പാര്‍ലമെന്റില്‍ ഇന്ന് സമവായം; എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു, അറസ്റ്റില്‍ പ്രതിഷേധം
ദില്ലി: പാര്‍ലമെന്റില്‍ ഇന്ന് താരതമ്യേന ഭേദപ്പെട്ട ദിനമാണ് അരങ്ങേറിയത്. തുടക്കത്തില്‍ പ്രതിപക്ഷ നേതാക്കളുടെ ബഹളത്തെ തുടര്‍ന്ന് ലോക്‌സഭയും രാജ്യസഭയും രണ്ട് തവണ പിരിഞ്ഞു. എന്നാല്‍ സ്പീക്കറുടെ ചേംബറില്‍ ഇന്ന് നടന്ന സര്‍വകക്ഷി യോഗത്തില്‍ സമവായമുണ്ടാക്കി. കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. എന്നാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ അതിരൂക്ഷമായ വിമര്‍ശം ഇന്ന് പ്രതിപക്ഷം ഉന്നയിച്ചു. വിലക്കയറ്റം, ജിഎസ്ടി നിരക്ക് വര്‍ധന, കോണ്‍ഗ്രസ് എംപിമാരുടെ സസ്‌പെന്‍ഷന്‍ എന്നിവയെല്ലാം പ്രതിഷേധ വിഷയങ്ങളായി മാറി.

രാജ്യസഭയില്‍ വലിയ പ്രതിപക്ഷപ്രതിഷേധമാണ് നടന്നത്. കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ വിലക്കയറ്റത്തില്‍ ചര്‍ച്ചകള്‍ വേണമെന്ന് ആവശ്യപ്പെട്ടു. ഈ വിഷയം നാളെ ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. ശിവസേന എംപി സഞ്ജയ് റാവത്തിന്റെ അറസ്റ്റിലും കേന്ദ്രത്തെ പ്രതിപക്ഷം രൂക്ഷമായി വിമര്‍ശിച്ചു. ദിവസങ്ങളായി നീണ്ടുനിന്ന തര്‍ക്കങ്ങളാണ് ഇന്നത്തോടെ താല്‍ക്കാലികമായി പരിഹരിച്ചത്. സ്പീക്കറെ വേദനിപ്പിക്കുക എന്നത് പ്രതിപക്ഷത്തിന്റെ ഉദ്ദേശമായിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി സഭയെ അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് കോണ്‍ഗ്രസ് എംപിമാരെ പാര്‍ലമെന്റില്‍ സസ്‌പെന്‍ഡ് ചെയ്തത്. സഭയ്ക്കുള്ളില്‍ പ്രതിഷേധിച്ചതിനും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയതിനുമായിരുന്നു സസ്‌പെന്‍ഷന്‍. കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരിയാണ് വിലക്കയറ്റം സംബന്ധിച്ച കാര്യങ്ങള്‍ ഉന്നയിച്ചത്. ആയുധങ്ങള്‍ക്ക് ഫണ്ട് ചെയ്യുന്നത് നിരോധിക്കുന്ന ബില്‍ പാര്‍ലമെന്റില്‍ പാസാക്കി. ഇത്തരത്തില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുത്തുന്നവരുടെ സ്വത്തുക്കളും സാമ്പത്തിക സ്രോതസ്സുകളും പിടിച്ചെടുക്കാനുള്ള അധികാരവും കേന്ദ്രത്തിന് ലഭിക്കും. ഈ ബില്‍ സഭയില്‍ കൊണ്ടുവന്നത് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ്. ശബ്ദ വോട്ടോടെയാണ് ഇത് പാസാക്കിയത്.
ഇന്ത്യ അന്റാര്‍ട്ടിക ബില്‍ ഇന്ന് രാജ്യസഭയിലും പാസാക്കി. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഇത് അവതരിപ്പിച്ചത്. അതിന് ശേഷം സഭ നാളത്തേക്ക് പിരിഞ്ഞു. അതേസമയം റാവത്തിന്റെ അറസ്റ്റില്‍ മന്ത്രി മറുപടിയും നല്‍കി.എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെ പ്രവര്‍ത്തനത്തില്‍ സര്‍ക്കാര്‍ ഇടപെടില്ലെന്നും, നിയമം അതിന്റെ വഴിക്ക് പോകുമെന്നും മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു.
ഇതെന്ത് പൊളിയാണ് ഡിക്യൂ; ആരാധകര്‍ക്കൊപ്പം ആടിത്തിമിര്‍ത്ത് സീതാരാമം ടീം, വൈറല്‍ ചിത്രങ്ങള്‍!!
നമ്മള്‍ നിയമം ഉണ്ടാക്കുന്നവരാണ്. അല്ലാതെ നിയമത്തെ തകര്‍ക്കുന്നവരല്ലെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റേറിയന്‍മാരുടെ പണം നിയമനിര്‍മാണവും. ഏജന്‍സികള്‍ അവരുടെ പണി എടുക്കുന്നു. സ്വന്തം ഭരണം നടക്കുമ്പോള്‍ ഇത്തരം ഏജന്‍സികളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെട്ടിട്ടുണ്ടാവും. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് അത് നടക്കില്ലെന്നും ഗോയല്‍ പരിഹസിച്ചു.












Click it and Unblock the Notifications