കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇത് ജനങ്ങളോടുള്ള ചതി: കേന്ദ്രസർക്കാരിന്‍റെ 'പോസിറ്റിവിറ്റി പുഷ്' നെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

Google Oneindia Malayalam News

ദില്ലി: കോവിഡിന്‍റെ രണ്ടാം തരംഗത്തില്‍ നിന്നും കരകയറാനാവാതെ രാജ്യം പകച്ച് നില്‍ക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാറിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് മുന്‍ ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കോവിഡ് വ്യാപനം പ്രതിരോധിക്കുന്നതില്‍ ദയനീമായി പരാജയപ്പെട്ട കേന്ദ്ര സര്‍ക്കാറിനെതിരെ രാജ്യത്തിന് അകത്തും പുറത്തും വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ ഇതിനെ ചെറുക്കാന്‍ 'പോസിറ്റിവിറ്റ് പുഷ്' പ്രചാരണം നടത്തുകയാണെന്നാണ് രാഹുല്‍ ഗാന്ധി വിമര്‍ശിക്കുന്നത്.

സർക്കാർ നടത്തിയ 'ക്ഷേമ പ്രവൃത്തി'കളെ ന്യായീകരിച്ച് സർക്കാരിന്‍റെ പ്രതിച്ഛായ മെച്ചപ്പെടുത്തുകയാണ് ലക്ഷം. ഇതിനെതിരെയാണ് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്. സ്വന്തം പൗരന്മാരെ വഞ്ചിക്കാനായി മണലിൽ തല പൂഴ്ത്തിവെച്ച് ഇരിക്കുകയാണ് സര്‍ക്കാറെന്നും അദ്ദേഹം വിമര്‍ശിക്കുന്നു. കോവിഡില്‍ മരണപ്പെട്ടവരുടേയും ആരോഗ്യപ്രവര്‍ത്തകരുടേയും ഓക്സിജന്‍ ലഭിക്കാതെ ദുരിതമനുഭവിക്കുന്നവരേടുയും കുടുംബങ്ങള്‍ക്ക് ഈ പോസിറ്റീവ് തിങ്കിങ് എന്നത് ഒരു തമാശയായി മാത്രമേ കാണാന്‍ കഴിയൂ. മണ്ണിൽ തല പൂഴ്ത്തിവെക്കുന്നതിനെ പോസിറ്റീവ് തിങ്കിങ് എന്നല്ല വിളിക്കേണ്ടത്. സ്വന്തം പൗരന്മാരോട് കാണിക്കുന്ന ചതിയാണെന്നും രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചു.

modi-

Recommended Video

cmsvideo
India needs oxygen not PM's residency says Rahul gandhi | Oneindia Malayalam

കൊവിഡ് രോഗികൾക്കായി ഹേംകുന്ത് ഫൗണ്ടഷൻ സൗജന്യ ഓക്സിജൻ എത്തിച്ചപ്പോൾ- ചിത്രങ്ങൾ

തിരഞ്ഞെടുപ്പ് പ്രചാരണ വിദഗ്ധനായ പ്രശാന്ത് കിഷോറും കേന്ദ്രത്തിന്‍റെ ഈ നീക്കത്തിനെതിരെ രംഗത്ത് എത്തിയിട്ടുണ്ട്. രാജ്യത്തെ തന്നെ നടുക്കുന്ന ദുരന്തമാണ് ചുറ്റും നടന്നുകൊണ്ടിരിക്കുന്നത്. തിനിടക്ക് പോസിറ്റിവിറ്റി എന്ന പേരിൽ നടത്തുന്ന കാപട്യം അറപ്പുണ്ടാക്കുന്നതാണെന്നാണ് പ്രശാന്ത് കിഷോര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഈ ദുരന്ത മുഖത്തും പോസിറ്റിവിറ്റി പ്രചരിപ്പിക്കാൻ കേന്ദ്രസർക്കാരിന്‍റെ പ്രചാരകല്ല ഞങ്ങളെന്നും അദ്ദേഹം ട്വിറ്ററിലൂടെ വ്യക്തമാക്കി.

രഷ്മി ഗൗതമിന്‍റെ പുതിയ ചിത്രങ്ങള്‍ കാണാം

English summary
Positivity push, it is a betrayal of our citizens ,rahul gandhi slams centre
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X