മാര്‍ക്‌സിയന്‍ ആശയങ്ങള്‍ കാലഹരണപ്പെട്ടിട്ടില്ലെന്ന് പ്രകാശ് കാരാട്ട്

  • Posted By:
Subscribe to Oneindia Malayalam

മലപ്പുറം: മാര്‍ക്‌സിയന്‍ ആശയങ്ങള്‍ കാലഹരണപ്പെട്ടിട്ടില്ലെന്ന് പ്രകാശ് കാരാട്ട് പറഞ്ഞു. 21-ാം നൂറ്റാണ്ടില്‍ മൂലധനം വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ കാലിക്കറ്റ് സര്‍വകലാശാലാ

സോളാര്‍ ബോംബ് പൊട്ടില്ല! ഉമ്മന്‍ചാണ്ടിക്കെതിരായ ലൈംഗിക പീഡന കേസ് നിലനില്‍ക്കില്ല

ഇ.എം.എസ് ചെയറിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നവലിബറലിസത്തേയും കോര്‍പ്പറേറ്റുകളേയും നേരിടുന്നതിന് മാര്‍ക്‌സിയന്‍ സിദ്ധാന്തങ്ങള്‍ തന്നെയാണ് നല്ലത്. ഈ ആശയങ്ങള്‍ ലെനിന്‍ പരീക്ഷിച്ച് വിജയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.

marxian

കാലിക്കറ്റ് സര്‍വകലാശാലാ ഇ.എം.എസ് ചെയറിന്റെ ആഭിമുഖ്യത്തില്‍ 21-ാം നൂറ്റാണ്ടില്‍ മൂലധനം വായിക്കുമ്പോള്‍ എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യുന്നു

ചടങ്ങില്‍ പ്രൊഫ.വി.രാജഗോപാലന്‍ അധ്യക്ഷനായിരുന്നു. പ്രൊഫ.പി.കെ.പോക്കര്‍, കെ.വിശ്വനാഥ്, ഡോ.വി.കെ.സുബ്രമണ്യന്‍, പി.അശോകന്‍ എന്നിവര്‍ പ്രസംഗിച്ചു. കോളനി വല്‍ക്കരണവും ഇന്ത്യന്‍ മുതലാളിത്തത്തിന്റെ വളര്‍ച്ചയും എന്ന വിഷയത്തില്‍ ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ പ്രൊഫസര്‍ ആദിത്യ മുഖര്‍ജിയും, മാര്‍ക്‌സിയന്‍ പരിസ്ഥിതി വായന എന്ന വിഷയത്തില്‍ വിശ്വഭാരതി സര്‍വകലാശാലയിലെ ഡോ.ടെറണ്‍സ് സാമുവലും,

marxian2

ജി.എസ്.ടിയുടെ പരിണിത ഫലങ്ങള്‍ എന്ന വിഷയത്തില്‍ ഗുലാത്തി ഫിനാന്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലെ ഡോ.രാമലിംഗം നാഗേന്ദ്ര പിള്ളയും, മാര്‍ക്‌സിയന്‍ ലോജിക്കിനെക്കുറിച്ച് സംസ്ഥാന ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിലെ സി.അശോകനും, നോട്ടുനിരോധനവും ഗുരുതരമാകുന്ന സാമ്പത്തിക പ്രതിസന്ധിയും എന്ന വിഷയത്തില്‍ ഗുരുവായൂരപ്പന്‍ കോളേജിലെ അനില്‍ വര്‍മ്മയും പ്രഭാഷണം നടത്തി. പരിപാടി ഒമ്പതിന് സമാപിക്കും.

English summary
Prakash Karat about marxian theories

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്