കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ കോടീശ്വരന്‍... ഇപ്പോള്‍ കൂലി അമ്പത് രൂപ

  • By Soorya Chandran
Google Oneindia Malayalam News

ഹൈദരാബാദ്: പല കോടീശ്വരന്‍മാരും പിന്നീട് പിച്ചച്ചട്ടിയെടുത്ത കഥ കേട്ടിട്ടുണ്ട്. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളാണ് അപ്പോള്‍ ഓര്‍മ വരിക. ഇപ്പോള്‍ രാമലിംഗ രാജുവിന്റെ കാര്യത്തിലും ആ വരികള്‍ സത്യമായിരിക്കുന്നു.

സത്യം കമ്പ്യൂട്ടേഴ്‌സ് കേസില്‍ ജയിലിലായ രാമലിംഗ സ്വാമിയുടെ കാര്യമാണ് പറയുന്നത്. ജയിലില്‍ രാമലിംഗ സ്വാമിയ്ക്ക് പ്രതിദിനം കിട്ടുന്ന കൂലി അമ്പത് രൂപയാണ്.

Ramalinga Raju

നൂറ് കണക്കിന് കോടികള്‍ ആസ്തിയുണ്ടായിരുന്നു രാജുവിന്. 2009 ല്‍ തന്റെ തട്ടിപ്പുകളെ കുറിച്ച് കുറ്റസമ്മതം നടത്തിയതോടെ അതെല്ലാം തീര്‍ന്നു. പിന്നീട് കോടീശ്വരനില്‍ നിന്ന് ഒന്നുമില്ലാത്തവനായി മാറിക്കണ്ടിരിക്കുകയായിരുന്നു സത്യലിംഗ രാജു.

ജയിലില്‍ ഇപ്പോള്‍ രാമലിംഗ രാജുവല്ല നമ്പര്‍ 4148 തടവുകാരന്‍ മാത്രമാണ്. കിട്ടുന്ന ദിവസക്കൂലിയില്‍ അമ്പത് ശതമാനം മാത്രമേ സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ പറ്റൂ.

ജയിലില്‍ രാജുവിന് വാങ്ങാന്‍ പറ്റുന്ന സാധനങ്ങള്‍ എന്തൊക്കെയാണെന്നോ... സോപ്പും, പേസ്റ്റും, ബിസ്‌കറ്റും, ബ്രഡും പിന്നെ കുപ്പിവെള്ളവും. ഇതെല്ലാം ദിവസവും കിട്ടുന്ന അമ്പത് രൂപയുടെ പാതികൊണ്ട് വേണം എല്ലാം വാങ്ങിക്കാന്‍. ബാക്കി പണം എല്ലാ തടവുപുള്ളികളേയും പോലെ രാജുവിന്റെ അക്കൗണ്ടില്‍ നിക്ഷേപിക്കും. ജയിലില്‍ നിന്നിറങ്ങുമ്പോള്‍ ആ പണം തിരിച്ച് നല്‍കും.

എന്നാല്‍ രാമലിംഗ രാജുവിന് എന്ത് ജോലി കൊടുക്കും എന്ന കാര്യത്തില്‍ ജയില്‍ അധികൃതര്‍ തീരുമാനത്തിലെത്തിയിട്ടില്ല. ഒരുപക്ഷേ ലൈബ്രറിയില്‍ സഹായി ആയി നിയമിച്ചേക്കാം. അല്ലെങ്കില്‍ ജയില്‍ സാക്ഷരതാ പരിപാടിയില്‍ അധ്യാപകനാക്കും. അതും അല്ലെങ്കില്‍ ജയിലില്‍ നല്‍കുന്ന കമ്പ്യൂട്ടര്‍ പരിശീലന പരിപാടിയില്‍ അധ്യാപകനാക്കും.

എന്തായാും പ്രത്യേക പരിഗണനയൊന്നും ഈ മുന്‍ കോടീശ്വരന്‍ ജയിലില്‍ ലഭിക്കില്ലെന്ന് ഉറപ്പാണ്. നമ്മുടെ നിസാമിനെ പോലെ തന്നെ കമ്പിയഴി എണ്ണി വേണ്ടിവരും ഇനി ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍.

English summary
Once a billionaire, Raju now earns Rs 50/day
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X