കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത വാക്സിൻ ഡോസുകളുടെ എണ്ണം ഒൻപത് കോടി പിന്നിട്ടു

Google Oneindia Malayalam News

ദില്ലി; രാജ്യത്ത് ഇതുവരെ വിതരണം ചെയ്ത മൊത്തം വാക്സിൻ ഡോസുകളുടെ എണ്ണം 9 കോടി കഴിഞ്ഞു. 13,77,304 സെഷനുകളിലായി 9,01,98,673 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്.
ഓരോ ദിവസവും വിതരണം ചെയ്യുന്ന ഡോസുകളുടെ എണ്ണത്തിൽ ആഗോളതലത്തിൽതന്നെ ഇന്ത്യയാണ് ഒന്നാമതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ശരാശരി 34,30,502 ഡോസ് വാക്സിനുകളാണ് ഓരോ ദിവസവും രാജ്യത്ത് നൽകുന്നത്.

 covid-vaccine-we

ഇതിനിടെ രാജ്യത്തെ പ്രതിദിന രോഗ സ്ഥിരീകരണം ഉയരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,26,789 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. പുതുതായി റിപ്പോർട്ട് ചെയ്യപ്പെട്ട 84.21 ശതമാനം കേസുകളും മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, കർണാടക, ഉത്തർപ്രദേശ്, ഡൽഹി, മധ്യപ്രദേശ്, തമിഴ്നാട്, ഗുജറാത്ത്, കേരളം, പഞ്ചാബ് എന്നീ പത്ത് സംസ്ഥാനങ്ങളിലാണ്.

ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണം, ചിത്രങ്ങള്‍

രാജ്യത്ത് നിലവിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,10,319 ആയി ഉയർന്നു. ഇത് മൊത്തം രോഗബാധിതരുടെ 7.04 ശതമാനമാണ്.ഇതുവരെ കോവിഡിൽ നിന്ന് മുക്തി നേടിയവരുടെ എണ്ണം 1,18,51,393 ആണ്. 91.67% ആണ് ദേശീയ രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,258 പേർക്കാണ് രോഗം ഭേദമായത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 685 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതിൽ 87.59 ശതമാനവും 10 സംസ്ഥാനങ്ങളിലാണ്. 322 മരണങ്ങൾ റിപ്പോർട്ട് ചെയ്ത മഹാരാഷ്ട്രയാണ് പട്ടികയിൽ ഒന്നാമത്.

ഹോട്ടായി ഹിന ഖാൻ, ചിത്രങ്ങൾ കാണാം

English summary
number of vaccine doses distributed in the country so far has crossed nine crore
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X