കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഭക്ഷണ സ്വാതന്ത്ര്യം ഉണ്ടെന്ന് മുഖ്താര്‍ അബ്ബാസ് നഖ്വി

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരന്മാര്‍ക്ക് ഏത് മതവും ഭക്ഷണവും പിന്‍തുടരണമെന്ന കാര്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്ന് ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വി. ഇന്ത്യക്കാര്‍ക്ക് അവരുടെ വിശ്വാസം ആചരിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും മതസമൂഹങ്ങള്‍ക്കിടയില്‍ അസഹിഷ്ണുത വളരുന്നില്ലെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് പല ആഘോഷങ്ങള്‍ക്കിടയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ പ്രസ്താവന. ഹനുമാന്‍ ജയന്തിയോട് അനുബന്ധിച്ച് രാജ്യതലസ്ഥാനത്ത് വിവിധയിടങ്ങളില്‍ സംഘര്‍ഷം ഉടലെടുത്തിരുന്നു. ആക്രമണങ്ങളില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു.

എക്കണോമിക്‌സ് ടൈംസ് ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. രാജ്യം സമാധാനത്തോടെയും സന്തോഷത്തോടെയും മുന്നോട്ട് പോകുന്നത് കാണുന്ന ചില ശക്തികള്‍ രാജ്യത്തിന്റെ പേര് മോശപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. എന്താണ് കഴിക്കേണ്ടതെന്ന് ജനങ്ങളോട് പറയുക എന്നത് സര്‍ക്കാരിന്റെ ജോലിയല്ലെന്നും ഓരോ പൗരനും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ രാജ്യത്ത് സ്വാതന്ത്ര്യമുണ്ടെന്നും നഖ്വി പറഞ്ഞു.

1

ആന്ധ്രാപ്രദേശിലെ അല്ലൂരില്‍ ഹനുമാന്‍ ജയന്തി ഘോഷയാത്രക്കിടെ കല്ലേറുണ്ടായി. ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. അതേ സമയം സംഭവത്തില്‍ പൊലീസ് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച ഉച്ചത്തില്‍ പാട്ട് വച്ചുകൊണ്ടുള്ള ഘോഷയാത്ര നടത്തുകയായിരുന്നു. ഘോഷയാത്ര അല്ലൂരിലെ ഹോലഗുണ്ടയിലുള്ള മുസ്ലിം പള്ളിയുടെ സമീപത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്.

2


രാമനവമിയോട് അനുബന്ധിച്ച് ജെഎന്‍യുവിലും അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ജെഎന്‍യുവില്‍ വിദ്യാര്‍ഥികള്‍ ചേരിതിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. കാന്റീനില്‍ മാംസം വിളമ്പുന്നതു സംബന്ധിച്ച തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. ഞായറാഴ്ച പകല്‍ മൂന്നരയോടെ കാവേരി ഹോസ്റ്റലിലാണ് സംഭവം ഉണ്ടായത്. രാമനവമി ദിനത്തില്‍ ഹോസ്റ്റലില്‍ മാംസാഹാരം വിളമ്പുന്നതുമായി ബന്ധപ്പെട്ടായിരുന്നു തര്‍ക്കം ആരംഭിച്ചത്.

എബിവിപി സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ഥികള്‍ മെസ് സെക്രട്ടറിയെ ആക്രമിച്ചെന്നും മാംസവിഭവങ്ങള്‍ വിളമ്പുന്നതു തടഞ്ഞെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇടതുപക്ഷ സംഘടനകള്‍ ഹോസ്റ്റലില്‍ നടത്തിയ പൂജാ ചടങ്ങുകള്‍ തടസപ്പെടുത്തുകയായിരുന്നുവെന്ന് എബിവിപി മറു ആരോപണം ഉന്നയിച്ചു. തുടര്‍ന്ന് കയ്യാങ്കളിയില്‍ കലാശിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സംഘര്‍ഷത്തില്‍ 16 വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്.

3

എബിവിപി പ്രവര്‍ത്തകര്‍ ഗുണ്ടായിസം നടത്തുകയായിരുന്നുവെന്നും അവരാണ് കലാപത്തിന് സമാനമായ സാഹചര്യം ഒരുക്കിയതെന്നും സ്റ്റുഡന്‍ഡ്സ് യൂണിയന്‍ ആരോപിച്ചു. ജെഎന്‍യു ക്യാമ്പസും ഹോസ്റ്റലുകളും എല്ലാ വിഭാഗത്തിലുള്ള വിദ്യാര്‍ഥികളെ ഉള്‍ക്കൊള്ളുന്ന ഇടമാണെന്നും അല്ലാതെ ഒരു പ്രത്യേക വിഭാഗത്തിനും പ്രത്യേക വിഭാഗത്തിന് മാത്രമുള്ളതല്ലെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേ സമയം ജെഎന്‍യു സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. എബിവിപി പ്രവര്‍ത്തകരെ പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജെഎന്‍യു വിദ്യാര്‍ഥി യൂണിയനും ഇടതു വിദ്യാര്‍ഥി സംഘടനകളും പരാതി നല്‍കിയിരുന്നു. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഡല്‍ഹി പൊലീസ് കേസെടുത്തത്. സംഘര്‍ഷത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രതികളുടെ അറസ്റ്റ് ആവശ്യപ്പെട്ട് പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു വിദ്യാര്‍ഥി യൂണിയന്‍.

'കേരളമണ്ണ് വര്‍ഗീയവാദികളുടെത് അല്ല, സര്‍ക്കാര്‍ ജാഗ്രത പാലിക്കണം ' : പി.കെ കുഞ്ഞാലിക്കുട്ടി'കേരളമണ്ണ് വര്‍ഗീയവാദികളുടെത് അല്ല, സര്‍ക്കാര്‍ ജാഗ്രത പാലിക്കണം ' : പി.കെ കുഞ്ഞാലിക്കുട്ടി

English summary
Not Government's Job To Tell People What To Eat says Mukhtar Abbas Naqvi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X