കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൗജന്യ വൈദ്യുതി: ആപ്പ് വാഗ്ദാനത്തിനെതിരെ മോദി

Google Oneindia Malayalam News

ദില്ലി: ഓരോ തിരഞ്ഞെടുപ്പ് വരുമ്പോഴും പാര്‍ട്ടികള്‍ വാഗ്ദാനം കൊടുക്കും. സൗജന്യമായി വൈദ്യുതി തരാമെന്ന്. എന്നാല്‍ ഇത് എങ്ങനെ നടപ്പാക്കും എന്ന് ആലോചിക്കില്ല - പറയുന്നത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ആം ആദ്മി പാര്‍ട്ടിയുടെ വൈദ്യുതി നിരക്ക് പകുതിയാക്കുമെന്ന വാഗ്ദാനത്തോട് പ്രതികരിക്കുകയായിരുന്നു നരേന്ദ്ര മോദി.

സ്വന്തമായി വൈദ്യുതി ഉദ്പാദനം പോലുമില്ലാത്ത സംസ്ഥാനമാണ് ദില്ലി. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേണം ദില്ലിക്ക് ആവശ്യമുള്ള വൈദ്യുതി കിട്ടാന്‍. ഈ സാഹചര്യത്തില്‍ സൗജന്യമായി വൈദ്യുതി കൊടുക്കും എന്നൊക്കെയുള്ള വാഗ്ദാനങ്ങള്‍ എങ്ങനെയാണ് പാലിക്കുക. ജനങ്ങള്‍ ഇത്തരം വാഗ്ദാനങ്ങളെക്കുറിച്ചും ചിന്തിക്കണം - ഒരു കോണ്‍ഫറന്‍സില്‍ മോദി പറഞ്ഞു.

modi

വെള്ളത്തിനുള്ള ചെലവാണ് കര്‍ഷകര്‍ നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. വൈദ്യുതിയുടെ വിലക്കൂടുതല്‍ കാരണമാണ് ഇത്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് മനസിലാക്കണം. 5000 മെഗാവാട്ട് വൈദ്യുതിയാണ് ദില്ലിക്ക് വേണ്ടത്. ഇതിന് പ്രധാനമായും ആശ്രയിക്കുന്നത് മറ്റ് സംസ്ഥാനങ്ങളെയാണ്. തിരഞ്ഞെടുപ്പ് ജയിച്ചാല്‍ വൈദ്യുതി നിരക്ക് പകുതിയായി കുറയ്ക്കും എന്നാണ് ആപ്പ് വാഗ്ദാനം നല്‍കിയിരുന്നത്.

ദില്ലിക്ക് കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കാന്‍ സഹായിക്കണമെന്ന് ഇതിന് മറുപടിയായി ആപ്പ് നേതാക്കള്‍ പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചു. സോളാര്‍ എനര്‍ജി പോലുള്ള മറ്റ് സാധ്യതകള്‍ ആരായാതിരുന്നത് കൊണ്ടാണ് മുന്‍ സര്‍ക്കാരുകള്‍ക്ക് ദില്ലിയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ പറ്റാതിരുന്നതെന്ന് ആശിശ് ഖേത്താന്‍ പറഞ്ഞു.

English summary
Prime Minister Narendra Modi took a dig at pre-election promises to reduce power and water bills on Sunday, saying he wondered how such promises could be made in states which were dependent on electricity from outside.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X