കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ജയിച്ചാല്‍ 35 വയസ്സില്‍ താഴെയുള്ളവര്‍ക്ക് ആദായനികുതി ഉണ്ടാവില്ല.... ഇല്ലെന്ന് സുര്‍ജേവാല

Google Oneindia Malayalam News

ദില്ലി: തിരഞ്ഞെടുപ്പ് കാലമല്ലേ വരാന്‍ പോകുന്നത്. അപ്പോ ജയിക്കാന്‍ വേണ്ടി ആരും എന്തും പറയും. അങ്ങനെയൊന്നാണ് കോണ്‍ഗ്രസിന് സംഭവിച്ചിരിക്കുന്നത്. 2019ല്‍ കോണ്‍ഗ്രസിന്റെ പ്രധാന പ്രചാരണായുധമായി എടുത്തു കാണിച്ചത് 35 വയസ്സ് വരെയുള്ള യുവാക്കള്‍ക്ക് ആദായനികുതി അടയ്‌ക്കേണ്ടെന്ന റിപ്പോര്‍ട്ടായിരുന്നു. വലിയ രീതിയിലാണ് ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കപ്പെട്ടത്. കേട്ടവരൊക്കെ അത് വിശ്വസിച്ച് എന്ന് പറഞ്ഞാല്‍ മതിയല്ലോ.

കുറ്റംപറയാന്‍ പറ്റില്ല, അങ്ങേയറ്റത്തെ ദുരിതത്തില്‍ നില്‍ക്കുന്ന കോണ്‍ഗ്രസ് ഇങ്ങനെയൊരു വാഗ്ദാനം നടത്തുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നു. യുവാക്കളുടെ വോട്ട് ലക്ഷ്യമിട്ടാണ് ഇത്തരമൊരു നീക്കം എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഇതിനെ ഇപ്പോള്‍ പാര്‍ട്ടി തള്ളിയിട്ടുണ്ട്. അപ്പോള്‍ ഇതുവരെ യുവാക്കള്‍ പ്രതീക്ഷിച്ചത് വെള്ളത്തിലായെന്ന് പറയേണ്ടി വരും.

മധ്യവര്‍ഗത്തെ കൈയ്യിലെടുക്കാന്‍

മധ്യവര്‍ഗത്തെ കൈയ്യിലെടുക്കാന്‍

ഇന്ത്യയില്‍ ആരു ഭരിക്കണമെന്ന് തീരുമാനിക്കുന്നത് മധ്യവര്‍ഗമാണ്. അവരെ കൈയ്യിലെടുക്കുന്നതിന് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയ തന്ത്രമാണ് ഇതെന്നായിരുന്നു പ്രചാരണം. 35 വയസ്സില്‍ താഴെയുള്ളവരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കുക. വിപ്ലകരമായ തീരുമാനമായിരുന്നു ഇത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ തന്നെ മാറ്റിയെഴുതാന്‍ കെല്‍പ്പുള്ള പ്രചാരണ ആയുധം കൂടിയായിരുന്നു ഇത്.

കോണ്‍ഗ്രസ് യോഗത്തില്‍ ചര്‍ച്ച

കോണ്‍ഗ്രസ് യോഗത്തില്‍ ചര്‍ച്ച

ജൂലായ് 13ന് നടന്ന കോണ്‍ഗ്രസ് യോഗത്തിലാണ് ഇങ്ങനെയൊരു ആശയം വന്നത്. ഉന്നത നേതാക്കള്‍ മാത്രമാണ് ഇതില്‍ പങ്കെടുത്തത്. എന്നാല്‍ വെറും ചര്‍ച്ച മാത്രമായിരുന്നെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യം തിരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഉള്‍പ്പെടുത്തുമെന്ന സൂചനയും ഇവര്‍ നല്‍കിയിരുന്നു.

പ്രിയങ്കയുടെ നേതൃത്വത്തില്‍

പ്രിയങ്കയുടെ നേതൃത്വത്തില്‍

സോണിയാ ഗാന്ധിയുടെ അഭാവത്തില്‍ പ്രിയങ്ക ഗാന്ധിയാണ് അണിയറയില്‍ തന്ത്രങ്ങള്‍ നയിക്കുന്നത്. പാര്‍ട്ടിയുടെ സുപ്രധാന യോഗം വിളിച്ച് ചേര്‍ത്തതും അവര്‍ തന്നെയാണ്. യുവാക്കളെയും കൂടി ഈ തീരുമാനം ആകര്‍ഷിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. 2019ല്‍ 15 മില്യണ്‍ വോട്ടര്‍മാര്‍ ആദ്യമായി വോട്ട് രേഖപ്പെടുത്തുന്ന യുവാക്കളായിരിക്കും. ഇത് കൂടി കണക്കിലെടുത്താണ് ഈ ആശയം രൂപപ്പെട്ടത്. തൊഴിലവസരം വര്‍ധിപ്പിക്കുക എന്നത് കൂടി ഇത് വഴി ലക്ഷ്യമിടുന്നുണ്ട്.

80 കോടി ജനങ്ങള്‍

80 കോടി ജനങ്ങള്‍

ഇന്ത്യന്‍ ജനസംഖ്യയുടെ ഭാഗമായ 80 കോടി പേര്‍ 35 വയസില്‍ താഴെയുള്ളവരാണ്. ഇവരെ ആദായനികുതിയുടെ പരിധിയില്‍ നിന്ന് ഒഴിവാക്കിയാല്‍ കൂടുതല്‍ പേര്‍ക്ക് ജോലി നല്‍കാന്‍ ഇത്തരം ആളുകള്‍ തയ്യാറാക്കും. ഇത് രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഗുണമാണെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഇതിന് പ്രശ്‌നങ്ങള്‍ ഉണ്ടാവിതിരിക്കാന്‍ കോണ്‍ഗ്രസ് തങ്ങളുടെ പ്രകടന പത്രിക തിരഞ്ഞെടുപ്പിന് മാസങ്ങള്‍ക്ക് മുമ്പേ തന്നെ പൂര്‍ത്തിയാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. 2014ല്‍ അധികാരത്തിലെത്തിയാല്‍ നൂറു ദിവസം കൊണ്ട് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുമെന്നായിരുന്നു കോണ്‍ഗ്രസിന്റെ വാഗ്ദാനം.

എല്ലാം വെറുതെ

എല്ലാം വെറുതെ

കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇങ്ങനെയായിരിക്കുമെന്ന് അറിഞ്ഞതോടെ പലരും വലിയ ആവേശത്തിലായിരുന്നു. എന്നാല്‍ അണയാന്‍ പോകുന്ന തീയാണ് ഇതെന്ന് പെട്ടെന്ന് തന്നെ വ്യക്തമായി. തങ്ങള്‍ ഇങ്ങനെയൊന്നും പറഞ്ഞിട്ടില്ലെന്നും എന്തിനേറെ പറയുന്നു ആലോചിച്ചിട്ട് പോലുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. വെറും വ്യാജ വാര്‍ത്തയാണത്. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക ഇതുവരെ തയ്യാറായിട്ടില്ല. അതില്‍ ഒരിക്കലും ഇങ്ങനെയൊരു നീക്കം ഉണ്ടാവുമെന്ന പ്രഖ്യാപനവും നടത്തില്ലെന്ന് സുര്‍ജേവാല വ്യക്തമാക്കി.

സൗദിയെയും അമേരിക്കയെയും ഞെട്ടിക്കാന്‍ ഇറാന്‍.... ഉപരോധത്തെ വീഴ്ത്താന്‍ ക്രിപ്‌റ്റോ കറന്‍സി!!സൗദിയെയും അമേരിക്കയെയും ഞെട്ടിക്കാന്‍ ഇറാന്‍.... ഉപരോധത്തെ വീഴ്ത്താന്‍ ക്രിപ്‌റ്റോ കറന്‍സി!!

ഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍, മറുപടി നല്‍കിയത് രമ്യയും റിമയും മാത്രംഡബ്ല്യുസിസി അംഗങ്ങള്‍ പ്രതികരിക്കുന്നില്ലെന്ന് ഹേമ കമ്മീഷന്‍, മറുപടി നല്‍കിയത് രമ്യയും റിമയും മാത്രം

English summary
No income tax for all under 35: Congress' big lollipop for 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X