കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസ്വഭാവിക മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്യും

  • By Aswathi
Google Oneindia Malayalam News

ദില്ലി: കേന്ദ്രമന്ത്രി ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്‌കറിന്റേത് പെട്ടെന്നുള്ള അസ്വഭാവിക മരണമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്. എങ്കിലും അന്തിമ റിപ്പോര്‍ട്ട് രണ്ട് ദിവസത്തിന് ശേഷമാണ് തയ്യാറാക്കുക. ആന്തരികാവയവങ്ങള്‍ കൂടുതല്‍ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. അതിനിടയില്‍ മരണം സംബന്ധിച്ച് ശശി തരൂരനെ വീണ്ടും ചോദ്യം ചെയ്യും.

മരണം സംഭവിച്ചയുടന്‍ ദില്ലിയലെ ലീലാ പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെത്തിയ എസ് ഡി എം തരൂരിന്റെ മൊഴിയെടുത്തിരുന്നു. മൃതദേഹം ആദ്യം കണ്ടതിനെ കുറിച്ചും ഹോട്ടലില്‍ മുറിയെടുക്കാനുണ്ടായ സാഹചര്യത്തെ കുറിച്ചും ചോദിച്ചു. സുനന്ദയുടെ ശരീരത്തില്‍ കണ്ട മുറിവുകളെ കുറിച്ചും തരൂരിനോട് ചോദിച്ചിരുന്നു. ഇതിനു പുറമെ ഇനിയും ഒത്തിരി ചോദ്യങ്ങള്‍ക്ക് തരൂരില്‍ നിന്ന് എസ് ഡി എമ്മിന് അറിയാനുണ്ട്. ഇത് വ്യക്തമാക്കാനാണ് വീണ്ടും മൊഴിയെടുക്കുന്നത്.

Shashi Tharoor

ഹോട്ടലില്‍ നിന്ന് കിട്ടിയ തെളിവുകള്‍, ഹോട്ടല്‍ ജീവനക്കാരുടെ മൊഴി എന്നിവയുടെ അടിസ്ഥാനത്തിലാവും തരുരില്‍ നിന്ന് മൊഴിയെടുക്കുക. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് തിങ്കളാഴ്ച തയ്യാറാകുന്നതിന് മുമ്പ് തന്നെ തരുരിനെ ചോദ്യം ചെയ്യണമെന്ന് എസ് ഡി എം ചൂണ്ടിക്കാട്ടുന്നു. രണ്ട് മണിക്കൂര്‍ നീണ്ട പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വിഷം ഉള്ളില്‍ ചെന്നിട്ടില്ലെന്ന് ഡോക്ടമാര്‍ അറിയിച്ചിരുന്നു. ശരിരത്തില്‍ മുറിവുകളുണ്ടെന്നും ഈ മുറിവുകളെ കുറിച്ച് കൂടുതല്‍ പറയാന്‍ കഴിയില്ലെന്നും മെഡിക്കല്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

ജനുവരി 17 വെള്ളിയാഴ്ച രാത്രിയാണ് സുനന്ദ പുഷ്‌കറിനെ ദില്ലിയിലെ ലീല പാലസ് പഞ്ചനക്ഷത്ര ഹോട്ടലിലെ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച ഉച്ചക്ക് രണ്ട് മണിയോടെ പോസ്റ്റ് മോര്‍ട്ടം നടത്തി. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തിലായിരുന്നു ശവ സംസ്‌കാരം.

English summary
Sunanda Pushkar laid to rest, police likely to question Shashi Tharoor once again.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X