കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപി നേതാക്കളുമായി സംസാരിച്ചു, സിം ബ്ലോക്കായി, എംടിഎന്‍എല്ലിനെ പരിഹസിച്ച് മാര്‍ഗരറ്റ് ആല്‍വ

Google Oneindia Malayalam News

ബെംഗളൂരു: പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി മാര്‍ഗരറ്റ് ആല്‍വ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രംഗത്ത്. തന്റെ ഫോണും സിം കാര്‍ഡുകളുമെല്ലാം ബ്ലോക് ചെയ്തുവെന്ന് ആല്‍വ വെളിപ്പെടുത്തി. തന്നെ വിളിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ കോള്‍ ഡൈവേര്‍ട്ട് ആയി പോവുകയാണ്. ഇനി താന്‍ അങ്ങോട്ട് വിളിക്കാന്‍ നോക്കുമ്പോള്‍ ആ നമ്പറിലേക്ക് കോള്‍ പോകുന്നില്ലെന്നും അവര്‍ പറഞ്ഞു.

ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!ഭാര്യമായുള്ള രഹസ്യ ബന്ധം പിടിച്ചു; മസ്‌കിന്റെ ചതിക്ക് പകരം ചോദിക്കാന്‍ ബ്രിന്‍, 100 മില്യണ്‍ നഷ്ടം!!

1

ഭരണപക്ഷത്തെ നേതാക്കളെ താന്‍ വിളിക്കാന്‍ തുടങ്ങിയപ്പോഴാണ് ഈ പ്രശ്‌നങ്ങള്‍ തുടങ്ങിയതെന്ന് ആല്‍വ പറഞ്ഞു. താന്‍ ബിജെപി നേതാക്കളെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ ഭാഗമായി വിളിച്ചിരുന്നു. അതിന് ശേഷമാണ് ഇത്തരം അനുഭവങ്ങളെന്ന് അവര്‍ പരിഹസിച്ചു.

ബിജെപിയിലെ ചില നേതാക്കളെ വിളിച്ചതിന് ശേഷം, എന്റെ ഫോണിലേക്ക് വരുന്ന കോളുകള്‍ ഡൈവേര്‍ട്ടാവുകയാണ്. അത് മാത്രമല്ല എനിക്ക് കോള്‍ വരികയോ അങ്ങോട്ട് ഫോണ്‍ ചെയ്യാനോ സാധിക്കുന്നില്ല. നിങ്ങള്‍ എന്റെ ഫോണ്‍ ശരിയാക്കുകയാണെങ്കില്‍, ഞാന്‍ വാക്ക് പറയുന്നു, ബിജെപി, തൃണമൂല്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ എംപിമാരെ വിളിക്കില്ലെന്നും അവര്‍ കുറിച്ചു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം അവര്‍ പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും സുഹൃത്തുക്കളെ നിരന്തരം പിന്തുണ തേടി വിളിക്കുന്നുണ്ട്. തന്റെ എംടിഎന്‍എല്‍ കെവൈസി തന്നെ റദ്ദാക്കിയതായി കമ്പനി അറിയിച്ചു. 24 മണിക്കൂറിനുള്ളില്‍ സിം കാര്‍ഡും ബ്ലോക്കാക്കുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും ആല്‍വ പറഞ്ഞു.

ബിഎസ്എന്‍എല്ലിനെയും എംടിഎന്‍എല്ലിനെയും ടാഗ് ചെയ്താണ് മാര്‍ഗരറ്റ് ആല്‍വ പരാതി അറിയിച്ചിരിക്കുന്നത്. നിങ്ങള്‍ക്കും എന്റെ കെവൈസി വേണമോയെന്ന് എന്ന് ബിഎസ്എന്‍എല്ലിനോടും ചോദിച്ചിട്ടുണ്ട് ആല്‍വ. സോഷ്യല്‍ മീഡിയയില്‍ അവര്‍ക്ക് ഈ വിഷയത്തില്‍ വലിയ പിന്തുണ ലഭിക്കുന്നുണ്ട്.

തട്ടിപ്പിന് ഇരയായിരിക്കുകയാണ് മാര്‍ഗരറ്റ് ആല്‍വയെന്നാണ് യൂസര്‍മാര്‍ പറയുന്നത്. ഉപയോക്താക്കളെ വഞ്ചിക്കാന്‍ എംടിഎന്‍എല്ലിന്റെ ലോഗോ തട്ടിപ്പുകാര്‍ ഉപയോഗിക്കുന്നുണ്ട്. അതിലായിരിക്കാം ആല്‍വ വീണുപോയതെന്നും ഇവര്‍ പറയുന്നു.

അതേസമയം ആല്‍വ അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മയെ പിന്തുണ തേടി വിളിച്ചിരുന്നു. ഇക്കാര്യം ഹിമന്തയും സ്ഥിരീകരിച്ചു. പക്ഷേ തനിക്ക് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ ഒന്നും ചെയ്യാനാവില്ലെന്നും, വോട്ടെടുപ്പിന്റെയോ ഇലക്ട്രല്‍ കോളേജിന്റെയോ ഭാഗമല്ല താനെന്നും അവരെ അറിയിച്ചതായും ഹിമന്ത പറഞ്ഞു.

റിതു... ഇത് മന്ത്രമോ മായമോ; എഴുതാത്ത കഥയിലെ രാജകുമാരിയാണോ? ലേറ്റസ്റ്റ് ചിത്രങ്ങള്‍ വൈറല്‍

ഹിമന്ത തന്റെ പഴയ സുഹൃത്താണ്. ദീര്‍ഘകാലം ഒരുമിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇലക്ട്രല്‍ കോളേജിന്റെ ഭാഗം ആരൊക്കെയാണെന്ന് അറിയാം. അദ്ദേഹവുമായി സംസാരിക്കാന്‍ സാധിച്ചത് നല്ല കാര്യമെന്നും ആല്‍വ പറഞ്ഞു. നേരത്തെ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയെയും വിളിച്ച് പിന്തുണ തേടിയിരുന്നു മാര്‍ഗരറ്റ് ആല്‍വ.

ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!ഇനി കനേഡിയനെന്ന് വിളിക്കരുത്; നികുതി ദായകരില്‍ മുമ്പനായി അക്ഷയ് കുമാര്‍, രജനീകാന്തിനും റെക്കോര്‍ഡ്!!

English summary
never talk to bjp leaders restore my phone, margaret alva mocks mtnl
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X