കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദ്യനിരോധനം കേരളത്തില്‍ മാത്രമല്ല, ബീഹാറിലുമുണ്ട്, ഇത് നിതീഷ് തരംഗമാണ്

  • By Siniya
Google Oneindia Malayalam News

പാറ്റ്‌ന: കേരളത്തില്‍ മദ്യനിരോദനം നിലവില്‍ വന്നതിന് പിന്നാലെ നിതീഷ് കുമാര്‍ മന്ത്രി സഭ ബീഹാറിലും സമ്പൂര്‍ണ്ണ മദ്യ നിരോദനം നടപ്പിലാക്കാന്‍ തീരുമാനിച്ചു. 2016 ഏപ്രില്‍ ആദ്യത്തോടെ നിലവില്‍ വരും. കഴിഞ്ഞ ദിവസമാണ് നിതീഷ് കുമാര്‍ മദ്യനിരോധനത്തെകുറിച്ച് പ്രഖ്യാപിച്ചത്.

മദ്യം വില്‍ക്കപ്പെടുന്നതിലൂടെ കുറ്റകൃത്യങ്ങള്‍ സംസ്ഥാനത്ത് വര്‍ദ്ധിച്ചുവരികയാണെന്ന് മന്ത്രി പറഞ്ഞു. ഇതില്‍ ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നത് കുട്ടികളും സ്ത്രീകളുമാണ്. കുട്ടികളുടടെ വിദ്യാഭ്യാസത്തെ ഇത് ബാധിക്കുന്നുണ്ട്. ഇക്കാരണങ്ങള്‍ മുന്‍ നിര്‍ത്തിയാണ് സമ്പൂര്‍ണ്ണ മദ്യ നിരോധനം നടപ്പിലാക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

liquorban

മദ്യം ഉപയോഗിക്കുന്നതീലൂടെ ഗാര്‍ഹിക പീഡനങ്ങളും കൂടിവരുന്നുണ്ടെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 2015 ലെ തിരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ ആദ്യം മദ്യം നിരോധനമായിരിക്കുമെന്ന് കഴിഞ്ഞ ജൂലൈയില്‍ തന്നെതീരുമാനിച്ചിരുന്നുവെന്ന് നിതീഷ് കുമാര്‍ കൂട്ടിച്ചേര്‍ത്തു. ഇക്കാര്യം എക്‌സൈസ് മന്ത്രി അബ്ദുള്‍ ജലീല്‍ മസ്താനുമായി ചര്‍ച്ച ചെയ്തിട്ടുണ്ട്.

മദ്യവ്യവസായത്തിലെ തൊഴിലാളികളെ പുനരധിവസിപ്പിക്കാനും വ്യാജമദ്യ ലോബിയുടെ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പു വരുത്താനുമാണ് ഏപ്രില്‍ വരെ മദ്യനിരോധനത്തിന് സമയം കൊടുക്കുന്നതെന്ന് എക്‌സൈസ് മന്ത്രി അറിയിച്ചു.

ബി ജെ പി നേതാവ് സുശീല്‍ കുമാര്‍ മോദി ഇക്കാര്യത്തോട് അനുകൂലിച്ചിട്ടുണ്ട്. 2007 മുതല്‍ ലൈസന്‍സുമായി പുതിയ പദ്ധതികള്‍ എക്‌സൈസ് മന്ത്രി നടപ്പിലാക്കിയിരുന്നു. അതിന്റെ തുടര്‍ച്ചയായി തന്നെ മദ്യ നിരോധനവും നടപ്പിലാക്കാന്‍ പോകുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2005- 06 ല്‍ 319 കോടി വരുമാനം ഇതില്‍ നിന്നും ലഭിച്ചിരുന്നു. 2014-15 ഓടെ 3,650 കോടിയും ലഭിച്ചു.

English summary
Nitish Kumar announces liquor ban in Bihar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X