Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രത്യേക സമ്മേളനത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകും'; കരയാന്‍ വേറെ സമയമുണ്ടെന്ന് പ്രതിപക്ഷത്തോട് മോദി

ന്യൂദല്‍ഹി: പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രത്യേക സമ്മേളനത്തിന് മുന്നോടിയായി മാധ്യമങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റിന്റെ ഹ്രസ്വസമ്മേളനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും കരച്ചിലും നിലവിളിയും മാറ്റി വെക്കണമെന്നും പ്രതിപക്ഷത്തോട് മോദി പറഞ്ഞു.

സമ്മേളനത്തിനായി പരമാവധി സമയം നീക്കിവയ്ക്കണമെന്നും അദ്ദേഹം എം പിമാരോട് അഭ്യര്‍ത്ഥിച്ചു. ഇതൊരു ചെറിയ സെഷനാണ്. എംപിമാര്‍ പരമാവധി സമയം ഉത്സാഹത്തോടെ സഭാ നടപടികള്‍ക്കായി നീക്കി വെക്കണം. പാര്‍ലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനമാണ് ഇന്ന് ആരംഭിച്ചിരിക്കുന്നത്. ഈ സമ്മേളനം ചരിത്രപരമായ തീരുമാനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

narendra modi

2047-ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കാനുള്ള എല്ലാ തീരുമാനങ്ങളും പുതിയ പാര്‍ലമെന്റ് മന്ദിരത്തില്‍ കൈക്കൊള്ളുമെന്ന് മോദി പറഞ്ഞു. 75 വര്‍ഷത്തെ യാത്ര ഒരു പുതിയ ലക്ഷ്യസ്ഥാനത്ത് നിന്നാണ് ആരംഭിക്കുന്നത് എന്നതാണ് ഈ സെഷന്റെ പ്രത്യേകത എന്നും പ്രധാനമന്ത്രി പറഞ്ഞു. പുതിയ വിശ്വാസത്തോടെയും ഊര്‍ജത്തോടെയുമാണ് പുതിയ മന്ദിരത്തിലേക്ക് പ്രവേശിക്കുക.

പഴയ തിന്മകളെ ഉപേക്ഷിച്ച് പുതിയ മന്ദിരത്തില്‍ പ്രവേശിക്കണം എന്നും നാളെ ഗണേഷ ചതുര്‍ഥിയാണ് എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇന്ത്യയുടെ വികസന യാത്രയ്ക്ക് ഇനി വിഘ്‌നങ്ങളുണ്ടാകില്ലെന്നും മോദി പറഞ്ഞു. സെപ്തംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുന്നത്. ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാളെ പുതിയ മന്ദിരത്തിലാകും സഭ ചേരുക.

ഇന്ത്യയില്‍ നടന്ന ജി 20 ഉച്ചകോടി വലിയ വിജയമായിരുന്നെന്നും ഗ്ലോബല്‍ സൗത്തിന്റെ ശബ്ദമായി ഇന്ത്യ മാറിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ചന്ദ്രയാന്‍ 3 പദ്ധതിയിലൂടെ ദേശീയ പതാക ചന്ദ്രനില്‍ എത്തിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര രംഗത്ത് അഭിമാനകരമായ നേട്ടങ്ങളാണ് രാജ്യം കൈവരിക്കുന്നതെന്നും മോദി പറഞ്ഞു. അതേസമയം പാര്‍ലമെന്റ് സമ്മേളനം വിളിക്കാനുള്ള സര്‍ക്കാരിന്റെ ഉദ്ദേശ്യത്തെ പ്രതിപക്ഷം ചോദ്യം ചെയ്തു.

പ്രത്യേക സമ്മേളനത്തില്‍ അദാനി വിഷയം, ചൈനയുടെ കയ്യേറ്റം, മണിപ്പുര്‍ വിഷയം എന്നിവ ചര്‍ച്ച ചെയ്യണമെന്ന് കോണ്‍ഗ്രസ് സഭാകക്ഷി നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആവശ്യപ്പെട്ടിട്ടുണ്ട്. നാളെ പഴയ മന്ദിരത്തിന്റെ സെന്‍ട്രല്‍ ഹാളില്‍ ഇരുസഭകളുടെയും സംയുക്ത സമ്മേളനവും തുടര്‍ന്ന്പഴയ മന്ദിരത്തിന്റെ മുറ്റത്ത് ഇരുസഭകളിലെയും അംഗങ്ങളുടെ ഗ്രൂപ്പ ്‌ഫോട്ടോ സെഷനും ഉണ്ടാകും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+