വണ്ടിയുമായി ഇനി പോണ്ടിക്ക് പോണ്ട! പോണ്ടിച്ചേരിയില്‍ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ കര്‍ശനമാക്കി...

  • Written By:
Subscribe to Oneindia Malayalam

പോണ്ടിച്ചേരി: ആഢംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്യാനായി പോണ്ടിച്ചേരിയില്‍ പോയാല്‍ ഇനി വിവരമറിയും. വ്യാജ വിലാസത്തില്‍ വാഹന രജിസ്‌ട്രേഷന്‍ പെരുകിയതോടെ രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ അടിമുടി മാറ്റാനാണ് പോണ്ടിച്ചേരി ഭരണകൂടത്തിന്റെ തീരുമാനം.

അമ്മന്‍കോവിലിലേക്ക് നേര്‍ച്ച! കമ്പി വളച്ച് വായില്‍ വെയ്ക്കും, രക്തമെന്ന് തോന്നാന്‍ കുങ്കുമം!

കൊല്ലത്തെ ഞെട്ടിച്ച് വീണ്ടും ആത്മഹത്യ! ഒരേ സ്‌കൂളിലെ അദ്ധ്യാപികയും വിദ്യാര്‍ത്ഥിനിയും തൂങ്ങിമരിച്ചു

കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ നിരവധി വാഹനങ്ങളാണ് പോണ്ടിച്ചേരിയില്‍ വ്യാജ വിലാസം ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യുന്നത്. മലയാള സിനിമാ താരങ്ങളടക്കം നിരവധി പേരാണ് നികുതി ലാഭിക്കാനായി വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. നടി അമലാ പോള്‍, നടന്‍ ഫഹദ് ഫാസില്‍, സുരേഷ് ഗോപി എംപി തുടങ്ങിയവര്‍ വ്യാജ വിലാസം ഉപയോഗിച്ചാണ് പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്ന വാര്‍ത്തകളും കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു.

അമലാ പോളിന് കഷ്ടകാലം! 20 ലക്ഷം ലാഭിക്കാന്‍ നോക്കി, അതിലേറെ പിഴ നല്‍കേണ്ടി വരുമോ? ഏഴു ദിവസം മാത്രം...

ചട്ടങ്ങള്‍ പുതുക്കുന്നു...

ചട്ടങ്ങള്‍ പുതുക്കുന്നു...

വ്യാജ രജിസ്‌ട്രേഷന്‍ പെരുകിയതോടെയാണ് രജിസ്‌ട്രേഷന്‍ ചട്ടങ്ങള്‍ ഭേദഗതി ചെയ്യാന്‍ പോണ്ടിച്ചേരി ഭരണകൂടം തീരുമാനമെടുത്തിരിക്കുന്നത്.

നിര്‍ദേശം...

നിര്‍ദേശം...

വാഹന രജിസ്‌ട്രേഷന്‍ ചട്ടങ്ങളില്‍ കര്‍ശനമായ മാറ്റം വരുത്തണമെന്ന് പോണ്ടിച്ചേരി ലഫ്. ഗവര്‍ണര്‍ കിരണ്‍ ബേദി മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ആര്‍ടിഒ...

ആര്‍ടിഒ...

പോണ്ടിച്ചേരിയിലെ അഞ്ച് ആര്‍ടിഒകളുടെ പരിധിയില്‍ വരുന്ന സ്ഥിരതാമസക്കാര്‍ക്ക് മാത്രമേ വാഹനം രജിസ്റ്റര്‍ ചെയ്തു നല്‍കാവു എന്ന് കിരണ്‍ ബേദി നിര്‍ദേശിച്ചിട്ടുണ്ട്.

പരിശോധിക്കണം...

പരിശോധിക്കണം...

രജിസ്‌ട്രേഷന് മുന്‍പ് വാഹന ഉടമകള്‍ ഹാജരാക്കുന്ന മേല്‍വിലാസം കൃത്യമാണോ എന്ന് പരിശോധിക്കണമെന്നും മോട്ടോര്‍ വാഹന വകുപ്പിന് നിര്‍ദേശം ലഭിച്ചിട്ടുണ്ട്.

ഉപയോഗിക്കുന്നത്...

ഉപയോഗിക്കുന്നത്...

പോണ്ടിച്ചേരിയിലെ സ്ഥിരതാമസക്കാരുടെ മേല്‍വിലാസമാണ് വാഹന രജിസ്‌ട്രേഷന് വേണ്ടി ഉപയോഗിക്കുന്നത്. ഒരേ വിലാസത്തില്‍ നിരവധി വാഹനങ്ങളാണ് പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ബെന്‍സ് എസ് ക്ലാസ്...

ബെന്‍സ് എസ് ക്ലാസ്...

നടി അമലാ പോളിന്റെ ബെന്‍സ് എസ് ക്ലാസ് പോണ്ടിച്ചേരിയിലെ ബിടെക്ക് വിദ്യാര്‍ത്ഥിയുടെ വിലാസത്തിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതിനു പുറമെ ബെന്‍സ് എസ് ക്ലാസ് കാര്‍ ഒരു വര്‍ഷത്തിലധികമായി കൊച്ചിയിലാണ് ഓടുന്നത്.

നികുതി...

നികുതി...

ഒരു കോടി പന്ത്രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന ബെന്‍സ് എസ് ക്ലാസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യുകയാണെങ്കില്‍ 20 ലക്ഷം രൂപ നികുതിയായി നല്‍കണം. ഈ തുക ലാഭിക്കാനായാണ് വാഹനം പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തത്.

14 ലക്ഷം...

14 ലക്ഷം...

നടന്‍ ഫഹദ് ഫാസിലിന്റെ ബെന്‍സ് ഇ ക്ലാസ് കാറും പോണ്ടിച്ചേരിയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ വാഹനം കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യാന്‍ നല്‍കേണ്ട നികുതി 14 ലക്ഷത്തോളം രൂപയാണ്.

 മിനി കൂപ്പര്‍...

മിനി കൂപ്പര്‍...

കൊടുവള്ളിയിലെ വിവാദ വ്യവസായി കാരാട്ട് ഫൈസലിന്റെ മിനി കൂപ്പര്‍ കാറും പോണ്ടിച്ചേരി രജിസ്‌ട്രേഷനാണ്. പത്ത് ലക്ഷം രൂപയുടെ നികുതി വെട്ടിച്ചാണ് കാരാട്ട് ഫൈസല്‍ മിനി കൂപ്പര്‍ കേരളത്തിലോടിക്കുന്നത്.

മോട്ടോര്‍ വാഹന വകുപ്പ്...

മോട്ടോര്‍ വാഹന വകുപ്പ്...

നികുതി വെട്ടിച്ച് വാഹനം കേരളത്തിലോടിക്കുന്നതിനാല്‍ കാരാട്ട് ഫൈസലിനും, നടി അമലാ പോളിനും കേരള മോട്ടോര്‍ വാഹന വകുപ്പ് കഴിഞ്ഞദിവസം നോട്ടീസ് അയച്ചിരുന്നു.

English summary
podicherry decided to alter vehicle registration rules.
Please Wait while comments are loading...