കുല്‍ഭൂഷന്റെ അമ്മയെയും ഭാര്യയെയും വിധവകളാക്കി ഇരുത്തി; സിന്ദൂരം മായ്ച്ചു, താലി ഊരിവാങ്ങി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: പകിസ്താന്‍ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷന്‍ ജാദവിന്റെ അമ്മയോടും ഭാര്യയോടും പാകിസ്താന്‍ മോശമായി പെരുമാറിയെന്ന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. ഇരുവരെയും വിധവകളുടെ രൂപത്തില്‍ കുല്‍ഭൂഷന് മുമ്പില്‍ ഇരുത്താനാണ് പാകിസ്താന്‍ ശ്രമിച്ചത്. അവരുടെ താലിമാല ഊരിവാങ്ങിയ ജയില്‍ അധികൃതര്‍ സിന്ദൂരം മായ്ക്കാനും നിര്‍ദേശിച്ചുവെന്നും സുഷമ സ്വരാജ് രാജ്യസഭയില്‍ പറഞ്ഞു.

ജാധവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലെത്തിയപ്പോള്‍ നേരിട്ട അനുഭവങ്ങള്‍ സംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ടാണ് സുഷമ രാജ്യസഭയിലും ലോക്‌സഭയിലും സമര്‍പ്പിച്ചത്. മനപ്പൂര്‍വമാണ് പാകിസ്താന്‍ മോശമായി പെരുമാറിയത്. പാകിസ്താന്റെ പല പെരുമാറ്റങ്ങളും പരിധി ലംഘിക്കുന്നതായിരുന്നുവെന്നും സുഷമ പറഞ്ഞു.

നിശിതമായി വിമര്‍ശിച്ചു

നിശിതമായി വിമര്‍ശിച്ചു

ജാധവിന്റെ ഭാര്യ ചേത്‌നകുലിന്റെ പാദുകത്തില്‍ ചിപ്പ് ഘടിപ്പിച്ചിരുന്നുവെന്ന പാകിസ്താന്റെ ആരോപണം സുഷമ നിശിതമായി വിമര്‍ശിച്ചു. ബോംബ് ഘടിപ്പിച്ചിരുന്നുവെന്ന് പാകിസ്താന്‍ പറയാതിരുന്നത് നന്നായി എന്നും അക്കാര്യത്തില്‍ ദൈവത്തിന് നന്ദിയുണ്ടെന്നും സുഷമ പറഞ്ഞു.

രാവിലെയും താന്‍ സംസാരിച്ചു

രാവിലെയും താന്‍ സംസാരിച്ചു

ജാധവിന്റെ അമ്മ അവന്തി ജാധവും ഭാര്യ ചേത്‌നകുലും ക്രിസ്മസ് ദിനത്തിലാണ് പാകിസ്താന്‍ ജയിലിലെത്തി മകനെ കണ്ടത്. ജാധവിന്റെ അമ്മയുമായി ഇന്ന് രാവിലെയും താന്‍ സംസാരിച്ചുവെന്ന് സുഷമ രാജ്യസഭയില്‍ വിശദീകരിച്ചു. കരഞ്ഞുകൊണ്ടാണ് അവര്‍ എന്നോട് കാര്യങ്ങള്‍ പറഞ്ഞത്. താലിമാലയും സിന്ദൂരവും ഒഴിവാക്കാന്‍ ജയില്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ഇക്കാര്യം നിരസിച്ചപ്പോള്‍ ജയില്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്നും സുഷമ സഭയെ അറിയിച്ചു.

സിന്ദൂരമില്ലാതെ കണ്ടപ്പോള്‍

സിന്ദൂരമില്ലാതെ കണ്ടപ്പോള്‍

സിന്ദൂരമില്ലാതെ കണ്ടപ്പോള്‍ അച്ഛന് എന്തുപറ്റി എന്നാണ് ആദ്യം ജാധവ് അവന്തിയോട് ചോദിച്ചത്. സന്ദര്‍ശനം രാഷ്ട്രീയ ഉപകരണമായി മാറ്റുകയാണ് പാകിസ്താന്‍. സാരി മാത്രമാണ് അവന്തി ധരിക്കാറ്. അത് മാറ്റി നിര്‍ബന്ധിച്ച് സല്‍വാര്‍ അണിയിച്ചു. ഇതെല്ലാം അവരെ അപമാനിക്കുന്നതാണെന്നും സുഷമ പറഞ്ഞു.

കള്ളം പ്രചരിപ്പിക്കുകയാണ്

കള്ളം പ്രചരിപ്പിക്കുകയാണ്

രണ്ട് അന്താരാഷ്ട്ര വിമാനങ്ങള്‍ കയറിയാണ് ജാധവിന്റെ അമ്മയും ഭാര്യയും പാകിസ്താനിലെത്തിയത്. ആ വേളയിലൊന്നും പാദുകത്തില്‍ ചിപ്പുള്ളതായി കണ്ടിട്ടില്ല. പിന്നെ എന്തിനാണ് സംശയം തോന്നി ഇരുവരുടെയും ചെരുപ്പ് അഴിപ്പിച്ചതെന്നും സുഷമ ചോദിച്ചു. പാകിസ്താന്‍ കള്ളം പ്രചരിപ്പിക്കുകയാണ്. ക്രൂരമായിരുന്നു പാകിസ്താന്റെ പ്രതികരണമെന്നും സുഷമ പറഞ്ഞു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
'Pakistan made Jadhav's wife, mother appear as widows to him', says Sushma Swaraj in Parliament

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്