തൃണമൂലിലെ പ്രശ്‌നങ്ങള്‍ അവസാനിച്ചു, മമത തന്റെ പ്രചോദനം, അകന്നിട്ടില്ലെന്ന് അഭിഷേക് ബാനര്‍ജി
കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലികമായി വിരാമമായതായി സൂചന. താനും മമത ബാനര്‍ജിയും തമ്മില്‍ പ്രശ്‌നങ്ങളുണ്ടെന്ന വാദങ്ങളെ അഭിഷേക് തള്ളി. ഇപ്പോഴുള്ളത് ഊതിപ്പെരുപ്പിച്ച ഗ്യാസ് ബലൂണ്‍ വിവാദമാണ്. മമത തന്റെ നേതാവാണ്. അതിലുപരി മുന്നോട്ട് നയിക്കുന്ന പ്രകാശമാണെന്നും അഭിഷേക് വ്യക്തമാക്കി. പാര്‍ട്ടിയില്‍ സമാന്തര അധികാര കേന്ദ്രമായി പ്രവര്‍ത്തിക്കാന്‍ അഭിഷേക് ശ്രമിക്കുന്നത് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. മമതയും അഭിഷേകും തമ്മിലുള്ള പോരിലേക്കാണ് ഇത് നയിച്ചത്. കഴിഞ്ഞ ദിവസം അടിയന്തര യോഗം ചേര്‍ന്ന് എല്ലാ ദേശീയ പദവികളും റദ്ദാക്കിയിരുന്നു. മമത തന്റെ നേതാവാണ്. ഒരുപാട് പോരാട്ടങ്ങളില്‍ മുന്നില്‍ നിന്ന് നയിച്ചിട്ടുണ്ട് അവരെന്നും അഭിഷേക് വ്യക്തമാക്കി.

മമതയില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. സ്വന്തം ജനങ്ങള്‍ക്ക് വേണ്ടി പോരാടുന്നതാണ് ഏറ്റവും വലിയ കാര്യമെന്ന് മമതയില്‍ നിന്നാണ് പഠിച്ചത്. ദുഷ്ടശക്തികള്‍ക്കെതിരെ പോരാടണമെന്ന് മമതയാണ് പാര്‍ട്ടിയെ പഠിപ്പിച്ചത്. അത്തരത്തില്‍ ഒരുപാട് പോരാട്ടങ്ങള്‍ മമത നേരത്തെ നയിച്ചിട്ടുണ്ടെന്നും അഭിഷേക് പറഞ്ഞു. താന്‍ മമതയുടെ ടീമിലെ ഒരു പടയാളി മാത്രമാണ്. ചെയര്‍മാനായ മമതയുടെ നിര്‍ദേശമനുസരിച്ചാണ് താന്‍ മുന്നോട്ട് പോകുന്നതെന്നും അഭിഷേക് വ്യക്തമാക്കി. അതേസമയം അഭിഷേക് പറയുന്നത് പോലെയല്ല കാര്യങ്ങള്‍ എന്ന് വ്യക്തമാണ്. മുതിര്‍ന്ന നേതാവും എംപിയുമായ കല്യാണ്‍ ബന്ധോപധ്യായ പരസ്യമായി അഭിഷേകിനെതിരെ രംഗത്ത് വന്നിരിക്കുകയാണ്.
മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയില്‍ അഭിഷേക് ഇടപെട്ടതാണ് പ്രശ്‌നം വഷളാക്കിയത്. മുതിര്‍ന്ന നേതാക്കളായ പാര്‍ത്ഥ ചഥോപഥ്യായയും സുഭ്രത ഭക്ഷിയും സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് പുറമേ വന്ന വ്യാജ പട്ടികയില്‍ അസംതൃപ്തരായിരുന്നു. പാര്‍ട്ടിക്കുള്ളില്‍ രൂപപ്പെട്ട സങ്കീര്‍ണതയുള്ള കാര്യങ്ങളാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം മമതയ്ക്ക് എതിരാളിയായി ബിജെപി വന്ന ശേഷമാണ് ഈ പ്രശ്‌നങ്ങളുണ്ടായത്. പ്രധാനമായും അഭിഷേക് കാര്യങ്ങള്‍ ഏറ്റെടുത്തു. വമ്പന്‍ ജയം ബംഗാള്‍ തിരഞ്ഞെടുപ്പില്‍ തൃണമൂല്‍ നേടിയത് അഭിഷേകിന്റെ മിടുക്കിലാണ്. ഒപ്പം പ്രശാന്ത് കിഷോറിന്റെ പിന്തുണ കൂടി വന്നതോടെ അഭിഷേക് കരുത്തനായി പ്രാദേശിക നേതാക്കളെ ശക്തിപ്പെടുത്താനുള്ള അഭിഷേകിന്റെ നീക്കങ്ങളാണ് പ്രശ്‌നങ്ങള്‍ കാരണമാണ്.
നേരത്തെ സുവേന്ദു അധികാരി പാര്‍ട്ടി വിടാന്‍ കാരണമാണ് പ്രാദേശിക നേതാക്കളെ മുന്നിലേക്ക് കൊണ്ടുരാനുള്ള തീരുമാനമാണ്. പാര്‍ട്ടിയിലെ സീനിയര്‍ നേതാക്കളെ തഴയുന്ന സമീപനമായിരുന്നു ഇത്. അന്ന് ആരും ഇതിനെ എതിര്‍ത്തിരുന്നില്ല. ഒരു പദവി ഒരു നയം എന്ന രീതി പുറത്തെടുത്ത അഭിഷേക് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നങ്ങള്‍ക്കാണ് തുടക്കമിട്ടത്. സുവേന്ദുവിന് കീഴില്‍ നാല് മന്ത്രിമാര്‍ ഉണ്ടായിരുന്നു. സംഘടനാ കരുത്ത് അടക്കം ചോര്‍ന്ന് പോകുന്നതാണ് സുവേന്ദുവിനെ പാര്‍ട്ടി വിടാന്‍ പ്രേരിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് പദവി അടക്കം നഷ്ടമായത് സീനിയര്‍ നേതാക്കളെ ചാടിപ്പിച്ചിരിക്കുകയാണ്. ഇതെല്ലാമാണ് ഇപ്പോള്‍ പരിഹരിക്കപ്പെട്ടത്. അഭിഷേക് മമത വിചാരിച്ചിടത്തേക്ക് വന്നുവെന്ന് നേതാക്കള്‍ പറഞ്ഞു.












Click it and Unblock the Notifications