സച്ചിനും ഗാംഗുലിക്കും പന്തെറിഞ്ഞു, ഇപ്പോള്‍ ദാല്‍ പൂരി വില്‍പ്പന, പ്രകാശിനിത് കയ്‌പേറിയ ഇന്നിംഗ്‌സ്
ഗുവാഹത്തി: പ്രകാശ് ഭഗത് ഈ പേര് ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ വളരെ പ്രശസ്തമായിരുന്നു. എന്നാല്‍ ഇന്ന് അങ്ങനെയല്ല കാര്യങ്ങള്‍. അയാള്‍ റോഡരികിയില്‍ നിത്യവൃത്തിക്കായി ചായവിറ്റും ദാല്‍ പൂരി വിറ്റും ജീവിതം മുന്നോട്ട് നീക്കുകയാണ്. പരമദരിദ്രമായ തന്റെ കുടുംബത്തെ രക്ഷിക്കാന്‍ ആ മാര്‍ഗം മാത്രമാണ് പ്രകാശിന് മുന്നിലുണ്ടായിരുന്നത്. അസമില്‍ നിന്നുള്ള ഇടങ്കൈയ്യന്‍ സ്പിന്നറാണ് പ്രകാശ് ഭഗത്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഇതിഹാസ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കും സൗരവ് ഗാംഗുലിക്കും വിവിഎസ് ലക്ഷ്ണുമൊക്കെ പന്തെറിഞ്ഞ് കൊടുത്ത താരമാണ് പ്രകാശ്.

സിലിണ്ടറുകളുമായി കർഷകർ, ഇന്ധന വില വർധനവിനെതിരെ പ്രതിഷേധം- ചിത്രങ്ങൾ
ഒരു പക്ഷേ ഇന്ത്യ മൊത്തം അറിയപ്പെടേണ്ടിയിരുന്നു താരമായിരുന്നു അദ്ദേഹം. അണ്ടര്‍ 17 വിജയ് മെര്‍ച്ചന്റ് ട്രോഫിയില്‍ ബീഹാറിനെതിരെ ഏഴ് വിക്കറ്റുകള്‍ എടുത്താണ് പ്രകാശ് വരവറിയിച്ചത്. അതില്‍ ഒരു ഹാട്രിക്കും ഉണ്ടെന്നത് നേട്ടത്തിന്റെ മാറ്റ് കൂട്ടുന്നതായിരുന്നു. നിലവില്‍ അസമിലെ കച്ചാര്‍ ജില്ലയില്‍ സില്‍ച്ചാര്‍ ടൗണിലെ ഇറ്റാക്കോല മേഖലയിലാണ് പ്രകാശ് ഇപ്പോള്‍ താമസിക്കുന്നത്. അമ്മയോടൊപ്പം ഇരുന്ന ചായയും മറ്റ് ഭക്ഷണവും തെരുവില്‍ ഇരുന്ന് വില്‍ക്കുന്നത് നിത്യകാഴ്ച്ചയാണ്. പലര്‍ക്കും പ്രകാശിന്റെ പഴയ കാലം അറിയില്ലെന്ന് മാത്രം.
Recommended Video
2002-03 കാലഘട്ടത്തിലാണ് പ്രകാശ് ഭഗതിനെ എന്‍സിഎയിലേക്ക് ബിസിസിഐ വിളിച്ച് വരുത്തുന്നത്. അന്ന് ന്യൂസിലന്‍ഡ് സന്ദര്‍ശനത്തിനായി ടീം പോകുന്നുണ്ടായിരുന്നു. കിവീസിന്റെ സ്പിന്നര്‍ ഡാനില്‍ വെറ്റോറിയെ നേരിടുന്നതിനുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായിട്ടായിരുന്നു പ്രകാശിനെ അക്കാദമായിലേക്ക് വിളിപ്പിച്ചത്. നെറ്റ്‌സില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് പന്തെറിയുകയായിരുന്നു ചുമതല. 2009-10, 2010-11 എന്നീ വര്‍ഷങ്ങളില്‍ രഞ്ജി ട്രോഫിയില്‍ അസമിനായും ഭഗത് കളിച്ചു.
2007ല്‍ നൂറുദ്ദീന്‍ ട്രോഫി ഇന്റര്‍ ഡിസ്ട്രിക്ട്് ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പില്‍ സില്‍ചര്‍ ജില്ലാ ടീം ചാമ്പ്യന്‍മാരായപ്പോള്‍ പ്രകാശ് ഭഗത്തായിരുന്നു ക്യാപ്റ്റന്‍. പിതാവ് മരിച്ചതോടെയാണ് ഭഗത് ക്രിക്കറ്റ് ഉപേക്ഷിച്ചത്. കുടുംബ ഭാരം മുഴുവന്‍ തന്റെ ചുമലിലായെന്ന് പ്രകാശ് പറയുന്നു. ക്രിക്കറ്റില്‍ എനിക്ക് ശ്രദ്ധിക്കാന്‍ പറ്റാതായി പ്രാക്ടീസ് മുടങ്ങി. ക്രിക്കറ്റ് കളിക്കുകയും, ഒപ്പം കുടുംബത്തെ നോക്കുകയും ചെയ്യുക എന്നത് ബുദ്ധിമുട്ടാവുകയും ചെയ്തു. അതോടെ എന്റെ തകര്‍ച്ചയും തുടങ്ങി. കൊവിഡ് കാലത്ത് തനിക്കുണ്ടായിരുന്ന ജോലി നഷ്ടമായി. വാടക വീട്ടിലാണ് ഞങ്ങള്‍ കഴിയുന്നത്. പിതാവിന്റെ കച്ചവടം ഏറ്റെടുക്കാന്‍ താന്‍ നിര്‍ബന്ധിതനായെന്നും പ്രകാശ് ഭഗത് പറഞ്ഞു.
ഇതെങ്ങനെയുണ്ട്? ഇതോ? കിടിലൻ ഫോട്ടോസുമായി സോഷ്യൽ മീഡിയ കീഴടക്കി ഭാവന












Click it and Unblock the Notifications