'ജനത്തെ കേൾക്കാൻ തയ്യാറല്ലാത്ത പ്രധാനമന്ത്രി', ലണ്ടനിൽ കേന്ദ്ര സർക്കാരിന് രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി
ദില്ലി: കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വാ തുറക്കാന്‍ അനുമതി ഇല്ലാത്ത രാജ്യമായി ഇന്ത്യ മാറാന്‍ പാടില്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു ലണ്ടനില്‍ ഐഡിയാസ് ഫോര്‍ ഇന്ത്യ കോണ്‍ക്ലേവില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. കേള്‍ക്കാന്‍ തയ്യാറുളള മനസ്ഥിതിയാണ് ഒരു പ്രധാനമന്ത്രിക്ക് ആവശ്യം. എന്നാല്‍ നമ്മുടെ പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറല്ലെന്ന് രാഹുല്‍ കുറ്റപ്പെടുത്തി.
രാജ്യം ഇപ്പോള്‍ മികച്ച കൈകളിലല്ലെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ജനങ്ങളേയും സമുദായങ്ങളേയും സംസ്ഥാനങ്ങളേയും മതങ്ങളേയും ഒരുമിച്ച് കൊണ്ട് പോകാന്‍ സാധിക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. സംവാദങ്ങള്‍ക്ക് വേദിയാകുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ സംഘടിതമായി ആക്രമങ്ങള്‍ നടക്കുന്നു. ഭരണഘടന ആക്രമിക്കപ്പെടുന്നു. ഭരിക്കുന്ന പാര്‍ട്ടി നാട്ടില്‍ ആകെ എണ്ണയൊഴിച്ചിരിക്കുകയാണ് എന്നും ഒരു ചെറിയ തീപ്പൊരി കൊണ്ട് പോലും വലിയ പൊട്ടിത്തെറികളുണ്ടാകുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരക്കിട്ട നീക്കങ്ങളുമായി അന്വേഷണ സംഘം, 'മീശമാധവൻ' നിർമ്മാതാവ് മഹാ സുബൈറും പോലീസിന് മുന്നിൽ
ഇപ്പോള്‍ അന്തരീക്ഷത്തിലുളള ഈ ചൂട് തണുപ്പിക്കേണ്ടത് അത്യാവശ്യമാണെന്നും അല്ലെങ്കില്‍ വലിയ പ്രശ്‌നങ്ങളിലേക്ക് നീങ്ങുമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ബിജെപിയെ പോലുളള കേഡര്‍ സംവിധാനം വേണം എന്നാണ് ചിലര്‍ തങ്ങളോട് ആവശ്യപ്പെടാറുളളത്. അവരോട് താന്‍ പറയാറുളളത് ബിജെപിയിലേത് പോലുളള കേഡര്‍ സംവിധാനം ആരംഭിച്ചാല്‍ തങ്ങളും ബിജെപിയാകും എന്നാണ്. കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് പറയാനുളളത് കേള്‍ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിയാണ്. ബിജെപി ശബ്ദങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് ശബ്ദങ്ങളെ കേള്‍ക്കുന്നു. ഇത് രണ്ടും തികച്ചും വ്യത്യസ്തമാണ് എന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
തിരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് തുടര്‍ച്ചയായി പരാജയപ്പെടുകയും ബിജെപി വിജയിക്കുകയും ചെയ്യാന്‍ കാരണം ധ്രുവീകരണവും മാധ്യമങ്ങളുടെ ആധിപത്യവും കാരണമാണെന്ന് രാഹുല്‍ അഭിപ്രായപ്പെട്ടു. വലിയൊരു ജനവിഭാഗത്തിലേക്ക് നുഴഞ്ഞ് കയറാന്‍ ആര്‍എസ്എസിന്റെ സംവിധാനങ്ങള്‍ക്ക് സാധിച്ചിട്ടുണ്ട്. കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ പാര്‍ട്ടികളും അത്തരമൊരു സംവിധാനം വികസിപ്പിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു. കോണ്‍ഗ്രസ് ധ്രുവീകരണത്തെ ചെറുക്കാന്‍ ശ്രമിക്കുകയാണ്. രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടിയാണ് കോണ്‍ഗ്രസ് നിലകൊള്ളുന്നത്. ഇന്ത്യയിലെ ജനാധിപത്യം ലോകത്തിന്റെ ആകെ നല്ലതിന് വേണ്ടിയുളളത് കൂടിയാണ്. മറ്റൊരു രാജ്യവും ഇത്രയും കാലമായി ജനാധിപത്യമെന്ന ആശയത്തെ മികച്ച രീതിയില്‍ ഉയര്‍ത്തിപ്പിടിച്ചില്ല. ഇന്ത്യയില്‍ ജനാധിപത്യം തകര്‍ന്നാല്‍ അത് ലോകത്തിനും ഭീഷണിയാവുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
ഭാവന ചില്ലാണ് ബ്രോ.. ജീൻസിൽ സൂപ്പർ കൂളായി പ്രിയതാരം, പുതിയ ചിത്രങ്ങൾ വൈറൽ