Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രഫുല്‍ ഖോഡ പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രി? മോദിക്ക് പ്രിയങ്കരന്‍, വെട്ടാന്‍ നിതിന്‍ പട്ടേല്‍

ദില്ലി: ഗുജറാത്തില്‍ തിരക്കിട്ട ചര്‍ച്ചകള്‍ നടക്കുകയാണ്. ആരാകും വിജയ് രൂപാണിക്ക് പകരം മുഖ്യമന്ത്രിയാവുകയെന്ന ചര്‍ച്ചയാണ് നടക്കുന്നത്. ഇന്ന് തന്നെ പ്രഖ്യാപനമുണ്ടായേക്കും. ഗുജറാത്തില്‍ നിന്നുള്ള രണ്ട് കേന്ദ്ര മന്ത്രിമാര്‍, ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍, കേന്ദ്ര കാര്‍ഷിക മന്ത്രി ആര്‍സി ഫാല്‍ഡു എന്നിവരാണ് പരിഗണനയിലുള്ളത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഏറ്റവും താല്‍പര്യം പ്രഫുല്‍ ഖോഡ പട്ടേലിനെയാണ്. ലക്ഷദ്വീപിലും ദാമന്‍ ആന്‍ഡ് ദിയുവിലും നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ തന്നെ പ്രധാന കാരണം. പക്ഷേ അമിത് ഷായ്ക്ക് അത്ര താല്‍പര്യമില്ലാത്ത നേതാവാണ് പട്ടേല്‍. മുമ്പ് പട്ടേലിനെ മറികടന്നാണ് അമിത് ഷാ ബിജെപിയില്‍ വലിയ നേതാവായത്.

1

കേന്ദ്ര നേതൃത്വത്തിന്റെ മാത്രം തീരുമാനത്തിലാണ് രൂപാണിയെ മാറ്റിയത്. പലരെയും ഇത് ഞെട്ടിച്ചിരിക്കുകയാണ്. പാട്ടീദാര്‍ വിഭാഗത്തില്‍ നിന്നുള്ളയാളായിരിക്കും മുഖ്യമന്ത്രിയെന്നാണ് സൂചന. 2016ല്‍ ആനന്ദിബെന്‍ പട്ടേലിനോടും ഇതേ രീതിയിലായിരുന്നു രാജിവെക്കാന്‍ ആവശ്യപ്പെട്ടത്. അതേസമയം ഗുജറാത്തി അല്ലാത്ത ഒരു മുഖ്യമന്ത്രിയെയും ബിജെപി പരീക്ഷിച്ചേക്കാന്‍ സാധ്യതയുണ്ട്. പ്രഫുല്‍ പട്ടേലിനെ കൊണ്ടുവരാന്‍ വലിയ സമ്മര്‍ദം കേന്ദ്ര നേതൃത്വത്തില്‍ നിന്നുണ്ട്. അതിന് മോദിയുടെ താല്‍പര്യവുമുണ്ട്. എന്നാല്‍ ഇതിനെ സംസ്ഥാന സമിതിയിലെ ഭൂരിഭാഗം പേരും തുറന്നെതിര്‍ക്കുന്നു. പര്‍ഷോത്തം രൂപാലയും മന്‍സൂക് മാണ്ഡവ്യയുമാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്ന മുഖ്യമന്ത്രിമാര്‍.

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആരാകും ഗുജറാത്ത് മുഖ്യമന്ത്രിയെന്ന് തീരുമാനിക്കുക. പ്രഫുല്‍ പട്ടേല്‍ വന്നാല്‍ ഉരുക്കുമുഷ്ടി കൊണ്ട് കാര്യങ്ങള്‍ നിയന്ത്രിക്കാമെന്ന് ബിജെപി കരുതുന്നു. പാട്ടീദാര്‍ വിഭാഗത്തെ ഒപ്പം നിര്‍ത്താതെ മുന്നോട്ട് പോകാനാവില്ലെന്നാണ് ബിജെപി കരുതുന്നത്. മുഖ്യമന്ത്രി ആ വിഭാഗത്തില്‍ നിന്ന് വന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് തന്നെ മാറി മറിയുമെന്നാണ് സൂചന. ആംആദ്മി പാര്‍ട്ടി അടക്കം ഈ വിഷയം നന്നായി ഉപയോഗിക്കുന്ന സാഹചര്യത്തിലാണ് ബിജെപി ആ വഴിയേ ചിന്തിക്കുന്നത്. വിജയ് രൂപാണി ജെയിന്‍ വിഭാഗത്തില്‍ നിന്നുള്ളയാളായിരുന്നു. ദീര്‍ഘകാലമായി പാട്ടീദാര്‍ വിഭാഗത്തെ ബിജെപി അവഗണിക്കുന്നു എന്ന പരാതിയുമുണ്ട്.

അതേസമയം നിതിന്‍ പട്ടേല്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മര്‍ദം ശക്തമാക്കിയിട്ടുണ്ട്. ജനപ്രിയനും ശക്തനും പരിചയസമ്പന്നനുമായിരിക്കണം പുതിയ മുഖ്യമന്ത്രിയെന്നാണ് പട്ടേലിന്റെ ഒളിയമ്പ്. ഇത് പ്രഫുല്‍ പട്ടേലിന് നേരെയുള്ള വിമര്‍ശനമാണ്. അതിന് കാരണവുമുണ്ട്. പ്രഫുല്‍ പട്ടേല്‍ തീരെ ജനപ്രിയനല്ലെന്ന വാദം നിലനില്‍ക്കുന്നുണ്ട്. തന്റെ പേര് പറയാനല്ല ഇവിടെ എത്തിയത്. വെറുമൊരു മുഖ്യമന്ത്രിയെ മാത്രമല്ല തിരഞ്ഞെടുക്കുന്നത്, നാടിന്റെ വികസനത്തിന് ആവശ്യമായ നായകനെയാണ്. ഗുജറാത്തില്‍ ഒരു വിജയകരമായ നേതൃത്വത്തെ ലഭിക്കണം. എന്നാല്‍ സംസ്ഥാനത്തെ വികസിപ്പിക്കാനാവുമെന്നും നിതിന്‍ പട്ടേല്‍ പറഞ്ഞു.

ഇപ്പോള്‍ പരിഗണിക്കുന്ന ആര് മത്സരിച്ചാലും ഗുജറാത്തില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വരും. അടുത്ത ആറുമാസത്തിനുള്ളില്‍ ഇവര്‍ ഉപതിരഞ്ഞെടുപ്പ് നേരിടേണ്ടി വരും. ഇവരാരും നിയമസഭാ അംഗങ്ങളല്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പിന് കഷ്ടിച്ച് ഇനി ഒരു വര്‍ഷം മാത്രമാണ് ഉള്ളത്. ഇതിനിടയില്‍ കൂടി ഉപതിരഞ്ഞെടുപ്പ് നടത്തിയാല്‍ അത് വിമര്‍ശനങ്ങള്‍ക്ക് കാരണമാകും. അതുമല്ലെങ്കില്‍ സംസ്ഥാന തിരഞ്ഞെടുപ്പ് നേരത്തെയാക്കേണ്ടി വരും. അതിന് ബിജെപി തയ്യാറാവുമോ എന്നതാണ് പ്രശ്‌നം. നേരത്തെ ഉപതിരഞ്ഞെടുപ്പിനെ നേരിടേണ്ടി വരുന്നതിനെ ചൊല്ലിയാണ് മുഖ്യമന്ത്രി അടക്കം ഉത്തരാഖണ്ഡില്‍ മാറിയത്.

Recommended Video

cmsvideo
    Praful Patel criticize Kerala for standing with Lakshadweep

    വിജയ് രൂപാണി മാറിയതിന് വേറെയും കാരണങ്ങള്‍ കേന്ദ്ര നേതൃത്വത്തിന് പറയാനുള്ളത്. ആര്‍എസ്എസാണ് ഇതിന് പ്രധാന കാരണം. ആര്‍എസ്എസ് ഗുജറാത്തില്‍ നേരത്തെ സര്‍വേ നടത്തിയിരുന്നു. ഈ സര്‍വേയില്‍ ബിജെപി അടുത്ത തിരഞ്ഞെടുപ്പില്‍ വിജയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് കണ്ടെത്തിയിരുന്നു. വിജയ് രൂപാണിയാണ് മുഖ്യമന്ത്രിയെങ്കില്‍ ബിജെപി തോല്‍ക്കുമെന്നായിരുന്നു സര്‍വേയുടെ കണ്ടെത്തല്‍. എഎപിയുടെ മുന്നേറ്റം ബിജെപി ഭയപ്പെടുത്തുന്നുണ്ട്. പാര്‍ട്ടിയുടെ ജന സംവേദന യാത്ര സര്‍ക്കാരിന്റെ വീഴ്ച്ചകളെ തുറന്ന് കാണിക്കുകയാണ്. ബിജെപിക്കെതിരെ ഭരണവിരുദ്ധ വികാരവും ശക്തമാണ്. പല മന്ത്രിമാരും മോശം പ്രകടനമാണ് നടത്തിയതെന്ന് സര്‍വേ കണ്ടെത്തിയിട്ടുണ്ട്. ഇവരും പുറത്താകും. ല

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+