കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാസഖ്യം വിജയമാവുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍.... പ്രാദേശിക വിഷയങ്ങളില്‍ മോദിയെ വീഴ്ത്തും

Google Oneindia Malayalam News

ദില്ലി: കഴിഞ്ഞ നാലു വര്‍ഷമായി ഒന്നിനും ചെയ്യാനാവാത്ത അവസ്ഥയിലായിരുന്നു കേന്ദ്രത്തിലെ പ്രതിപക്ഷം. എന്ത് ചെയ്തിട്ടും ബിജെപിക്ക് അത് ഏല്‍ക്കുന്നുമില്ലായിരുന്നു. എന്നാല്‍ കുറച്ച് വൈകിയാലും പ്രതിപക്ഷം കക്ഷികള്‍ ഒന്നിക്കുകയാണ്. ഉത്തര്‍പ്രദേശില്‍ അപ്രതീക്ഷിതമായി നേടിയ വിജയം അവരെ ഒന്നിപ്പിച്ചു എന്ന് പറയുന്നതാണ് ശരി. ഇത് വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ദേശീയ പ്രശ്‌നങ്ങളില്‍ ഊന്നിയല്ല ഇവര്‍ തിരഞ്ഞെടുപ്പിനെ നേരിടുന്നത്.

അതാത് സംസ്ഥാനങ്ങളിലെ പ്രശ്‌നങ്ങളെ ഉയര്‍ത്തിക്കാട്ടി ബിജെപിയെ തകര്‍ക്കാനാണ് ഇവരുടെ നീക്കം. അങ്ങനെ വരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിന്റെ മികവ് എന്ന വാദവും പൊളിയും. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിലും ഈ തന്ത്രം തന്നെ പരീക്ഷിക്കാനാണ് തീരുമാനം. ചെറുതും വലുതുമായ ഈ സഖ്യത്തെ കോണ്‍ഗ്രസ് തന്നെ നയിക്കുമെന്നാണ് സൂചന.

മഹാസഖ്യം വീഴ്ത്തുമോ

മഹാസഖ്യം വീഴ്ത്തുമോ

ഇന്ദിരാ ഗാന്ധിയെ ജനതാപാര്‍ട്ടി വീഴ്ത്തിയ പോലെ മഹാസഖ്യം മോദിയെ വീഴ്ത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനം. യുപിഎ സഖ്യം തന്നെയായിരിക്കും ഇത്. ഇടത് പാര്‍ട്ടികള്‍ യുപിഎയെ പിന്തുണയ്ക്കുമെന്നാണ് സൂചന. എന്‍സിപി, ഡിഎംകെ, ജെഡിഎസ്, ആര്‍ജെഡി, നാഷണല്‍ കോണ്‍ഫറന്‍സ് എന്നിവരും നിര്‍ണായകമാകും. ഇവരൊക്കെ ഇപ്പോള്‍ യുപിഎയുടെ ഭാഗമാണ്. ഇവര്‍ക്കൊക്കെ അതാത് സംസ്ഥാനങ്ങളില്‍ മികവ് പുലര്‍ത്താനാവുമെന്നാണ് നിരീക്ഷണം.

മമതയും മായാവതിയും

മമതയും മായാവതിയും

ഉത്തര്‍പ്രദേശില്‍ മായാവതിയും പശ്ചിമ ബംഗാളില്‍ മമതാ ബാനര്‍ജിയുമാണ് ഇതില്‍ നിര്‍ണായമാവുക. അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും വലിയ ഘടകമാണ്. ബംഗാളില്‍ മമത ബിജെപിക്കെതിരെ പുറത്തെടുക്കുന്നത് പ്രാദേശിക വിഷയങ്ങളാണ്. കേന്ദ്ര സര്‍ക്കാര്‍ ബംഗാളിനെ അവഗണിച്ചു എന്നാണ് മമതയുടെ പ്രചാരണം. അക്രമ രാഷ്ട്രീയവും ഇതോടൊപ്പം ഉയര്‍ത്തുന്നുണ്ട്. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥിന്റെ ദുര്‍ഭരണത്തെയാണ് എസ്പി-ബിഎസ്പി സഖ്യം പ്രചാരണ വിഷയമാക്കുന്നത്. മോദിയെ ഇതിലേക്ക് കൊണ്ടുവരുന്നേയില്ല. ഇത് തിരഞ്ഞെടുപ്പിന്റെ സമവാക്യങ്ങള്‍ തന്നെ മാറ്റാന്‍ ശേഷിയുള്ളതാണ്.

ബീഹാറില്‍ നിതീഷ് വില്ലന്‍

ബീഹാറില്‍ നിതീഷ് വില്ലന്‍

ബീഹാറില്‍ ബിജെപിയുടെ പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് നിതീഷ് കുമാറിനെ വില്ലനാക്കാനാണ് ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം തീരുമാനിച്ചിരിക്കുന്നത്. അത് ഇപ്പോള്‍ തന്നെ ഫലം കണ്ടു തുടങ്ങിയിട്ടുണ്ട്. നിതീഷിന്റെ ജനപ്രീതി ഇടിഞ്ഞെന്നാണ് വിലയിരുത്തല്‍. ഉപതിരഞ്ഞെടുപ്പുകളിലെല്ലാം തേജസ്വി യാദവും ആര്‍ജെഡിയും വമ്പന്‍ ജയം നേടുകയും ചെയ്തു. അവിടെയും വര്‍ഗീയ പ്രശ്‌നങ്ങളും നിതീഷിന്റെ ചതിയുമാണ് ആര്‍ജെഡിയുടെ പ്രചാരണ വിഷയം. ഇവിടെയും മോദി പ്രധാന താരമല്ല. ഇങ്ങനെ കേന്ദ്ര വിഷയത്തെയും മോദിയെയും വഴിതിരിച്ച് വിടാനാണ് സഖ്യം തീരുമാനം.

എല്ലാം യുപിഎയുടെ കൈയ്യില്‍

എല്ലാം യുപിഎയുടെ കൈയ്യില്‍

കോണ്‍ഗ്രസ് പറയുന്നത് അവര്‍ക്ക് 150 സീറ്റ് ലഭിക്കുമെന്നാണ്. അത് ലഭിച്ചില്ലെങ്കില്‍ ചില പ്രതിസന്ധികള്‍ യുപിഎയെ കാത്തിരിക്കുന്നുണ്ട്. ഇത്രയും സീറ്റ് ലഭിച്ചിട്ടില്ലെങ്കില്‍ കോണ്‍ഗ്രസിന് തമിഴ്‌നാട്ടില്‍ ഡിഎംകെ, ആന്ധ്രപ്രദേശില്‍ ടിഡിപി, എന്നിവര്‍ക്ക് വമ്പന്‍ ജയം നേടാന്‍ പ്രാര്‍ത്ഥിക്കേണ്ടി വരും. ഇവര്‍ രണ്ടുപേരും കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തയ്യാറുള്ളവരാണ്. ദക്ഷിണേന്ത്യയില്‍ ഇവരില്‍ കോണ്‍ഗ്രസിന് വിശ്വാസമുണ്ട്. കര്‍ണാടകവും അതുപോലെ നിര്‍ണായകമാവും. ഉത്തര്‍പ്രദേശും ബംഗാളും സഹായിച്ചെങ്കില്‍ മാത്രമേ 272 എന്ന മാന്ത്രിക സംഖ്യയിലെത്തൂ.

ബിജെപി വിയര്‍ക്കും

ബിജെപി വിയര്‍ക്കും

തിരഞ്ഞെടുപ്പിന് മുമ്പ് സീറ്റ് സംബന്ധിച്ച ധാരണയിലെത്തിയാല്‍ പ്രതിപക്ഷം അതിശക്തമാവും. അങ്ങനെയെങ്കില്‍ ബിജെപി ജയിക്കാന്‍ വിയര്‍ക്കേണ്ടി വരും. അമിത് ഷായുടെ ചാണക്യതന്ത്രമൊന്നും ഇതിന് പോരാതെ വരും. ഒന്നുകില്‍ പ്രതിപക്ഷ നിരയില്‍ വിള്ളലുണ്ടാകുക. കൂടുതല്‍ സീറ്റുകള്‍ ചെറിയ പാര്‍ട്ടികള്‍ക്ക് വാഗ്ദാനം ചെയ്യുക. ഇത്രയും സീറ്റുകള്‍ പ്രതിപക്ഷത്തിന് നല്‍കാന്‍ സാധിക്കാതെ വന്നാല്‍ സഖ്യത്തില്‍ വിള്ളലുണ്ടാക്കാം. പക്ഷേ അപ്പോള്‍ വല്ലാത്ത പ്രശ്‌നമാണ് പ്രതിപക്ഷം നേരിടേണ്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയാണ് ഇവര്‍ നേരിടേണ്ടി വരിക. വിമര്‍ശനങ്ങള്‍ ഉണ്ടെങ്കില്‍ ശക്തനായ നേതാവായിട്ടാണ് അദ്ദേഹം ഇപ്പോഴും ഉള്ളത്.

ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്... കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ഇമ്രാന്‍ ഖാന്‍!! ഇന്ത്യയുമായി നല്ല ബന്ധമാണ് ആഗ്രഹിക്കുന്നത്... കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്യാമെന്ന് ഇമ്രാന്‍ ഖാന്‍!!

ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!ഹാഫിസ് സയ്യിദിന്റെ പാര്‍ട്ടി തകര്‍ന്നടിഞ്ഞു... മകനും മരുമകനും തോറ്റു...... കനത്ത തിരിച്ചടി!!

English summary
Opposition's pre-poll nationwide grand alliance may prove counter-productive
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X