ഒ രാജഗോപാലിന് പത്മഭൂഷണ്‍, വെങ്കയ്യ നായിഡുവിനും ചിരഞ്ജീവിക്കും പത്മവിഭൂഷണ്‍
ന്യൂഡല്‍ഹി: 75ാം റിപബ്ലിക്ക് ദിനത്തിന് മുന്നോടിയായി 2024ലെ പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. വൈജയന്തിമാല, ചിരഞ്ജീവി എന്നിവര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ഇരുവര്‍ക്കും കലാമേഖലയിലെ നേട്ടങ്ങള്‍ പരിഗണിച്ചാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. മുന്‍ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിനും പത്മവിഭൂഷണ്‍ ലഭിച്ചു.
പത്മ സുബ്രമണ്യം, ബിന്ദേശ്വര്‍ പഥക് എന്നിവര്‍ക്കും പത്മവിഭൂഷണ്‍ പുരസ്‌കാരം ലഭിച്ചു. ബിന്ദേശ്വര്‍ പഥക്കിന് മരണാനന്തര ബഹുമതിയായിട്ടാണ് പുരസ്‌കാരം ലഭിച്ചത്. അതേസമയം 17 പേര്‍ക്ക് പത്മഭൂഷണും 110 പേര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. ബിജെപി നേതാവ് ഒ രാജഗോപാലിന് പത്മഭൂഷണ്‍ പുരസ്‌കാരവും ലഭിച്ചു.

ഫാത്തിമ ബീവിക്ക് മരണാനന്തര ബഹുമതിയായി പത്മഭൂഷണ്‍ ലഭിച്ചു. ഹോര്‍മൂസ്ജി എന്‍ കാമ, മിഥുന്‍ ചക്രവര്‍ത്തി, സിതാറാം ജിന്‍ഡാല്‍, യങ് ലിയു, അശ്വിന്‍ ബാലചന്ദ് മേത്ത, സത്യബ്രത മുഖര്‍ജി, റാം നായിക്, തേജസ് മധുസൂദന്‍ പട്ടേല്‍, ദത്താത്രേയ് അംബദാസ് മായാളു, തോഗ്ഡന്‍ റിമ്പോച്ചെ, പ്യാരേലാല്‍ ശര്‍മ, ചന്ദ്രേശ്വര്‍ പ്രസാദ് താക്കൂര്‍, ഉഷാ ഉതുപ്പ്, നടന്‍ വിജയകാന്ത്, കുന്ദന്‍ വ്യാസ്, എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്.
ഇതില്‍ മരണാനന്തര ബഹുമതിയായി പുരസ്‌കാരം വിജയകാന്ത്, സത്യബ്രത മുഖര്‍ജി, തോഗ്ഡന്‍ റിമ്പോച്ചെ, എന്നിവര്‍ക്കാണ് നല്‍കിയത്. നേരത്തെ കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണനും തെയ്യം കലാകാരന്‍ ഇപി നാരായണനും, കാസര്‍കോട്ടെ നെല്‍കര്‍ഷകനുമായ സത്യനാരായണ ബലേരി എന്നിവര്‍ ഉള്‍പ്പെടെ 34 പേര്‍ക്കാണ് ആദ്യ ഘട്ടത്തിലെ പ്രഖ്യാപനത്തില്‍ പത്മശ്രീ ലഭിച്ചിരുന്നത്.
ഇന്ത്യയിലെ ആദ്യ വനിതാ ആനപാപ്പാന്‍ പാര്‍ബതി ബറുവ, ആദിവാസി പരിസ്ഥിതി പ്രവര്‍ത്തകന്‍ ചാമി മുര്‍മു, സാമൂഹ്യ പ്രവര്‍ത്തകന്‍ സാംങ്തന്‍കിമ എന്നിവര്‍ക്കും പത്മശ്രീ ലഭിച്ചിട്ടുണ്ട്. അതേസമയം സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് ഇപ്പോള്‍ പുറത്തുവിട്ടത്. അതേസമയം മറ്റ് മേഖലകളില്‍ നിന്നുള്ളവരുടെ പുരസ്‌കാര പട്ടികയും ഉടന്‍ പുറത്തുിടും.
പൊള്ളലേറ്റവര്‍ക്കായി പ്രവര്‍ത്തിക്കുന്ന പ്ലാസ്റ്റിക് സര്‍ജന്‍ പ്രേമ ധനരാജ്, അന്താരാഷ്ട്ര മല്ലാകമ്പ് പരിശീലകന്‍ ഉദയ് വിശ്വനാഥ് ദേശ്പാണ്ഡെ എന്നിവര്‍ക്കും പുരസ്‌കാരമുണ്ട്. ആദിവാസി സാമൂഹ്യ പ്രവര്‍ത്തകനായ ഛത്തീസ്ഗഡില്‍ നിന്നുള്ള ജാഗേശ്വര്‍ യാദവ്, ഹരിയാനയില്‍ നിന്നുള്ള സാമൂഹിക പ്രവര്‍ത്തകനായ ഗുര്‍വീന്ദര്‍ സിംഗ്, അയുര്‍വേദ ചികിത്സകനായ ഹേമചന്ദ് മാഞ്ചി, അരുണാചല്‍പ്രദേശില്‍ നിന്നുള്ള ആയുര്‍വേദ ചികിത്സകനായ യാനുങ് ജാമോ ലേഗോ, കര്‍ണാടകയില്‍ നിന്നുള്ള ഗോത്ര സാമൂഹികപ്രവര്‍ത്തകന്‍ സോമണ്ണ എന്നിവരെല്ലാം പുരസ്‌കാരാര്‍ഹര്‍ ആണ്.












Click it and Unblock the Notifications