അഴിമതി, അനധികൃത സ്വത്ത്; കിളി കൂട്ടിലാകുമോ? ജേക്കബ് തോമസിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി

  • Posted By:
Subscribe to Oneindia Malayalam

മൂവാറ്റുപുഴ: ഭരണ ഉദ്യോഗസ്ഥ തലത്തില്‍ നിന്നും അഴിമതി തുടച്ചു മാറ്റാന്‍ ചുവപ്പ്, പച്ച കാര്‍ഡുമായെത്തിയ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസും അഴിമതി നിഴലില്‍. ജേക്കബ് തോമസിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

വിശദമായ വാദം കേള്‍ക്കുന്നതിനായി ഹര്‍ജി ഈ മാസം 19ന് പരിഗണിക്കും. ചേര്‍ത്തല സ്വദേശി മൈക്കിള്‍ വര്‍ഗീസാണ് പരാതിക്കാരന്‍.

അഴിമതി ആരോപണം

തുറമുഖ ഡയറക്ടര്‍ സ്ഥാനത്തിരുന്നപ്പോള്‍ ജേക്കബ് തോമസ് ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലും ഫര്‍ണീച്ചറും മറ്റുപകരണങ്ങളും വാങ്ങിച്ചതിലും സര്‍ക്കാരിന് നഷ്ടമുണ്ടായെന്നാണ് പരാതി. ഇക്കാര്യം സ്ഥിരീകരിച്ച് ധനകാര്യ വകുപ്പിന്റേയും പിന്നീട് തുറമുഖ വകുപ്പ് സെക്രട്ടറിയായ ഷേഖ് പരീതിന്റേയും റിപ്പോര്‍ട്ടുകളുണ്ട്.

ധനകാര്യ വകുപ്പ് റിപ്പോര്‍ട്ട്

ജേക്കബ് തോമസ് ഡയറക്ടറായിരിക്കെ 14 തുറുമുഖ ഓഫീസുകളില്‍ സോളാര്‍ പാനല്‍ സ്ഥാപിച്ചതിലൂടെ സര്‍ക്കാരിന് ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നായിരുന്നു ധനകാര്യവകുപ്പിന്റെ റിപ്പോര്‍ട്ട്. 14 ഓഫീസുകളിലും പ്രവര്‍ത്തന ക്ഷമമല്ലാത്ത സോളാര്‍ പാനലുകളാണ് സ്ഥാപിച്ചതെന്നാണ് ധനകാര്യ പരിശോധന വിഭാഗം കണ്ടെത്തിയത്. 2.18 കോടി രൂപ എസ്റ്റിമേറ്റില്‍ തുടങ്ങിയ പദ്ധതി 5.94 കോടി രൂപയക്കാണ് പൂര്‍ത്തിയാക്കിയത്. പദ്ധതി വിജയകകരമായി നടപ്പിലാക്കുന്നതില്‍ ജേക്കബ് തോമസിന് വീഴ്ച പറ്റി അദ്ദേഹത്തിനെതിരെ വകുപ്പ് തല അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു.

ഷേഖ് പരീതിന്റെ റിപ്പോര്‍ട്ട്

ജേക്കബ് തോമസിനു പിന്നാലെ തുറമുഖ ഡയറക്ടറായി എത്തിയ ഷേഖ് പരീത് സര്‍ക്കാരിന് ഇത് സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മുമ്പ് സ്ഥാപിച്ച സോളാര്‍ പാനലുകള്‍ പ്രവര്‍ത്തനക്ഷമമല്ല. സര്‍ക്കാരിന്റെ അനുമതിയില്ലാതെ 54 ലക്ഷം രൂപയുടെ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും വാങ്ങിയതില്‍ഐടി വകുപ്പിന്റെ സമ്മതമില്ലായിരുന്നുവെന്നും ഷേഖ് പരീതിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

പരാതി ഇത് മാത്രമല്ല

കെടിഡിഎഫ് എംഡിയായിരിക്കെ അവധിയെടുത്ത് കൊല്ലം ടികെഎം കോളേജില്‍ പഠിപ്പിക്കാന്‍ പോയി. ജേക്കബ് തോമസും ഭാര്യയും കര്‍ണാടകയില്‍ 151 ഏക്കര്‍ വനഭൂമി കൈയേറി. ഇതു വഴി സാമ്പത്തീക ലാഭമുണ്ടാക്കിയെന്നും ഇവയെല്ലാം അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 19നാണ് ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത്.

English summary
A petition filed against Jacob Thomas in Moovattupuzha Vigilance Court. Cherthala native Michile Varghese filed the case.
Please Wait while comments are loading...