പാകിസ്താന്‍ വരെ കൈവിട്ട മുത്തലാഖ്, മിക്ക മുസ്ലിം രാജ്യങ്ങളും ഒഴിവാക്കി; എന്നിട്ടും ഇന്ത്യയില്‍!!

  • Written By:
Subscribe to Oneindia Malayalam

ദില്ലി: മുത്തലാഖ് ദേശീയതലത്തില്‍ ബിജെപിയും സംഘപരിവാരവും മുഖ്യപ്രചാരണ ആയുധമാക്കിയിരിക്കെ, വിഷയത്തില്‍ സുപ്രീംകോടതിയില്‍ വാദം തുടരുകയാണ്. മിക്ക മുസ്ലിം രാജ്യങ്ങളും ഒഴിവാക്കിയ മുത്തലാഖ് എന്തിനാണ് ഇന്ത്യ പോലുള്ള രാജ്യത്ത് നിലനിര്‍ത്തുന്നതെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അഭിപ്രായപ്പെട്ടു.

വിവാഹ മോചന നിയമങ്ങള്‍ പാകിസ്താന്‍ വരെ പരിഷ്‌കരിച്ചു. മുത്തലാഖ് ഉപേക്ഷിക്കുകയും ചെയ്തു. എന്നിട്ടും മതനിരപേക്ഷ രാജ്യമായ ഇന്ത്യയില്‍ ആ രീതി നിലനില്‍ക്കുന്നു- അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗി ഡിവിഷന്‍ ബെഞ്ച് മുമ്പാകെ ബോധിപ്പിച്ചു.

Photo

മുത്തലാഖിന് ഭരണഘടനാ സാധുതയുണ്ടോ എന്ന കാര്യമാണ് സുപ്രീം കോടതി ഡിവിഷന്‍ ബെഞ്ച് പരിഗണിക്കുന്നത്. മുസ്ലീം രാജ്യങ്ങളായ തുര്‍ക്കി, ഇന്തോനേഷ്യ, ഇറാഖ്, ഇറാന്‍ എന്നിവയ്ക്ക് പുറമെ ശ്രീലങ്കയിലും വിവാഹ നിയമങ്ങള്‍ നിലവിലുണ്ട്. അവിടെ നിലനില്‍ക്കുന്ന വിവാഹ മോചന രീതികള്‍ സംബന്ധിച്ചും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വിശദീകരിച്ചു.

സുപ്രീംകോടതി മുത്തലാഖ് നിരോധിച്ചാല്‍ മുസ്ലിംകള്‍ക്ക് വേണ്ടി മാത്രം പുതിയ വിവാഹ മോചന നിയമം കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരുമെന്നും അറ്റോര്‍ണി ജനറല്‍ ബോധിപ്പിച്ചു. സുപ്രീംകോടതി ഇതു നിരോധിച്ചാല്‍ എന്തായിരിക്കും അടുത്ത നടപടിയെന്ന് കോടതി ആരാഞ്ഞപ്പോഴാണ് അറ്റോര്‍ണി ജനറല്‍ ഇങ്ങനെ പ്രതികരിച്ചത്.

English summary
A country like Pakistan has done away with triple talaq and India being a secular state continues to hold on to it, the Supreme Court was told on Monday.
Please Wait while comments are loading...