കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാര്‍ലമെന്റ് മണ്‍സൂണ്‍ സെഷനില്‍ മാറ്റമില്ലാത്ത നാലാം ദിനം, പ്രതിപക്ഷ ബഹളത്തില്‍ സഭ പിരിഞ്ഞു

Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷനില്‍ നാലാം ദിനവും സഭ മുടങ്ങി. യാതൊരു കാര്യങ്ങളും നടക്കാതെയാണ് സഭ പിരിഞ്ഞത്. പ്രതിപക്ഷ ബളത്തില്‍ ഇന്നും സഭ മുങ്ങി. രാജ്യസഭയും ലോക്‌സഭയും പ്രതിപക്ഷം ഉന്നയിച്ച വിവിധ വിഷയങ്ങളില്‍ സ്തംഭിക്കുകയായിരുന്നു. ഇന്ത്യന്‍-അന്റാര്‍ര്‍ട്ടിക്ക് ബില്‍ സഭയില്‍ അവതരിപ്പിക്കണമെന്ന് സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചു.

23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്23 വര്‍ഷത്തിന് ശേഷം റേവയില്‍ കോണ്‍ഗ്രസിന് മേയര്‍; മധ്യപ്രദേശില്‍ രണ്ടാം ഘട്ടത്തില്‍ കസറി കമല്‍നാഥ്

1

ആ സമയം പ്രതിപക്ഷത്തെ അംഗങ്ങള്‍ സഭയിലുണ്ടായിരുന്നു. എന്നാല്‍ നിരവധി അംഗങ്ങള്‍ ആ സമയം സഭയില്‍ ഇല്ലായിരുന്നു. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയാ ഗാന്ധിയെ ചോദ്യം ചെയ്യുന്നതില്‍ ഇഡിക്കെതിരെ പ്രതിഷേധിക്കുകയായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍. എന്നാല്‍ വൈകാതെ തന്നെ ഇവര്‍ മടങ്ങിയെത്തി.

അതേസമയം രാജ്യസഭ പ്രവര്‍ത്തനങ്ങള്‍ രണ്ട് തവണ നിര്‍ത്തിവെച്ചു. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് മുമ്പായിരുന്നു ബഹളം. വിലക്കയറ്റവും, അവശ്യവസ്തുക്കള്‍ക്ക് ജിഎസ്ടി നിരക്ക് വര്‍ധിപ്പിച്ച സംഭവത്തിലായിരുന്നു സഭയില്‍ പ്രതിഷേധം. കേന്ദ്രത്തിന്റെ ചില മറുപടികളോടെയാണ് സഭ ആരംഭിച്ചത്.

1.59 ലക്ഷം പേര്‍ സര്‍ക്കാര്‍ ജോലിക്കായി കൊവിഡ് കാലത്ത് റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് കേന്ദ്രം സഭയെ അറിയിച്ചു. രാജ്യസഭയിലാണ് ഇക്കാര്യം പറഞ്ഞത്. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് യുപിഎസ്‌സിയും ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷനും നടക്കുന്നുണ്ടെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് അറിയിച്ചു.

പ്രധാനമന്ത്രി ആവാസ് യോജന ഹൗസിംഗ് പദ്ധതി പ്രകാരം 61 ലക്ഷം പക്കാ വീടുകള്‍ നിര്‍മിച്ച് കൊടുത്തതായി ഭവന മന്ത്രി ഹര്‍ദീപ് പുരി പറഞ്ഞു. 2015 ജൂണ്‍ 25 മുതല്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങളും ആവാസ് യോജന പ്രകാരം ഭവനരഹിതര്‍ക്ക് വീട് വെച്ച് നല്‍കാനായി പണം ലഭ്യമാക്കാറുണ്ടെന്നും പുരി പറഞ്ഞു.

ഇതുവരെ 1.22 കോടി വീടുകള്‍ക്കാണ് അനുമതി നല്‍കി. 2022 മാര്‍ച്ച് 31 വരെയുള്ള കണക്കാണിതെന്ന് മന്ത്രി ലോക്‌സഭയില്‍ പറഞ്ഞു. 12 മുതല്‍ 36 വരെ മാസങ്ങളാണ് ഈ പദ്ധതി പ്രകാരം ഭവന നിര്‍മാണത്തിന് എടുക്കാറുള്ളതെന്നും ഹര്‍ദീപ് പുരി പറഞ്ഞു.

രാജ്യത്ത് കേന്ദ്ര ഡെപ്യൂട്ടേഷനില്‍ ലഭ്യമായ 563 ഐഎഎസ് ഓഫീസര്‍മാരില്‍ 397 പേര്‍ മാത്രമാണ് ജോയിന്‍ ചെയ്തിരിക്കുന്നതെന്ന് കേന്ദ്രം സഭയെ അറിയിച്ചു. കഴിഞ്ഞ അഞ്ച് വര്‍ഷത്തെ കണക്കാണിത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് ഇക്കാര്യം അറിയിച്ചത്.

ഡോക്ടര്‍ മച്ചാനൊപ്പം പോസ്; ഗോപി സുന്ദറിനൊപ്പം സെല്‍ഫി, അമൃത സുരേഷിന്റെ വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

അയ്യായിരം കിലോയില്‍ അധികം ഹെറോയിന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്ന് 2021ല്‍ പിടിച്ചെടുത്തതായി കേന്ദ്രം പാര്‍ലമെന്റില്‍ അറിയിച്ചു. ഇതില്‍ 3300 കിലോയില്‍ അധികം ഗുജറാത്തില്‍ നിന്നാണ് പിടിച്ചത്. 2020ല്‍ 3285 കിലോ മയക്കുമരുന്നാണ് പിടിച്ചത്. ഇത് 17 സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു.

ലോക്‌സഭയില്‍ പിളര്‍ന്ന് ശിവസേന; 12 എംപിമാര്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നു, ഉദ്ധവിന് വന്‍ തിരിച്ചടിലോക്‌സഭയില്‍ പിളര്‍ന്ന് ശിവസേന; 12 എംപിമാര്‍ ഷിന്‍ഡെ ക്യാമ്പില്‍ ചേര്‍ന്നു, ഉദ്ധവിന് വന്‍ തിരിച്ചടി

Recommended Video

cmsvideo
വെള്ളിയാഴ്ച മുതൽ സൗജന്യ ബൂസ്റ്റർ വാക്സിൻ.വിവരങ്ങൾ | *Covid

English summary
Parliament roundup: fourth day of monsoon session adjourn without much progress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X