സിഖ് വിരുദ്ധകലാപ കേസ് അട്ടിമറിച്ചു, ടൈറ്റ്‌ലറെ സിബിഐ സഹായിച്ചെന്ന് ഫൂല്‍ക്ക, മോദിക്ക് കത്തയച്ചു

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: സിഖ് വിരുദ്ധകലാപ കേസില്‍ ഗുരുതര ആരോപണങ്ങളുമായി മുതിര്‍ന്ന അഭിഭാഷകന്‍ എച്എസ് ഫൂല്‍ക്ക. കലാപത്തില്‍ ആരോപണവിധേയനായ കോണ്‍ഗ്രസ് നേതാവ് ജഗദീഷ് ടൈറ്റ്‌ലറെ കസ്റ്റഡിയിലെടുത്ത് ഏത്രയും പെട്ടെന്ന് ചോദ്യം ചെയ്യണമെന്ന് ഫൂല്‍ക്ക പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിട്ടുണ്ട്. സിബിഐ കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും അവര്‍ ടൈറ്റ്‌ലറെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും ഫൂല്‍ക്ക ആരോപിച്ചു. സിഖ് വിരുദ്ധ കലാപവുമായി ബന്ധപ്പെട്ട കേസില്‍ പുനരന്വേഷണത്തിന് നടത്താന്‍ കോടതി ഉത്തരവിട്ടത് ഫൂല്‍ക്കെയുടെ നിരന്തര ശ്രമങ്ങളെ തുടര്‍ന്നായിരുന്നു.

1

നേരത്തെ നാനാവതി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ കലാപത്തിന് നേതൃത്വം നല്‍കിയതും മൂന്നു സിഖ് വംശജരെ ഡല്‍ഹി നോര്‍ത്തിലെ ഗുരുദ്വാരയുടെ പുറത്ത് വച്ച് കൊലപ്പെടുത്തിയതും ടൈറ്റ്‌ലറുടെ നേതൃത്വത്തില്‍ തന്നെയാണെന്നും ആരോപണുണ്ടായിരുന്നു. മൊഴി നല്‍കുന്ന സമയത്ത് സിബിഐ ടൈറ്റ്‌ലര്‍ക്ക് അനുകൂല നീക്കങ്ങളാണ് നടത്തിയതെന്ന് ഫൂല്‍ക്ക പറയുന്നു. ടൈറ്റലര്‍ക്കെതിരെ മൊഴി നല്‍കിയ ഒരാള്‍ അദ്ദേഹം ബ്ലാക്‌മെയിലറാണെന്ന് ആരോപിച്ചിരുന്നു. എന്നാല്‍ ഇത് സിബിഐ മന:പ്പൂര്‍വം റെക്കോര്‍ഡ് ചെയ്തില്ല. എന്നാല്‍ മറ്റൊരാള്‍ അനുകൂലമായി മൊഴി നല്‍കിയപ്പോള്‍ അത് റെക്കോര്‍ഡ് ചെയ്‌തെന്നും ഫൂല്‍ക്ക ആരോപിച്ചു.

2

മൊഴി നല്‍കിയ പലരുടെയും പ്രായം 80 കഴിഞ്ഞതാണ്. ഇങ്ങനെയുള്ള 22 പേരാണുള്ളത്. എന്തിനാണ് ഇത്തരം വ്യക്തികളെ കേസുമായി ബന്ധിപ്പിച്ച് ബുദ്ധിമുട്ടിക്കുന്നതെന്ന് കോടതി ചോദിച്ചിരുന്നു. എന്നാല്‍ അത് തങ്ങളുടെ വിവേചനാധികാരം ആണെന്നായിരുന്നു സിബിഐയുടെ മറുപടിയെന്ന് ഫൂല്‍ക്ക പറയുന്നു. പ്രധാന സാക്ഷികളിലൊരാളായ അഭിഷേക് വര്‍മയുടെ നുണപരിശോധന സിബിഐ മന:പ്പൂര്‍വം നീട്ടിക്കൊണ്ടുപോവുകയാണെന്നും ഫൂല്‍ക്ക പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം പ്രധാനമന്ത്രി ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ഫൂല്‍ക്ക പറഞ്ഞത്. അന്വേഷണ സംഘത്തെ മാറ്റാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
phoolka criticise cbi over sikh riots

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്