Get Updates
Get notified of breaking news, exclusive insights, and must-see stories!

ഖുത്തബ് മിനാറിന് പുതിയ അവകാശികളോ? കോടതിയില്‍ ഹര്‍ജി, വിവാദം

ദില്ലി: ഖുത്തബ് മിനാറിലെ 'ആരാധനയ്ക്കുള്ള അവകാശം' സംബന്ധിച്ച ഹര്‍ജികള്‍ക്കിടയില്‍, ഡല്‍ഹിയിലെ 'തോമര്‍ രാജാവിന്റെ പിന്‍ഗാമി'യെന്ന് അവകാശപ്പെട്ട് കുന്‍വര്‍ മഹേന്ദര്‍ ധ്വജ് പ്രസാദ് സിംഗ് എന്നയാള്‍ ഒരു ഹര്‍ജി സമര്‍പ്പിച്ചിരിക്കുകയാണ് ഇപ്പോള്‍. ഭൂമിയും ഖുതുബ് സമുച്ചയവും സിങ്ങിന്റെ കുടുംബത്തിന്റേതാണെന്നും ഖുതുബിന് ചുറ്റുമുള്ള ഭൂമിയെക്കുറിച്ച് ഉത്തരവുകള്‍ പുറപ്പെടുവിക്കാനോ തീരുമാനങ്ങള്‍ എടുക്കാനോ സര്‍ക്കാരിന് അധികാരമില്ലെന്ന് ഹര്‍ജിയില്‍ അവകാശപ്പെടുന്നു.

അതേസമയം, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയും (എഎസ്ഐ) ഹര്‍ജിക്കാരും സിംഗിന്റെ അവകാശവാദത്തെ എതിര്‍ത്തു. ഖുവ്വത്തുല്‍ ഇസ്ലാം മസ്ജിദില്‍ നര്‍സിംഗിന്റെ വിഗ്രഹങ്ങള്‍ കണ്ടെത്തിയെന്നാരോപിച്ച് അവിടെ ആരാധന നടത്താനും പ്രാര്‍ഥിക്കാനുമുള്ള അവകാശം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ച ഹിന്ദു ഹരജിക്കാരുടെ ഒരു കൂട്ടം ഹര്‍ജികള്‍ക്കിടയിലാണ് ഈ പുതിയ ഹര്‍ജി.

india

കുത്തബ് മിനാര്‍ നിര്‍മ്മിച്ചത് രാജാ വിക്രമാദിത്യനാണെന്നും ഖുതുബ് അല്‍-ദിന്‍ ഐബക്കല്ലെന്നും മുന്‍ എഎസ്ഐ റീജിയണല്‍ ഡയറക്ടര്‍ ധരംവീര്‍ ശര്‍മ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം പൊട്ടിപ്പുറപ്പെട്ടത്. കോടതിക്ക് മുമ്പാകെ നല്‍കിയ രേഖാമൂലമുള്ള പ്രതികരണത്തില്‍, ഇടപെടല്‍ നിലനിര്‍ത്താന്‍ കഴിയുന്നതല്ലെന്നും അത് തള്ളിക്കളയാന്‍ അര്‍ഹതയുണ്ടെന്നും എഎസ്‌ഐ പറഞ്ഞു. ഹര്‍ജിയില്‍ ''ലോകസ് സ്റ്റാന്‍ഡി'' ഇല്ലെന്ന് എഎസ്ഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ സുഭാഷ് സി ഗുപ്ത കോടതിയെ അറിയിച്ചു. സംരക്ഷിത സ്മാരകത്തിന്റെ പദവി സംബന്ധിച്ച് എഎസ്ഐ നിലപാട് വ്യക്തമാണെന്ന് ഹിയറിംഗിന് ശേഷം ഇന്ത്യ ടുഡേയോട് സംസാരിക്കവെ ഗുപ്ത പറഞ്ഞു.

അതേസമയം, ആരാധനയ്ക്കുള്ള അവകാശത്തിനായി കോടതിയെ സമീപിച്ച ഹിന്ദു, ജൈന ഹരജിക്കാര്‍ ഇടപെടല്‍ ഹര്‍ജിയെ എതിര്‍ത്തിരുന്നു. 'ഇത് അവകാശവാദിയും സര്‍ക്കാരും തമ്മിലുള്ള വിഷയമാണ്, ഈ കേസുമായി ഒരു ബന്ധവുമില്ല.' ഇന്ത്യാ ടുഡേയോട് സംസാരിച്ച അഡ്വക്കറ്റ് അമിത സച്‌ദേവ പറഞ്ഞു. 100 വര്‍ഷമായി അവര്‍ ഒരു അവകാശവാദവും ഉന്നയിച്ചിട്ടില്ല, ഇപ്പോള്‍ അവര്‍ ഒരു കാരണവുമില്ലാതെ ഇടപെട്ടു,' സച്ച്‌ദേവ പറഞ്ഞു.

ഇഷ്ടിക കൊണ്ട് നിര്‍മ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ മിനാറാണ് ഖുത്ബ് മിനാര്‍. ഇന്തോ-ഇസ്ലാമിക വാസ്തുശില്പ്പകലക്ക് ഒരു ഉത്തമോദാഹരണമാണ് ഈ ഗോപുരം. ദക്ഷിണദില്ലിയിലെ മെഹ്‌റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. യുനെസ്‌കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയില്‍ ഖുത്ബ് മിനാറും ഉള്‍പ്പെട്ടിട്ടുണ്ട്. 72.5 മീറ്റര്‍ (237.8 അടി) ഉയരമുള്ള ഈ ഗോപുരത്തിന്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളുണ്ട്. അഞ്ചു നിലകളുള്ള ഇതിന്റെ താഴെത്തട്ടിന്റെ വ്യാസം 14.3 മീറ്ററും മുകളിലെ നിലയുടെ വ്യാസം 2.75 മീറ്ററുമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+