പ്രസാര്‍ ഭാരതിക്കെതിരായ തെറ്റായ പ്രചാരണം; വിശദീകരണവുമായി സിഇഒ ശശി ശേഖര്‍
ദില്ലി: പ്രസാര്‍ ഭാരതിയുടെ പുതിയ തീരുമാനങ്ങള്‍ക്കെതിരെയും പരിഷ്കാരങ്ങള്‍ക്കെതിരെയും പുറത്തുവരുന്ന മാധ്യമ വാര്‍ത്തകള്‍ക്കെതിരെ പ്രസാര്‍ ഭാരതി സിഇഒ ശശി ശേഖര്‍ രംഗത്ത്. ചില മാധ്യമങ്ങളില്‍ തെറ്റായ വിവരങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പ്രസാര്‍ ഭാരതി വിശദീകരണവുമായി രംഗത്തെത്തിയത്.
കാലഹരണപ്പെട്ട സാങ്കേതിക വിദ്യകളെ ഒഴിവാക്കുമ്പോള്‍ തെറ്റായി ചിത്രീകരിക്കുന്ന മാധ്യമങ്ങളുടെ രീതി ഉത്തരവാദിത്തമില്ലായ്മാണെന്ന് ശശി ശേഖര്‍ പറഞ്ഞു. മേല്‍ക്കൂരയില്‍ സഥാപിക്കുന്ന ആന്റിനകളിലൂടെ ടെലിവിഷന്‍ കാണുന്നത് ഇനി സാധ്യമായ കാര്യമല്ല, പതിറ്റാണ്ടുകള്‍ക്കുമുമ്പ് സ്ഥാപിച്ച അനലോഗ് ട്രാന്‍സ്മിറ്ററുകളുടെ ഘട്ടം ഒഴിവാക്കേണ്ടത് അത്യാവശ്യമായ പരിഷ്ക്കരണമാണെന്നും അദ്ദേഹം ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ട്രാന്‍സ്മിറ്ററുകള്‍ നിര്‍ത്തലാക്കുകയാണെന്ന് ചൂണ്ടിക്കാട്ടി ദേശീയ മാധ്യമങ്ങള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പ്രസാര്‍ ഭാരതിയിടെ വിശദീകരണം.

പുതിയ ബ്രോഡ്കാസ്റ്റ് പരിഷ്കാരങ്ങള്‍ പുതിയ സാങ്കേതിക വിദ്യകള്‍ക്കും പുതിയ ഉള്ളടക്ക അവസങ്ങള്ക്കും വഴിയൊരുക്കിയെന്ന് പ്രസാര്‍ ഭാരതി അറിയിച്ചു. ദൂരദര്ശന്, ആകാശവാണി എന്നിവിടങ്ങളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി പ്രക്ഷേപണ പരിഷ്കാരങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്. അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ പോലുള്ള കാലഹരണപ്പെട്ട ബ്രോഡ്കാസ്റ്റിംഗ് സാങ്കേതികവിദ്യകള്‍ ക്രമേണ ഇല്ലാതാകുകയാണെന്നും ഇത് ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകളിലേക്കും പുതിയ ഉള്ളടക്കത്തിലേക്കുള്ള മാതൃകാപരമായ മാറ്റത്തിന് വഴിയൊരുക്കുകയാണെന്നും പ്രസാര്‍ ഭാരതി പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
കാലഹരണപ്പെട്ട അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി ഇല്ലാതാക്കാനുള്ള പ്രക്ഷേപണ പരിഷ്കരണ നടപടികള്‍ തെറ്റായി ചിത്രീകരിക്കപ്പെടുകയാണ്. ഡിഡി സില്‍ചറിനെ കുറിച്ചും പ്രത്യേകം എടുത്തുപറഞ്ഞു. അസമിന് വേണ്ടിയുള്ള ദൂരദര്‍ശന്റെ ഉപഗ്രഹ ചാനലില്‍ പ്രക്ഷേപണം ചെയ്യുന്നതിനുള്ള പ്രോഗ്രാം ഡിഡി സില്ചാര് സംപ്രേക്ഷണം ചെയ്യുന്നത് തുടരുമെന്ന് പ്രസാര്‍ ഭാരതി വ്യക്തമാക്കി. ഡിഡി അസം, യൂട്യൂബ് വഴിയും സോഷ്യല്‍ മീഡിയ വഴിയും ഡിജിറ്റല്‍ മീഡിയയില്‍ സാന്നിധ്യം നിലനിര്‍ത്തുന്നതിന് പുറമെയാണിത്.
അനലോഗ് ടെറസ്ട്രിയല്‍ ടിവി കാലഹരണപ്പെട്ട ഒരു സാങ്കേതികവിദ്യയാണ്, ഇത് ഒഴിവാക്കപ്പെടുന്നത് പൊതു താല്‍പ്പര്യത്തിലും ദേശീയ താല്‍പ്പര്യത്തിലും കണക്കാക്കിയാണ്. കാരണം ഇത് വൈദ്യുതി ചെലവ് കുറയ്ക്കുന്നതിനൊപ്പം 5 ജി പോലുള്ള പുതിയതും ഉയര്‍ന്നുവരുന്നതുമായ സാങ്കേതികവിദ്യകള്‍ക്ക് വിലയേറിയ സ്പെക്ട്രം ലഭ്യമാക്കുന്നു. ഇതുവരെ 70 ശതമാനത്തോളം അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി ഉപേക്ഷിച്ചിരിക്കുകയാണ്. ബാക്കിയുള്ള ഉചിതമായ ഘട്ടത്തില്‍ മാറ്റം വരുത്തുന്നതാണ്.
തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ 50 -ഓളം അനലോഗ് ടെറസ്ട്രിയല്‍ ടിവി ട്രാന്‍സ്മിറ്ററുകള്‍ ഒഴികെ, പ്രസാര്‍ ഭാരതി 2022 മാര്‍ച്ച് 31 -നകം കാലഹരണപ്പെട്ട അനലോഗ് ട്രാന്‍സ്മിറ്ററുകള്‍ ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുമെന്നും പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
കറുപ്പഴകില്‍ സുന്ദരിയായി മീര നന്ദന്; സോഷ്യല്‍ മീഡിയയില്‍ വൈറലായി താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട്
Recommended Video
It is irresponsible of sections of media to misrepresent the phase out of obsolete transmitters in this manner. Television viewing is no longer happening through Roof top Antennas in India. Phasing out of analog transmitters which were setup decades ago is a necessary reform.
— Shashi S शशि शेखर (@shashidigital) October 9, 2021
ഡിജിറ്റല്‍ ടെറസ്ട്രിയല്‍ ബ്രോഡ്കാസ്റ്റിംഗിനായുള്ള നെക്സ്റ്റ് ജെനറേഷന് ബ്രോഡ്കാസ്റ്റ് സൊല്യൂഷന് / റോഡ് മാപ്പ് വികസിപ്പിക്കുന്നതിനായും 5 ജി ബ്രോഡ്കാസ്റ്റ് പോലുള്ള ഡയറക്ട് ടു മൊബൈല്‍ ബ്രോഡ്കാസ്റ്റിംഗ് പോലുള്ള പുതിയ ആപ്ലിക്കേഷനുകള്‍ പ്രാപ്തമാക്കുന്നതിനും ഉപ്രസാര് ഭാരതി ഐഐടി കാന്‍പൂരുമായി ഒരു ധാരണാപത്രത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അല്‍ഗോരിതങ്ങളുടെ സഹായത്തോടെയാണ് ഇത് പ്രവര്‍ത്തിക്കുക. ഡിഡി ഫ്രീഡിഷ് ഡിടിഎച്ച് വഴി ഡിഡി അസം ഉള്‍പ്പെടെയുള്ള എല്ലാ ദൂരദര്ശന് ചാനലുകളും നിരവധി സ്വകാര്യ ചാനലുകളും ഇന്ത്യയിലുടനീളം പ്രതിമാസ ഫീസ് ഇല്ലാതെ സൗജന്യമായി പ്രസാര്‍ ഭാരതി ലഭ്യമാക്കിയിട്ടുണ്ട്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ












Click it and Unblock the Notifications