ആദ്യം ദേവിയുടെ പാദങ്ങളില്‍ വന്ദിച്ചു!! പിന്നെ!! ക്ഷേത്രത്തിലെ സിസിടിവി ദൃശ്യം കണ്ട് എല്ലാരും ഞെട്ടി!

  • Posted By:
Subscribe to Oneindia Malayalam

കാണ്‍പൂര്‍: കാണ്‍പൂരിലെ ഒരു ക്ഷേത്രത്തില്‍ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് ക്ഷേത്രത്തിലുള്ളവരും ഭക്തന്മാരും. ബാബുപൂര്‍വ ഏരിയയിലെ ജങ്ഗ്ലി ദേവി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് ഞെട്ടിയിരിക്കുകയാണ് എല്ലാവരും.

ബുധനാഴ്ച രാത്രിയാണ് ജങ്ഗ്ലി ദേവി ക്ഷേത്രത്തില്‍ മോഷണം നടന്നത്. രണ്ട് കള്ളന്മാരാണ് മോഷണം നടത്തിയിരിക്കുന്നത്. ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്മാര്‍ ക്ഷേത്രത്തില്‍ പൂജ നടത്തിയ ശേഷമാണ് മോഷണം നടത്തിയത്. പണവും സ്വര്‍ണവുമടക്കം ഏഴ് ലക്ഷം രൂപയുടെ മോഷണമാണ് ക്ഷേത്രത്തില്‍ നടന്നിരിക്കുന്നത്.

robbery

പൂജാരി വ്യാഴാഴ്ച ക്ഷേത്രം തുറക്കാനെത്തിയപ്പോഴായിരുന്നു മോഷണം നടന്ന കാര്യം അറിയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് ക്ഷേത്ര ജീവനക്കാരും ഭക്തരും പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന്റെ ഭാഗമായി ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമ്പോഴായിരുന്നു മോഷണത്തിന് മുമ്പ് കള്ളന്മാര്‍ പൂജ നടത്തിയത് കാണുന്നത്.

ക്ഷേത്രത്തിന്റെ വാതില്‍ തകര്‍ത്ത് അകത്ത് കടന്ന കള്ളന്മാര്‍ ആദ്യം ദേവിയുടെ പാദങ്ങളില്‍ തൊട്ടുവന്ദിക്കുന്നത് സിസിടിവി ദൃശ്യങ്ങളില്‍ കാണാം. ഇതിനു ശേഷം ദേവിയുടെ ആഭരണങ്ങള്‍ എടുക്കുകയായിരുന്നു. കാണിക്ക വഞ്ചിയിലെ പണവും കള്ളന്മാര്‍ എടുക്കുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

English summary
The two thieves who broke into Jungli Devi temple in the city's Babupurwa area first performed puja and then carried out the loot, fleeing with cash and ornaments worth several lakh rupees.
Please Wait while comments are loading...