Get Updates
Get notified of breaking news, exclusive insights, and must-see stories!

New Year 2021: പ്രിയപ്പെട്ടവര്‍ക്കായി സന്തോഷത്തിന്‍റെയും സമാധാനത്തിന്‍റേയും പുതുവത്സരാംശകള്‍ നേരാം

ഏറെ പ്രതിസന്ധികള്‍ നിറഞ്ഞ 2020 എന്ന വര്‍ഷം നമ്മെ വിട്ടുപോകുമ്പോള്‍ പ്രതീക്ഷയുടെ പൊന്‍ കിരണമായി പുതുവര്‍ഷമായ 2021 നെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഏവരും. കൊവിഡ് സൃഷ്ടിച്ച ആഘാതമാണ് 2020 നെ എക്കാലത്തും ചരിത്രത്തില്‍ അടയാളപ്പെടുത്തുക. മനുഷ്യരാശി നേരിട്ട ഏറ്റവും വലിയ വിപത്തുകളിലൊന്നായ കൊറോണ വൈറസിന്‍റെ വ്യാപനം ഇപ്പോഴും അടങ്ങിയിട്ടില്ലെങ്കിലും ഏറെ പ്രതീക്ഷകളോടെ പുതിയ വര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ഏവരും. കൊവിഡ് വാക്സിന്‍ ഏവര്‍ക്കും ലഭ്യമാവും എന്നത് തന്നെയാണ് 2021 ലെ ഏറ്റവും വലിയ പ്രതീക്ഷയും പ്രത്യാശയും. ഏവര്‍ക്കും പുതുവര്‍ഷം നന്മകളും നേട്ടങ്ങളും ആരോഗ്യ സൗഖ്യവും കൊണ്ടുവരട്ടെയെന്ന് ഞങ്ങളും ആശംസിക്കുന്നു.

സന്തോഷത്തിൻ്റെയും സമാധാനത്തിന്‍റെയും പ്രത്യാശയുടേയും പുതുവര്‍ഷത്തുടക്കത്തിൽ നാം നമ്മുടെ പ്രിയപ്പെട്ടവര്‍ക്ക് ആശംസകൾ കൈമാറുന്നു. അത്തരം ചില ആശംസകള്‍ ഇവിടെ ചേര്‍ക്കുന്നു. കൂടാതെ നിങ്ങളുടെ ആശംസകളും പുതുവര്‍ഷത്തിലെ തീരുമാനങ്ങളും പോസ്റ്റിനടിയില്‍ കമന്‍റായി രേഖപ്പെടുത്തുകയും ചെയ്യുക.

' സ്നേഹവും സന്തോഷവും പുത്തൻ പ്രതീക്ഷകളും നിറഞ പുതു വർഷം
എന്റെ എല്ലാ സുഹൃത്തുകള്‍ക്കും ഞാന്‍ ആശംസിക്കുന്നു'

201

'പുതിയ ദിനം ,

പുതിയ വർഷം ,
പുതിയ തുടക്കം ,
പുതിയ പ്രതീക്ഷകൾ ,
സർവ ഐശ്വര്യങ്ങളും
നിറഞ്ഞതാകട്ടെ !!

പുതവത്സര ആശംസകള്‍'

'ആശംസകൾ മനസിന്റെ ആഴങ്ങളിൽ
നിന്നാവുമ്പോൾ ഏറെ നന്മയുണ്ടാകും...
സ്നേഹത്തോടെ പുതുവത്സരാശംസകൾ'

21

'കൊവിഡ് വെല്ലുവിളി നിറഞ്ഞ 2020 കൊഴിഞ്ഞു പോവുമ്പോള്‍ ഏറെ പ്രതീക്ഷകളും നിറഞ്ഞ ആത്മവിശ്വാസവുമായി ഒരു പുതുവത്സര പുലരി കൂടി...
ഈ നവവത്സരം ആദ്യന്തം മംഗളമാവാൻ എല്ലാ വിധ ആശംസകളും നേരുന്നു...

പുതുവത്സരാശംസകൾ.'

'കഴിഞ്ഞുപോയ നല്ലതും ചീത്തയുമായ ദിനരാത്രങ്ങൾക്ക് വിട പറഞ്ഞുകൊണ്ട് ഇനി വരാൻ പോകുന്ന ദിനങ്ങൾ എന്നും സന്തോഷത്തിൻ്റെയും സമാധാനത്തിൻ്റെയും മാത്രമാകട്ടെന്നും പ്രാര്‍ഥിച്ചുകൊണ്ട്.... പുതുവത്സരാശംസകൾ''

2021

'when i woke up there were a new year 2016 2016 is the best year in the world and its fun to get a new year because new things come out and its hard to get a new year because you have to wait for ever, Happy new year'

'ഏറെ പ്രതീക്ഷകള്‍ നിറഞ്ഞ വീണ്ടുമൊരു പുതുവത്സരപ്പുലരി കൂടി വന്നെത്തി. ഈ നവവത്സരം ഏവര്‍ക്കും മംഗളമാവട്ടെ - ഹാപ്പി ന്യൂ ഇയര്‍'

https://malayalam.oneindia.com/news/kottayam/udf-ready-to-give-4-seats-to-ncp-including-pala-kanjirapally-and-kayamkulam-273197.html

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+