കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

റെയില്‍വെ മന്ത്രിയുടെ ഭാര്യയുടെ കമ്പനിക്ക് വന്‍ വളര്‍ച്ച; 3000 ഇരട്ടി, അഴിമതിയെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

ദില്ലി: റെയില്‍വെ മന്ത്രി പീയൂഷ് ഗോയലിന്റെ ഭാര്യയുടെ ഉടമസ്ഥതിയിലുള്ള കമ്പനിക്ക് ആശ്ചര്യപ്പെടുത്തുന്ന വളര്‍ച്ച. പത്ത് വര്‍ഷത്തിനിടയില്‍ 3000 ഇരട്ടിയാണ് കമ്പനിയുടെ വളര്‍ച്ച. ഇതിന് പിന്നില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

Piyush

ഗോയലിന്റെ ഭാര്യ സീമ ഡയറക്ടറായ കമ്പനിക്കെതിരെയാണ് കോണ്‍ഗ്രസ് രംഗത്തുവന്നിട്ടുള്ളത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കമ്പനിയുടെ വളര്‍ച്ച ആരെയും ആശ്ചര്യപ്പെടുത്തും. എന്നാല്‍ വരുമാന സ്രോതസോ കമ്പനിയുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങളോ കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടുമില്ല.

650 കോടി വായ്പയെടുത്ത് തിരിച്ചടയ്ക്കാതെ വഞ്ചന നടത്തിയ ഷിര്‍ദി ഇന്റസ്ട്രീസിന്റെ രാകേഷ് അഗര്‍വാള്‍, മുകേഷ് ബന്‍സാല്‍ എന്നിവരുമായി ഗോയലിന് അടുത്ത ബന്ധമുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഷിര്‍ദി ഇന്റസ്ട്രീസിന്റെ ഡയറക്ടറായിരുന്നു മുമ്പ് ഗോയല്‍. 2010 വരെ രണ്ടു വര്‍ഷം അദ്ദേഹം ഈ പദവി അലങ്കരിച്ചിട്ടുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു. എന്നാല്‍ ആരോപണം നിഷേധിച്ച് ബിജെപി രംഗത്തുവന്നു. കോണ്‍ഗ്രസിന്റെ അഴിമതികള്‍ മൂടിവയ്ക്കാനാണ് ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് ബിജെപിയുടെ വാദം.

സൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയുംസൗദി അറേബ്യ യുദ്ധത്തിന്; കൂടെ അമേരിക്കയും ഫ്രാന്‍സും!! മുന്നറിയിപ്പുമായി റഷ്യയും ചൈനയും

ഗോയലും ഭാര്യ സീമയും ഒരുമിച്ച് തുടങ്ങിയ ഇന്റര്‍കോണ്‍ അഡൈ്വസേഴ്‌സ് എന്ന കമ്പനിക്കെതിരെയാണ് കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര രംഗത്തെത്തിയിരിക്കുന്നത്. 2005ല്‍ തുടങ്ങിയ കമ്പനിയുടെ ഡയറക്ടര്‍മാരില്‍ ഗോയലും ഭാര്യയുമാണ് ഉണ്ടായിരുന്നത്. കേന്ദ്ര മന്ത്രിയാകാനുള്ള അവസരത്തില്‍ 2014ല്‍ ഗോയല്‍ ഡയറക്ടര്‍ പദവി രാജിവച്ചു.

ഓഹരികള്‍ ഭാര്യയുടെ പേരിലേക്ക് മാറ്റി. ഇപ്പോള്‍ സീമയുടെ പേരില്‍ 9999 ഓഹരികളും മകന്‍ ധ്രുവിന്റെ പേരില്‍ ഒരു ഓഹരിയുമാണ് ഉള്ളത്. 100 ശതമാനം കുടുംബ കമ്പനിയാണിത്. ഈ കമ്പനിയുടെ വരുമാന സ്രോതസ് എന്താണ്. ഇന്നുവരെ ഒരു അധികൃതര്‍ക്ക് മുന്നിലും വെളിപ്പെടുത്തിയിട്ടില്ലെന്നും പവന്‍ ഖേര പറഞ്ഞു. എന്നാല്‍ ഗോയലിന്റെ കമ്പനിയല്ല ആരോപണത്തിലുള്ളതെന്നും ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ ഗോയല്‍ നേരത്തെ ഈ കമ്പനിക്ക് ചില സേവനങ്ങള്‍ നല്‍കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും ബിജെപി അവകാശപ്പെടുന്നു.

English summary
Piyush Goyal family firm made 3000-times profit on paid-up capital, says Congress; BJP denies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X