Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉത്തര്‍ പ്രദേശില്‍ അമിത് ഷാ മാജിക്; ബിജെപിക്ക് ഇരട്ടിമധുരം!! അഖിലേഷിന് അപ്രതീക്ഷിത തിരിച്ചടി

ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ഉത്തര്‍ പ്രദേശില്‍ നിന്ന് ബിജെപിക്ക് ശുഭവാര്‍ത്ത. യോഗി ആദിത്യനാഥിന്റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പ് നേരിടുന്ന ബിജെപി വീണ്ടും ഭരണം പിടിക്കുമെന്ന് പുതിയ അഭിപ്രായ സര്‍വ്വെ ഫലം. ബിജെപിക്ക് വെല്ലുവിളിയാകുമെന്ന് കരുതിയ അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി ഏറെ പിന്നിലാകുമെന്ന് ടൈംസ് നൗ-പോള്‍ സ്ട്രാറ്റ് അഭിപ്രായ സര്‍വ്വെ ഫലം വ്യക്തമാക്കുന്നു.

അതിനിടെ ബിജെപിയുടെ ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് പ്രചാരണ ദൗത്യം പാര്‍ട്ടിയിലെ ചാണക്യന്‍ കേന്ദ്ര ആഭ്യന്തര അമിത് ഷാ ഏറ്റെടുത്തതോടെ പ്രതിപക്ഷ പാര്‍ട്ടികളില്‍ ഇളക്കം തുടങ്ങി. എസ്പി നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയില്‍ ചേരുമെന്ന് വിവരം പുറത്തുവന്നു. ഉത്തര്‍ പ്രദേശില്‍ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ഇങ്ങനെ....

1

ബിജെപി അധികാരത്തില്‍ തുടരുമെന്നാണ് ടൈംസ് നൗ സര്‍വ്വെ ഫലം വ്യക്തമാക്കുന്നത്. അടുത്ത ഫെബ്രുവരിയിലാണ് ഉത്തര്‍ പ്രദേശ് നിമയസഭാ തിരഞ്ഞെടുപ്പ്. 403 അംഗ നിയമസഭയില്‍ ബിജെപിക്ക് 239 മുതല്‍ 245 സീറ്റുകള്‍ വരെ ലഭിക്കുമെന്ന് സര്‍വ്വെ പറയുന്നു. സമാജ്‌വാദി പാര്‍ട്ടിക്ക് 119-125 സീറ്റുകള്‍ ലഭിക്കുമെന്നാണ് ഫലം. 2017ല്‍ ലഭിച്ചതിനേക്കാള്‍ കൂടുതല്‍ സീറ്റ് എസ്പിക്ക് കിട്ടും.

2

മായാവതിയുടെ ബിഎസ്പിക്ക് നേരിയ മുന്നേറ്റം സാധ്യമാകുമെന്നാണ് ഫലം സൂചിപ്പിക്കുന്നത്. ബിഎസ്പിയുടെ സീറ്റുകള്‍ 19ല്‍ നിന്ന് 30ലേക്ക് ഉയര്‍ന്നേക്കാം. ബിജെപിയുടെ സീറ്റുകളാണ് ഇവര്‍ പിടിക്കാന്‍ സാധ്യത. മൂന്നാം സ്ഥാനത്താകും ബിഎസ്പി. കോണ്‍ഗ്രസിന് അഞ്ച് മുതല്‍ എട്ട് സീറ്റുവരെ ലഭിച്ച് നാലാം സ്ഥാനത്ത് ഒതുങ്ങും. 2017ല്‍ കോണ്‍ഗ്രസിന് 7 സീറ്റാണ് ലഭിച്ചത്.

3

ടൈംസ് നൗ അഭിപ്രായ സര്‍വ്വെ ഫലത്തില്‍ ബിജെപിക്ക് സീറ്റുകള്‍ കുറയുമെന്നാണ് വ്യക്തമാക്കുന്നത്. 2017ല്‍ 312 സീറ്റ് കിട്ടിയ ബിജെപിക്ക് ഇത്തവണ 250ല്‍ താഴെയാണ് പ്രവചിക്കപ്പെടുന്നത്. 202 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഉത്തര്‍ പ്രദേശ് ഭരിക്കാം. അതുകൊണ്ടുതന്നെ സീറ്റുകള്‍ കുറഞ്ഞാലും ബിജെപിക്ക് ഭരണം നഷ്ടമാകില്ല. ഫലം ശരിയാണെങ്കില്‍ യോഗി ആദിത്യനാഥ് വീണ്ടും മുഖ്യമന്ത്രിയാകും. യുപിയില്‍ തുടര്‍ച്ചയായി രണ്ട് തവണ മുഖ്യമന്ത്രിയാകുന്ന വ്യക്തി എന്ന ഖ്യാതി യോഗിക്ക് സ്വന്തമാകും.

4

ബിജെപിക്ക് അനുകൂലമായ മണ്ണ് യുപിയില്‍ ഒരുങ്ങിക്കഴിഞ്ഞു എന്നാണ് സര്‍വ്വെ ഫലം. യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ ക്രമസമാധാന പാലനത്തെ സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പിന്തുണച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരായ യോഗിയുടെ നടപടിക്കും സ്വീകാര്യത ലഭിച്ചു. സിഎഎ നിയമം വേണമെന്നാണ് സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പറയുന്നത്. എസ്പിയും കോണ്‍ഗ്രസും മുസ്ലിങ്ങളെ പ്രീതിപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന ബിജെപിയുടെ ആരോപണവും സര്‍വ്വെയില്‍ പങ്കെടുത്തവര്‍ പിന്തുണയ്ക്കുന്നു.

6

നവംബര്‍ ആറിനും പത്തിനുമിടയിലാണ് അഭിപ്രായ സര്‍വ്വെ നടത്തിയത്. 9000 പേരില്‍ നിന്നുള്ള അഭിപ്രായം സ്വരൂപിച്ചാണ് ഫലം പുറത്തുവിട്ടത്. അതേസമയം, സര്‍വ്വെ ഫലം യുപിയിലെ പ്രതിപക്ഷ നേതാക്കള്‍ തള്ളി. ബിജെപി അനുകൂല മാധ്യമങ്ങളും ഏജന്‍സികളും നടത്തുന്ന സര്‍വ്വെയില്‍ വിശ്വാസമില്ലെന്നും അവര്‍ക്ക് നിക്ഷിപ്ത താല്‍പ്പര്യങ്ങളുണ്ടെന്നും നേതാക്കള്‍ പ്രതികരിച്ചു.

മൂര്‍ച്ഛയേറിയ നോട്ടം!! കുറുപ്പിലെ നായികയുടെ സാരി ലുക്ക് അടിപൊളി... ഏറ്റെടുത്ത് ആരാധകര്‍

6

അതേസമയം, സമാജ്‌വാദി പാര്‍ട്ടിയുടെ മുതിര്‍ന്ന 5 നേതാക്കള്‍ എസ്പിയില്‍ ചേരാന്‍ തീരുമാനിച്ചത് അഖിലേഷിന് അപ്രതീക്ഷിത തിരിച്ചടിയായി. സിപി ചന്ദ്, രവി ശങ്കര്‍ പപ്പു, രാമ നിരഞ്ജന്‍, നരേന്ദ്ര ഭാട്ടി, അക്ഷയ് പ്രതാപ് സിങ് എന്നിവരാണ് ബിജെപിയില്‍ ചേരുക. അഞ്ച് പേരും ഉത്തര്‍ പ്രദേശ് നിയമസഭാ കൗണ്‍സില്‍ അംഗങ്ങളാണ്. ഇവരുടെ സഭാ കാലാവധി കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചിരുന്നു. എസ്പിയില്‍ നിന്നുള്ള നേതാക്കളെ ചാടിക്കാന്‍ ബിജെപി പ്രത്യേകം ശ്രമിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണിത്.

7

കോണ്‍ഗ്രസ്, ബിഎസ്പി എന്നീ പാര്‍ട്ടികളില്‍ നിന്നുള്ള ചിലരും ഉടന്‍ ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എസ്പിയുടെയും ബിഎസ്പിയുടെയും എംഎല്‍എമാരാണ് ബിജെപിയില്‍ വരുംദിവസങ്ങളില്‍ ചേരുകയത്രെ. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് ബിജെപി ടിക്കറ്റ് നല്‍കുമെന്നും വാര്‍ത്തകളുണ്ട്. മറ്റു പാര്‍ട്ടികളിലെ മുതിര്‍ന്ന നേതാക്കളെ ബിജെപിയിലെത്തിക്കാന്‍ അമിത് ഷായുടെ നിര്‍ദേശ പ്രകാരം യുപി ബിജെപി നേതൃത്വം പദ്ധതി തയ്യാറാക്കിയിരുന്നു. അതൃപ്തരുമായി ബിജെപി ചര്‍ച്ച നടത്തിവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+