കർണാടകയിൽ കാവി പറക്കും; തെലങ്കാനയിലും ആന്ധ്രയിലും ബിജെപി കരുത്ത് കാട്ടും, ഇന്ത്യ സഖ്യം എവിടെ?
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദക്ഷിണേന്ത്യയിലും ബിജെപി ഇക്കുറി കരുത്ത് കാട്ടുമെന്ന പ്രവചിച്ച് സർവേ ഫലങ്ങൾ പുറത്ത്. ന്യൂസ്18 മെഗാ ഒപ്പീനിയൻ പോളിലൂടെ പുറത്തുവിട്ട കണക്കുകളിലാണ് കർണാടക ഉൾപ്പെടെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ബിജെപി വൻ മുന്നേറ്റം നടത്തുമെന്ന് പ്രവചിച്ചിരിക്കുന്നത്. രണ്ടിടത്ത് ബിജെപി ഒന്നാമതും, ശേഷിക്കുന്ന ഒരിടത്ത് ബിജെപി രണ്ടാമതും സീറ്റ് എണ്ണത്തിൽ എത്തുമെന്നാണ് സർവേ പറയുന്നത്.
കർണാടക
ഇക്കുറി ദക്ഷിണേന്ത്യയിൽ നിന്ന് ബിജെപി ഏറ്റവും കൂടുതൽ നേട്ടം പ്രതീക്ഷിക്കുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് കർണാടക. ന്യൂസ് 18 മെഗാ സർവേ പറയുന്നത് അനുസരിച്ച്, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ബിജെപിയുടെ നേതൃത്വത്തിലുള്ള എൻഡിഎ സഖ്യം 25 സീറ്റുകൾ നേടിയേക്കും. എൻഡിഎയ്ക്ക് 58 ശതമാനവും ഇന്ത്യ സഖ്യത്തിന് 35 ശതമാനവും മറ്റുള്ളവർക്ക് 7 ശതമാനവും വോട്ട് വിഹിതമാണ് ഇവിടെ പ്രവചിക്കുന്നത്.

എൻഡിഎയ്ക്ക് 58 ശതമാനവും ഇന്ത്യയ്ക്ക് 35 ശതമാനവും മറ്റുള്ളവർക്ക് 7 ശതമാനവും വോട്ട് വിഹിതമാണ് സർവേ പ്രവചിക്കുന്നത്. സംസ്ഥാനത്ത് ആകെയുള്ള 28 സീറ്റുകളിൽ 25ഉം എൻഡിഎ നേടുമ്പോൾ ശേഷിക്കുന്ന മൂന്ന് സീറ്റ് കോൺഗ്രസ് സ്വന്തമാക്കും എന്നാണ് സർവേ ഫലത്തിൽ വ്യക്തമാക്കുന്നത്. നിലവിൽ കർണാടക ഭരിക്കുന്ന കോൺഗ്രസ് സർക്കാരിന് വലിയ തിരിച്ചടിയാകും തിരഞ്ഞെടുപ്പ് ഫലമെന്നാണ് സർവേ നൽകുന്ന സൂചന.
തെലങ്കാന
സംസ്ഥാന ചരിത്രത്തിൽ ആദ്യമായി ഇവിടെ അധികാരത്തിൽ എത്തിയ കോൺഗ്രസിന് വലിയ പ്രതീക്ഷ നൽകുന്നതല്ല ന്യൂസ്18 സർവേ ഫലം. തെലങ്കാനയിലെ 17 ലോക്‌സഭാ സീറ്റുകളിൽ എട്ടെണ്ണത്തിലും ബിജെപി ജയിക്കുമെന്നാണ് സർവേയിൽ പറയുന്നത്. അതായത് 2019ൽ ജയിച്ച സീറ്റുകളുടെ ഇരട്ടി ഇക്കുറി അവർ നേടുമെന്ന് പറയുന്നു. ഇന്ത്യ സഖ്യം ആറ്, ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) രണ്ട്, മറ്റുള്ളവർ ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.
ഇവിടെ ഇന്ത്യ സഖ്യത്തിനാവും കൂടുതൽ വോട്ട് വിഹിതം ലഭിക്കുക. 34 ശതമാനം വോട്ടുകൾ അവർക്ക് ലഭിക്കും. ബിജെപി 28 ശതമാനം, ബിആർഎസ് 27 ശതമാനം മറ്റുള്ളവർ 11 ശതമാനം എന്നിങ്ങനെയാണ് വോട്ട് വിഹിതം പ്രവചിക്കുന്നത്. ബിജെപി ഭരണം ഇല്ലാതിരുന്നിട്ട് കൂടി ഇത്രയും സീറ്റുകൾ അവർ നേടുമെന്ന പ്രവചനം രേവന്ത് റെഡ്ഢിക്കും കൂട്ടർക്കും വലിയ വെല്ലുവിളിയാകും എന്നുറപ്പാണ്.
ആന്ധ്രാപ്രദേശ്
ബിജെപിക്ക് ദക്ഷിണേന്ത്യയിൽ കൂടുതൽ കരുത്ത് പകർന്നുകൊണ്ട് ആന്ധ്രാപ്രദേശിലും സീറ്റുകളുടെ എണ്ണത്തിൽ അവർ തന്നെ ബഹുദൂരം മുൻപിൽ എത്തുമെന്നാണ് സർവേ പറയുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ആന്ധ്രാപ്രദേശിലെ 18 സീറ്റുകൾ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സ്വന്തമാക്കുമെന്നും വൈഎസ്ആർ കോൺഗ്രസ് പാർട്ടി 7ഉം സീറ്റുകൾ നേടുമെന്നാണ് സർവേ പ്രവചിക്കുന്നത്.
ഇതിൽ ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ കോൺഗ്രസ് നേതൃത്വം നൽകുന്ന ഇന്ത്യ സഖ്യത്തിന് സംസ്ഥാനത്ത് ഒരു സീറ്റ് പോലും നേടാൻ കഴിയില്ല എന്നതാണ്. എൻഡിഎയ്ക്ക് 50 ശതമാനം, ഇന്ത്യ സഖ്യത്തിന് 6 ശതമാനം, വൈഎസ്ആർസിപിക്ക് 41 ശതമാനം, മറ്റുള്ളവർക്ക് 3 ശതമാനം എന്നിങ്ങനെയാണ് സർവേ പ്രവചിച്ച വോട്ട് വിഹിതം.
-
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000












Click it and Unblock the Notifications