണ്‍ഗ്രസിനോടുള്ള സമീപനത്തിന്റെ കാര്യത്തില്‍ സി പി എമ്മിനേക്കാള്‍ മൃദുവായ നിലപാടാണ് സി പി ഐ സ്വീകരിക്കാറുള്ളത്. രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ കാര്യത്തിലടക്കം ഇക്കാര്യം വ്യക്തമായിരുന്നു.

ദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ലദിലീപ് വിഷമിച്ചിരിക്കുന്ന സമയത്ത് മോശം പറയരുതല്ലോ: പക്ഷെ ഈ കേസിലൊന്നും അദ്ദേഹത്തിന് പങ്കില്ല

കഴിഞ്ഞ ദിവസം ആരംഭിച്ച പാർട്ടി കോണ്‍ഗ്രസ് ജനറൽ സെക്രട്ടറി ഡി.രാജയാണ് ഉദ്ഘാടനം ചെയ്തത്. ഇപ്രാവശ്യം ആദ്യമായി ദേശീയപതാക ഉയർത്തിയ ശേഷമാണ് പാർട്ടി പതാക ഉയർത്തിയത്. മുതിർന്ന നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായ എട്ടുകുറി കൃഷ്ണ‌മൂർത്തി ദേശീയപതാക ഉയർത്തിയത്. നാലു ദിവസം നടക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായപരിധിയുടെ കാര്യത്തിലുള്‍പ്പടെ കർശനമായ തീരുമാനങ്ങളുണ്ടായേക്കും.

English summary
Need alliance with Congress to fight BJP: Kerala component of CPI party Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X