അമ്മയാകാൻ പോകുന്നവർ ശ്രദ്ധിക്കുക! വായുമലിനീകരണം ഭ്രൂണത്തെ ബാധിക്കും, റിപ്പോർട്ട് പുറത്ത്

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: ദിവസേനേ നിരത്തിലുടെ ഓടുന്ന വാഹനങ്ങളുടെ എണ്ണം ക്രമാധീതമായി വർധിച്ചു വരുകയാണ്. വാഹനങ്ങളുടെ എണ്ണം കൂടിവരുന്നതിലൂടെ മലനീകരണം വർധിക്കുന്നതിനോടൊപ്പം നിരവധി അസുഖങ്ങൾ ഉണ്ടാകാനും കാരണമാകാറുണ്ട്. ചെറിയ അസുഖങ്ങളിൽ തുടങ്ങി മാരക രോഗങ്ങൾക്കു വരെ വാഹനങ്ങൾ കാരണമാകുന്നുണ്ട്.

16 കാരൻ അഞ്ചുവയസുകാരിയെ തട്ടികൊണ്ടുപോയി കൊലപ്പെടുത്തി , കൊലയ്ക്ക് പിന്നിലെ കാരണം ഇത്...

വാഹന ഉപയോഗം കൊണ്ടുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെ ആരോഗ്യപ്രശ്‌നങ്ങളെ കുറിച്ചും ഭൂരിഭാഗം പേരും ബോധവാന്‍മാരല്ല. ഗര്‍ഭിണികളില്‍ വാഹനങ്ങള്‍ സൃഷ്ടിക്കുന്ന മലിനീകരണം ജനിക്കാൻ പോകുന്ന കുഞ്ഞിനെ വരെ ബാധിക്കുന്നുണ്ടെന്ന് ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നു.

ജറുസലേം ഇസ്രയേലിന്റെ തലസ്ഥാനം; ട്രംപിന്റെ തീരുമാനത്തെ അംഗീകരിക്കില്ല , ഇന്ത്യയുടെ നിലപാട് ഇങ്ങനെ...

വാഹന മലിനീകരണം ഭ്രൂണത്തെ ബാധിക്കുന്നു

വാഹന മലിനീകരണം ഭ്രൂണത്തെ ബാധിക്കുന്നു

വാഹനങ്ങള്‍ ഉണ്ടാക്കുന്ന വായു മലിനീകരണം ഭ്രൂണത്തെ ബാധിക്കുമെന്ന് റിപ്പോർട്ട്. ലണ്ടന്‍ ഇംപീരിയല്‍ കോളേജ്, കിങ്‌സ് കോളേജ് ലണ്ടന്‍, യൂണിവേഴ്‌സിറ്റി ഓഫ് ലണ്ടന്‍ എന്നിവിടങ്ങളിലെ ഗവേഷകരാണ് ഇതു സംബന്ധമായ പഠനം നടത്തിയത്. ഇതിലൂടെ ഞെട്ടിപ്പിക്കുന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. ഇത്തരം കുട്ടികൾക്ക് ജന്മാനാ തൂക്കം കുറഞ്ഞതും രോഗ പ്രതിരോധ ശേഷി കുറഞ്ഞവരുമായിരിക്കും. പലതരം രോഗങ്ങള്‍ക്ക് ഇരയാകുന്ന കുഞ്ഞുങ്ങള്‍ പിന്നീട് ജീവിക്കാനും സാധ്യത കുറവാണ്.

മലിനവായു അമ്മ ശ്വസിക്കുന്നത് ദോഷം ചെയ്യും

മലിനവായു അമ്മ ശ്വസിക്കുന്നത് ദോഷം ചെയ്യും

ഗർഭിണിയായിരിക്കുമ്പോൾ അമ്മയുടെ എല്ലാ പ്രവർത്തിയും കുഞ്ഞുങ്ങളെ ബാധിക്കുന്നു. അതു നല്ലതുമാകാം ചീത്തയുമാകാം. ഗർഭിണിയായിരിക്കുന്ന യുവതി മലിനപ്പെട്ട വായു ശ്വസിക്കുന്നത് കുഞ്ഞിനെ ദോഷകരമായി ബാധിക്കും. ഇതു കുഞ്ഞുങ്ങളിൽ അസുഖങ്ങൾ ഉണ്ടാക്കുമെന്ന് പഠനങ്ങൾ പറയുന്നത്. 6,71,501 ഓളം നവജാത ശിശുക്കളിലാണ് സംഘം പഠനം നടത്തിയത് നിഗമനത്തിൽ എത്തിച്ചേർന്നത്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ മാതാവ് താമസിച്ചിരുന്നത് എവിടെയെന്നും മലിനമാക്കപ്പെട്ട വായുവുമായുള്ള ഇവരുടെ സമ്പര്‍ക്കവും വിശകലനം ചെയ്താണ് നിഗമനത്തിലെത്തിയത്

 തൂക്കക്കുറവ്

തൂക്കക്കുറവ്

ഓരോ വര്‍ഷവും ജനിക്കുന്ന 20 മില്യണ്‍ കുഞ്ഞുങ്ങളില്‍ 15 മുതല്‍ 20 ശതമാനവും തൂക്കക്കുറവ് അനുഭവിക്കുന്നുണ്ട്. കുഞ്ഞുങ്ങളിലുണ്ടാകുന്ന തൂക്കക്കുറവിന് അന്തരീക്ഷ മലിനീകരണവും കാരണമാകുന്നുണ്ടെന്നു ലണ്ടനില്‍ നടത്തിയ പഠനം തെളിയിക്കുന്നുണ്ട്. തൂക്കക്കുറവ് ആഗോളതലത്തില്‍ തന്നെ പൊതു ആരോഗ്യ പ്രശ്‌നമായാണ് കരുതുന്നത്. ഇത്തരത്തില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ ദീര്‍ഘകാലം നീണ്ടു നില്‍ക്കുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്.

കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കും

കുഞ്ഞിന്റെ തലച്ചോറിനെ ബാധിക്കും

വായുമലിനീകരണം കുഞ്ഞിന്റെ തലച്ചേറിനെ ദോഷകരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നുണ്ട്. യുനൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ട് നടത്തിയ ഒരു പഠനത്തിലാണ് ഇതു വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള പൊടിപടലങ്ങൾ ഗർഭസ്ഥ ശിശുവിന്റെ തലച്ചോറിൽ കടന്നു ചെല്ലുന്നു. ഇതു തലച്ചേറിനെ ഗുരുതരമായി തന്നെ ബാധിക്കും. കുഞ്ഞുങ്ങളുടെ ശാരീരിക പ്രതിരോധം പൂർണ്ണമായി വികസിച്ചില്ല എന്നത് തന്നെയാണ് കൂടുതലായും കുട്ടികൾ ഇത്തരം രോഗങ്ങൾക്ക് ഇരയാകുന്നത് .

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Pregnant women who are exposed to road traffic pollution are more likely to deliver babies with low birth weight, according to a study conducted in London. Weight at the time of birth has an immediate bearing on an infant’s chances of survival — those with low birth weight are more likely to develop a range of complications

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്