കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സമാജ് വാദി പാർട്ടിയുമായി സഖ്യത്തിന് തയ്യാറെന്ന് എഐഎംഐഎം: മുന്നോട്ടുവെച്ചത് ഒറ്റ ധാരണ

Google Oneindia Malayalam News

ലഖ്നൊ: ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ രാഷ്ട്രീയ സമവാക്യങ്ങൾ രൂപപ്പെടുത്തുന്ന തിരക്കിലാണ് പാർട്ടികൾ. സംസ്ഥാനത്ത് ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ചിരിക്കുകയാണ് അസദുദ്ദീൻ ഒവൈസി. എന്നാൽ വെല്ലുവിളി ഏറ്റെടുത്ത യോഗി ഇതിന് മറുപടി നൽകിക്കൊണ്ട് രംഗത്തെത്തുകയും ചെയ്തിരുന്നു.

സൂര്യയ്ക്ക് മനോഹര സമ്മാനവുമായി നടി അപര്‍ണ ബാലമുരളി; മാരന്റെ സ്വന്തം ബൊമ്മി... ജന്മദിനാശംസ അടിപൊളി

നട്ടെല്ല് ഇല്ലായ്മയുടെ ക്ലാസിക് ഉദാഹരണം; കൊവിഡ് വാക്സിൻ വിഷത്തിൽ കേന്ദ്രത്തിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിനട്ടെല്ല് ഇല്ലായ്മയുടെ ക്ലാസിക് ഉദാഹരണം; കൊവിഡ് വാക്സിൻ വിഷത്തിൽ കേന്ദ്രത്തിനെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

1

ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്നതിൽ വിരോധമില്ലെന്ന് എഐഎംഐഎം വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം എന്നാല്‍ തങ്ങൾ മുന്നോട്ടുവെക്കുന്ന ആവശ്യം പരിഗണിക്കാന്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടി എതയ്യാറാകണമെന്നാണ് എഐഎംഐഎമ്മിന്റെ ആവശ്യം. ഇതിനിടെ ഈ മാസം ആദ്യം സംസ്ഥാനത്തെ ബഹ്‌റൈച്ച് അടക്കമുള്ള പ്രദേശങ്ങൾ സന്ദർശിച്ച ഒവൈസി സംസ്ഥാനത്ത് ഒരു പുതിയ പാർട്ടി ഓഫീസും ഉദ്ഘാടനം ചെയ്തിരുന്നു. സംസ്ഥാനത്ത് പാർട്ടി പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ സൂചനയാണിത്.

2

ഓം പ്രകാശം രാജ് ബബ്ബര്‍ നയിക്കുന്ന മുന്നണിയില്‍ എഐഎംഐഎമ്മിനെക്കൂടാതെ ഭാരതീയ വഞ്ചിത് സമാജ് പാര്‍ട്ടി, ഭാരതീയ മാനവ് സമാജ് പാര്‍ട്ടി, ജനതാ ക്രാന്തി പാര്‍ട്ടി, രാഷ്ട്ര ഉദയ് പാര്‍ട്ടി എന്നിവ ചേർന്ന് രൂപീകരിച്ചിട്ടുള്ള ഭാഗീദാരി സങ്കല്‍പ് മോര്‍ച്ച എന്ന സഖ്യത്തിലാണ് എഐഎംഐഎം മത്സരിക്കുന്നത്. ഈ സഖ്യത്തിന് കീഴിലുള്ള മുസ്‌ലീം എംഎല്‍എയെ ഡെപ്യൂട്ടി സ്പീക്കറാക്കാമെന്ന ധാരണ അംഗീകരിക്കുന്ന പക്ഷം നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി എസ്പിയുമായി സഖ്യത്തിലേര്‍പ്പെടാമെന്നാണ് എഐഎംഐഎം വ്യക്തമാക്കിയിട്ടുള്ളത്. സംസ്ഥാനത്തെ 20% വരുന്ന മുസ്ലീം വോട്ടുകൾ ഏകീകരിക്കാൻ ഇത് സഹായിക്കുമെന്ന് അലിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഓഗസ്റ്റിൽ ഒവൈസി ഉത്തർപ്രദേശ് സന്ദർശിക്കുമെന്നും ഷൗക്കത്ത് അലി പറഞ്ഞു.

3


ഉത്തർപ്രദേശിൽ എഐഎംഐഎമ്മിന് സംസ്ഥാനത്ത് പാര്‍ട്ടിയ്ക്ക് വേരോട്ടമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഉവൈസി നീങ്ങുന്നത്. സംസ്ഥാനത്തെ 75 ജില്ലകളിൽ എഐഎംഐഎം യൂണിറ്റ് രൂപീകരിച്ചിട്ടുണ്ട്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഉത്തര്‍പ്രദേശില്‍ 100 സീറ്റില്‍ മത്സരിക്കുമെന്ന് ഉവൈസി നേരത്തെ പറഞ്ഞിരുന്നു.

4


ഉത്തർപ്രദേശിൽ ഭാരതീയ ജനതാ പാർട്ടിയെ അധികാരത്തിൽ തിരിച്ചെത്താൻ അനുവദിക്കില്ലെന്ന് എഐഐഎം മേധാവി അസദുദ്ദീൻ ഉവൈസി കഴിഞ്ഞ മാസം വെല്ലുവിളിച്ചിരുന്നു. അതേ സമയം ഉവൈസിയുടെ വെല്ലുവിളി ഏറ്റെടുത്ത യോഗി മുന്നൂറിലധികം സീറ്റുകൾ നേടിക്കൊണ്ട് തങ്ങളുടെ പാർട്ടി സംസ്ഥാനത്ത് സർക്കാർ രൂപീകരിക്കുമെന്ന് മുഖ്യമന്ത്രിയും അവകാശപ്പെട്ടിരുന്നു.

5

ബിജെപിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാൻ എസ്പി, ബിഎസ്പി, കക്ഷികള്‍ക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടാന്‍ പാർട്ടി തയ്യാറാണെന്ന് ഉവൈസി വ്യക്തമാക്കിയിട്ടുണ്ട്. അതേ സമയം സംസ്ഥാനത്ത് കോണ്‍ഗ്രസിനും ആപ്പിനും ഒപ്പം ചേർന്ന് സഖ്യം രൂപീകരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. കോണ്‍ഗ്രസ് മുങ്ങുന്ന കപ്പലാണെന്നും ഉവൈസി പറയുന്നത്. യുപിയില്‍ ആം ആദ്മിയ്ക്ക് ഇടമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

6


ആഗസ്റ്റ് മാസത്തിൽ ഉത്തർപ്രദേശ് സന്ദർശന വേളയിൽ ഒവൈസി പ്രയാഗ്രാജ്, ഫത്തേപൂർ, കൌശമ്പി എന്നിവ സന്ദർശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംസ്ഥാനത്തെ മുസ്ലീങ്ങൾ, ദലിതർ, പിന്നോക്ക വിഭാഗക്കാർ, ഡോക്ടർമാർ, എൻജിനീയർമാർ തുടങ്ങിയ പ്രൊഫഷണലുകൾ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്താനും സാധ്യതയുണ്ട്.

'ജൂലിയറ്റിന്റെ മണ്ണാങ്കട്ട കഥ, അച്ഛനെ കൊന്ന് ടാറ്റു ഉണ്ടാക്കി'; മനം നൊന്ത് ഡിംപലിന്റെ ഓഡിയോ, നിയമനടപടി എടുക്കുമെന്ന് തിങ്കൾ, ഞെട്ടലോടെ ആരാധകര്‍

Recommended Video

cmsvideo
PM Modi calls vaccinated people 'Bahubali'

English summary
Owaisi's AIMIM drops hints to welcome an alliance with Samajwadi Party, Conditions are here..
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X