കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിര്‍ഭയ കേസ്; പവന്‍ ഗുപ്തയുടെ തടസ്സ ഹര്‍ജി സുപ്രീം കോടതി തള്ളി,പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന് വാദം

Google Oneindia Malayalam News

ദില്ലി: നിര്‍ഭയ കേസിലെ മുഖ്യപ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ തടസ്സ ഹര്‍ജി സുപ്രീം കോടതി തള്ളി. കുറ്റം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന പ്രതിയുടെ വാദമാണ് തള്ളി. ഇക്കാര്യം പരിഗണിച്ച് തന്‍രെ വധശിക്ഷ റദ്ദാക്കണമെന്നായിരുന്നു പവന്‍ ഗുപ്തയുടെ ആവശ്യം. 2012ല്‍ ബലാത്സംഗവും കൊലപാതകവും നടക്കുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും, ഇക്കാര്യം കീഴ്‌ക്കോടതികള്‍ അവഗണിച്ചെന്നും ഇയാള്‍ തടസ്സ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു.

തന്റെ വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കണമന്നും, കുറ്റകൃത്യത്തിന്റെ സമയത്ത് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന കാര്യം സുപ്രീം കോടതിക്ക് പരിഗണിക്കാവുന്നതാണെന്നും ഇയാള്‍ തടസ്സ ഹര്‍ജിയില്‍ പറയുന്നുണ്ട്. നേരത്തെഇതേ വിഷയത്തില്‍ തന്നെ പവന്‍ ഗുപ്ത സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ആ ഹര്‍ജിയും കോടതി തള്ളിയിരുന്നു. സുപ്രീം കോടതിയുടെ ആറംഗ ബെഞ്ചാണ് പവന്‍ ഗുപ്തയുടെ ഹര്‍ജി പരിഗണിച്ചത്. 2017ല്‍ മറ്റൊരു പ്രതിയായ വിനയ് ശര്‍മയ്‌ക്കൊപ്പമാണ് ഇയാള്‍ ആദ്യമായി പുനപ്പരിശോധനാ ഹര്‍ജി നല്‍കുന്നത്. ഇത് 2018ല്‍ കോടതി തള്ളിയിരുന്നു.

മധ്യപ്രദേശ് വിശ്വാസ വോട്ടിലേക്ക്, ബംഗളൂരില്‍ നിരീക്ഷകനെ വെക്കാമെന്ന് കോടതി, സ്പീക്കര്‍ക്കും ആവശ്യം!!മധ്യപ്രദേശ് വിശ്വാസ വോട്ടിലേക്ക്, ബംഗളൂരില്‍ നിരീക്ഷകനെ വെക്കാമെന്ന് കോടതി, സ്പീക്കര്‍ക്കും ആവശ്യം!!

 supremecourt

ഇതിന് ശേഷം എല്ലാ പ്രതികളും വധശിക്ഷ ഒഴിവാക്കാനായി നിയമത്തിന്റെ എല്ലാ സാധ്യതയും തേടിയിരുന്നു. മുകേഷ് സിംഗ്, പവന്‍ ഗുപ്ത,
അക്ഷയ് താക്കൂര്‍, വിനയ് ശര്‍മ എന്നിവര്‍ രാഷ്ട്രപതിക്ക് ദയാഹര്‍ജിയും നല്‍കി. ഇതെല്ലാം തള്ളിയിരുന്നു. സുപ്രീം കോടതിയില്‍ നല്‍കിയ ദയാഹര്‍ജി പുനപ്പരിശോധനയും തള്ളിയിരുന്നു. കേസിലെ പ്രധാന പ്രതിയായിരുന്ന രാം സിംഗ് 2013ല്‍ തീഹാര്‍ ജയിലില്‍ ആത്മഹത്യ ചെയ്തിരുന്നു. മറ്റൊരു പ്രതിയെ പ്രായപൂര്‍ത്തിയാവാത്തത് കൊണ്ട് ജുവനൈല്‍ നിമയപ്രകാരമാണ് ശിക്ഷിച്ചത്. മൂന്ന് വര്‍ഷത്തെ തടവിന് ശേഷം ഈ പ്രതി പുറത്തിറങ്ങി.

ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് 2155 പോയിന്റ് ഇടിഞ്ഞു, 15 മിനിട്ടില്‍ നഷ്ടം ഏഴര ലക്ഷം കോടി!!ഓഹരി വിപണിയില്‍ തിരിച്ചടി, സെന്‍സെക്‌സ് 2155 പോയിന്റ് ഇടിഞ്ഞു, 15 മിനിട്ടില്‍ നഷ്ടം ഏഴര ലക്ഷം കോടി!!

അതേസമയം മറ്റൊരു മുഖ്യപ്രതി മുകേഷ് സിംഗ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. 2012 ഡിസംബറില്‍ കുറ്റകൃത്യം നടക്കുമ്പോള്‍ താന്‍ ദില്ലിയില്‍ ഉണ്ടായിരുന്നില്ലെന്നാണ് വാദം. കഴിഞ്ഞ ദിവസം ഹൈക്കോടതി ഇതേ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള ഹര്‍ജി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ഇത്ര വലിയൊരു വാദം നടന്ന് കഴിഞ്ഞു. എന്നാല്‍ മുകേഷ് സിംഗ് പറയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലെന്നും ജസ്റ്റിസ് ബ്രിജേഷ് സേത്തി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കേസിലെ വിചാരണയില്‍ പ്രശ്‌നങ്ങളുണ്ടെന്ന് ഒരിക്കലും പറയാനാവില്ല. കാരണം തെളിവുകള്‍ കൃത്യമായിരുന്നുവെന്നും സേത്തി പറഞ്ഞു.

നിര്‍ഭയ കേസിലെ പ്രതികളെ മാര്‍ച്ച് 20ന് തൂക്കിക്കൊല്ലുമെന്നാണ് റിപ്പോര്‍ട്ട്. അതിന് മുമ്പ് പരീക്ഷണാടിസ്ഥാനത്തില്‍ തൂക്കികൊല നടത്തും. അതിന് ശേഷം മാത്രമേ ഇവരെ വധശിക്ഷയ്ക്ക് വിധേയരാക്കൂ.

English summary
supreme court dismisses curative petition of pawan gupta
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X