Get Updates
Get notified of breaking news, exclusive insights, and must-see stories!

നദ്ദയുടെ കോട്ടയില്‍ വീണു, അടുത്തത് യോഗി? കാര്‍ഷിക നിയമം പിന്‍വലിച്ചതിന് പിന്നില്‍...

ദില്ലി: നോട്ടുനിരോധനം പോലൊരു ട്വിസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിച്ചിരിക്കുകയാണ്. കര്‍ഷകരുടെ ദുരിതങ്ങള്‍ തനിക്ക് കാണാന്‍ കഴിയുമെന്നാണ് അദ്ദേഹം പ്രഖ്യാപനത്തിനിടെ പറഞ്ഞത്. എന്നാല്‍ യഥാര്‍ത്ഥ കാരണം ഇതൊന്നുമല്ല. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളും അടുത്തിടെ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിയുമാണ്.

അടുത്തിടെ കേന്ദ്രം പ്രഖ്യാപിച്ച നിര്‍ണായക രണ്ട് പ്രഖ്യാപനങ്ങളിലും തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ സൂചനകള്‍ കൃത്യമായി ഉണ്ടായിരുന്നു. അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ ബിജെപി ഒട്ടും സേഫല്ല എന്നതും ഇതിനൊപ്പം ചേര്‍ത്ത് വായിക്കേണ്ടതാണ്.

1

ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയുടെ സ്വന്തം കോട്ടയായ ഹിമാചല്‍ പ്രദേശില്‍ അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയാണ് ബിജെപി നേരിട്ടത്. നാല് സീറ്റും കോണ്‍ഗ്രസ് തൂത്തുവാരി. ഒരിക്കല്‍ പോലും പ്രതീക്ഷിക്കാത്തതാണ്. അമിത് ഷാ അധ്യക്ഷനായിരുന്നപ്പോള്‍ ഒരിക്കലും ബിജെപി ഗുജറാത്ത് കൈവിട്ടിരുന്നില്ല. എന്നാല്‍ നദ്ദയുടെ കാര്യത്തില്‍ അത് തെറ്റി. നദ്ദയുടെ ആദ്യത്തെ തിരഞ്ഞെടുപ്പ് തന്നെ ദില്ലി തിരഞ്ഞെടുപ്പായിരുന്നു. അതിലും പാര്‍ട്ടി ദയനീയ തോല്‍വി നേരിട്ടിരുന്നു. ഇതേ പോലെയായിരുന്നു ഹിമാചലിലെ തോല്‍വി. വലിയൊരു വിഭാഗം കര്‍ഷകര്‍ ഹിമാചലിലുണ്ട്. ഇവര്‍ ബിജെപിയെ പരാജയപ്പെടുത്തുന്നതില്‍ നിര്‍ണായകമായിരുന്നു.

2

ഹിമാചല്‍ കൂടി മുന്നില്‍ കണ്ടാണ് കാര്‍ഷിക നിയമം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഹിമാചല്‍ പിടിച്ച് നിര്‍ത്താന്‍ കര്‍ഷകരുടെ പിന്തുണ കേന്ദ്രത്തിന് വളരെ അത്യാവശ്യമാണ്. മറ്റൊന്ന് മുഖ്യമന്ത്രി ജയറാം താക്കൂറിന്റെ മണ്ഡലമായ മാണ്ഡിയില്‍ തന്നെ തോറ്റതാണ്. ഹിമാചലില്‍ മാത്രമല്ല കര്‍ണാടകത്തിലെ ഹംഗലിലെ മുഖ്യമന്ത്രിയുടെ കോട്ടയാണ് വീണത്. ഇതെല്ലാം ബിജെപിക്കുള്ള വലിയ സന്ദേശമായിരുന്നു. കര്‍ഷക സംഘടനകള്‍ എല്ലാ സംസ്ഥാനങ്ങളിലുമെത്തി ബിജെപിക്കെതിരെ പ്രചാരണം നടത്തുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ കര്‍ഷകരെ സന്തോഷിപ്പിക്കാന്‍ പ്രഖ്യാപനങ്ങള്‍ വരെ കേന്ദ്രം നടത്തിയിരുന്നു. എന്നാല്‍ അതെല്ലാം ഉപതിരഞ്ഞെടുപ്പ് തിരിച്ചടിയോടെ തകര്‍ന്നു.

3

യോഗി ആദിത്യനാഥും സേഫല്ല എന്ന സൂചന കേന്ദ്രത്തിന് ലഭിച്ചിരുന്നു. പശ്ചിമ യുപിയില്‍ പുതിയൊരു സഖ്യവും പിറന്നു. ആര്‍എല്‍ഡിയും കര്‍ഷകരും സമാജ് വാദി പാര്‍ട്ടിയും ചേര്‍ന്ന സഖ്യം ബിജെപിയെ നിലം തൊടാന്‍ അനുവദിച്ചിരുന്നില്ല. ഒപ്പം കോണ്‍ഗ്രസും കരുത്താര്‍ജിച്ചു. ഇങ്ങനെ വലിയൊരു വെല്ലുവിളി പ്രതിപക്ഷത്തിനൊപ്പം കര്‍ഷകര്‍ നിന്നതോടെ ബിജെപി നേരിട്ടിരുന്നു. യോഗി പരാജയപ്പെട്ടാല്‍ യുപി നഷ്ടമാവും. യുപി ബിജെപിയുടെ രാഷ്ട്രീയ മുന്നേറ്റത്തിന്റെ പ്രധാന കേന്ദ്രമാണ്. രണ്ട് തവണ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബിജെപി ഇവിടെ നിന്ന് ജയിച്ചു. വന്‍ ഭൂരിപക്ഷത്തില്‍ സംസ്ഥാനവും പിടിച്ചു. ഇത്തവണ നൂറോളം സീറ്റ് ബിജെപിക്ക് കുറയുമെന്നാണ് സര്‍വേ. ഇത് രാജ്യസഭയില്‍ അടക്കം പ്രതിഫലിക്കും. അത് ഒഴിവാക്കുക എന്ന തന്ത്രവും നിയമം പിന്‍വലിച്ചതിന് പിന്നിലുണ്ട്.

4

പഞ്ചാബിലെ മുന്നേറ്റം എന്നതാണ് മോദിയുടെ പ്രഖ്യാപനത്തിന്റെ മറ്റൊരു ലക്ഷ്യം. അമരീന്ദര്‍ സിംഗിനെ ഉപയോഗിച്ച് കോണ്‍ഗ്രസിനെ തകര്‍ക്കുക എന്ന ലക്ഷ്യം ബിജെപിക്കുണ്ട്. കാര്‍ഷിക നിയമം പിന്‍വലിക്കുന്നതിലൂടെ അത് സാധ്യമാകും. അമരീന്ദറുമായി ബിജെപി പഞ്ചാബില്‍ സഖ്യമുണ്ടാക്കുമെന്ന് ഇതോടെ ഉറപ്പായി. ശിരോമണി അകാലിദളും ഇനി പഴയ പടി തന്നെ മോദിക്കൊപ്പം നില്‍ക്കും. ഇങ്ങനെ വളരെ വലിയൊരു ലക്ഷ്യം ബിജെപിക്കുണ്ട്. അമരീന്ദര്‍ മോദിയെ പുകഴ്ത്തി കൊണ്ട് നിയമം പിന്‍വലിച്ചതിനെ അഭിനന്ദിക്കുകയും ചെയ്തു. ഹരിയാനയിലും പഞ്ചാബിലും പ്രതികൂലമായി നിന്നിരുന്ന രാഷ്ട്രീയത്തെ താല്‍ക്കാലികമായെങ്കിലും അനുകൂലമാക്കാന്‍ മോദിക്ക് പ്രഖ്യാപനത്തിലൂടെ സാധിക്കും.

5

ബിജെപിക്കുള്ളില്‍ തന്നെ കാര്‍ഷിക നിയമത്തിനെതിരെ എതിര്‍പ്പുകളുണ്ടായിരുന്നു. മേഘാലയ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കാണ് ശക്തമായി നിയമത്തെ എതിര്‍ത്തത്. കാര്‍ഷിക നിയമം പിന്‍വലിച്ചില്ലെങ്കില്‍ യുപിയില്‍ അടക്കം ബിജെപി നഷ്ടം നേരിടേണ്ടി വരുമെന്ന് സത്യപാല്‍ മാലിക്ക് പറഞ്ഞിരുന്നു. മുന്‍ ബംഗാള്‍ ഗവര്‍ണര്‍ തഥാഗത റോയ്, വരുണ്‍ ഗാന്ധി എന്നിവരും കാര്‍ഷിക നിയമത്തിനെതിരെ സംസാരിച്ചിരുന്നു. മോദിയുമായി കാര്‍ഷിക നിയമത്തെ കുറിച്ച് സംസാരിച്ചുവെന്ന് മാലിക്ക് പരസ്യമായി തന്നെ പറഞ്ഞിരുന്നു. നിയമം പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞ കേന്ദ്രത്തെ നേതാക്കള്‍ തന്നെ സമ്മര്‍ദത്തിലാക്കുകയായിരുന്നു.

6

പ്രധാനമന്ത്രി പ്രഖ്യാപനം കൃത്യമായ രാഷ്ട്രീയ ലക്ഷ്യം വെച്ചുള്ളതാണ്. കര്‍ഷകരുമായുള്ള ചര്‍ച്ച പോലും അവസാനിപ്പിച്ച കേന്ദ്രം ഇങ്ങനൊരു നീക്കം നടത്തിയത് യുപി തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ്. അടുത്ത വര്‍ഷം തന്നെ ഗുജറാത്ത് തിരഞ്ഞെടുപ്പും വരാനുണ്ട്. ഇത് രണ്ടും കൈവിടാനുള്ള സാധ്യതയേറെയാണ്. മണിപ്പൂര്‍, ഗോവ, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ വന്‍ സാധ്യത കോണ്‍ഗ്രസിന് ഉണ്ട്. ഇതെല്ലാം തിരിച്ചറിഞ്ഞുള്ള രാഷ്ട്രീയ പ്രഖ്യാപനമാണ് കേന്ദ്രം നടത്തിയത്. ഇതുകൊണ്ട് മോദി സര്‍ക്കാരിന് നേട്ടമുണ്ടാക്കുമോ എന്നാണ് അറിയാനുള്ളത്. കര്‍ഷകര്‍ സമരം പിന്‍വലിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഇത്രയും വൈകിയ വേളയില്‍ കേന്ദ്രത്തിന്റെ രാഷ്ട്രീയമാണ് ഇതെന്ന് കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രി പ്രഖ്യാപനം കൊണ്ട് മാത്രം സമരം നിര്‍ത്തില്ലെന്നാണ് രാകേഷ് ടിക്കായത്ത് അറിയിച്ചിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+