Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ക്കായി പ്രത്യേക രജിസ്‌ട്രേഷനില്ലെന്ന് ആരോഗ്യ മന്ത്രാലയം

ന്യൂദല്‍ഹി: ബൂസ്റ്റര്‍ ഡോസ് വാക്‌സിനുകള്‍ സ്വീകരിക്കുന്നതിനായി പ്രത്യേകം രജിസ്റ്റര്‍ ചെയ്യേണ്ടതില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിച്ച് 39 ആഴ്ച കഴിഞ്ഞിട്ടുണ്ടെങ്കില്‍ ബൂസ്റ്റര്‍ വാക്‌സിനുകളായി മൂന്നാം ഡോസ് സ്വീകരിക്കാമെന്നാണ് ആരോഗ്യമന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബൂസ്റ്റര്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഒന്നുകില്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം, അല്ലെങ്കില്‍ ഏതെങ്കിലും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്ക് നേരിട്ട് പോയി വാക്‌സിന്‍ സ്വീകരിക്കാമെന്നും ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു.

'കോവിന്‍ ആപ്പില്‍ പുതിയ രജിസ്‌ട്രേഷന്റെ ആവശ്യമില്ല. ശനിയാഴ്ച വൈകുന്നേരം മുതല്‍ ഓണ്‍ലൈന്‍ അപ്പോയിന്റ്‌മെന്റ് സൗകര്യം ആരംഭിക്കും. ഓണ്‍-സൈറ്റ് അപ്പോയിന്റ്‌മെന്റ് ഉള്ള വാക്‌സിനേഷന്‍ ജനുവരി 10 ന് ആരംഭിക്കും,'ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

vaccine

അതേസമയം 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ പ്രതിരോധ കുത്തിവയ്പ്പിന് രോഗബാധ തെളിയിക്കുന്ന കുറിപ്പടിയോ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റോ നല്‍കേണ്ടതില്ലെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

നേരത്തെ ബൂസ്റ്റര്‍ ഡോസായി ആദ്യം സ്വീകരിച്ച വാക്‌സിന്‍ തന്നെയായിരിക്കണം നല്‍കേണ്ടതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം പറഞ്ഞിരുന്നു. ഇതനുസരിച്ച് കൊവാക്‌സിന്‍ ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസായി കൊവാക്‌സിന്‍ തന്നെയും കൊവിഷീല്‍ഡ് ഒന്നും രണ്ടും ഡോസ് സ്വീകരിച്ചവര്‍ ബൂസ്റ്റര്‍ ഡോസായി കൊവിഷീല്‍ഡുമാണ് സ്വീകരിക്കേണ്ടത്.

2021 ഡിസംബര്‍ 25 നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യം വാക്‌സിനേഷന്‍ അടുത്ത ഘട്ടത്തിലേക്ക് കടക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ജനുവരി 10 മുതല്‍ മൂന്ന് വിഭാഗങ്ങള്‍ക്കുള്ള (ആരോഗ്യപ്രവര്‍ത്തകര്‍, മുന്‍നിര പോരാളികള്‍, 60 വയസിന് മുകളില്‍ പ്രായമുള്ള ഗുരുതര രോഗമുള്ളവര്‍) ബൂസ്റ്റര്‍ ഡോസും 15-18 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് ജനുവരി 3 മുതല്‍ വാക്‌സിനേഷനും നല്‍കും എന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

അതേസമയം, ഇന്ത്യയുടെ വാക്‌സിനേഷന്‍ കവറേജ് വെള്ളിയാഴ്ച 150 കോടി ഡോസ് കടന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ചത്തെ കണക്കുകള്‍ പ്രകാരം 1,50,52,21,314 ആണ് ഇന്ത്യയിലെ വാക്‌സിനേഷന്‍.വെള്ളിയാഴ്ച വൈകിട്ട് 7 മണി വരെ 81 ലക്ഷത്തിലധികം (81,50,982) വാക്‌സിന്‍ ഡോസുകള്‍ നല്‍കിയിട്ടുണ്ട്.

വാക്‌സിനേഷനില്‍ ഇന്ത്യ ശ്രദ്ധേയമായ ഒരു ദിവസം പിന്നിട്ടുവെന്നാണ് ഇതിനെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. വാക്സിനേഷന്‍ ഡ്രൈവ് വഴി നിരവധി ജീവന്‍ രക്ഷിക്കപ്പെട്ടുവെന്ന് ഉറപ്പാക്കിയിട്ടുണ്ടെന്നും കൊവിഡുമായി ബന്ധപ്പെട്ട എല്ലാ പ്രോട്ടോക്കോളും പിന്തുടരണമെന്നും മോദി ട്വീറ്റ് ചെയ്തു.

Recommended Video

cmsvideo
    ഏത് അടിയന്തര സാഹചര്യവും നേരിടാന്‍ തയ്യാറാകണം, സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+