Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകം: അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറി കര്‍ണാടക സര്‍ക്കാര്‍

മംഗളൂരു: യുവമോര്‍ച്ച പ്രവര്‍ത്തകന്‍ പ്രവീണ്‍ നെട്ടാറുവിന്റെ കൊലപാതകത്തിന്റെ അന്വേഷണം കര്‍ണാടക സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സിക്ക് (എന്‍ ഐ എ) കൈമാറി. മുഖ്യമന്ത്രി ബസവരാജ് ബൊമ്മയാണ് ഇക്കാര്യം അറിയിച്ചത്. ദക്ഷിണ കന്നഡയിലെ ബെല്ലാരെയില്‍ ബൈക്കിലെത്തിയ രണ്ടുപേര്‍ പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. അതേസമയം സംഭവത്തില്‍ രണ്ട് പ്രതികളെ കര്‍ണാടക പോലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു.

ഹാവേരി ജില്ലയിലെ സവനൂര്‍ സ്വദേശി സക്കീര്‍ (29), ബെല്ലാരെ സ്വദേശി മുഹമ്മദ് ഷഫീഖ് (27) എന്നിവരാണ് അറസ്റ്റിലായത്. നെട്ടാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചനയ്ക്ക് പിന്നില്‍ രണ്ട് പ്രതികളാണെന്ന് പോലീസ് പറഞ്ഞു. ഇതുവരെ 15 പേരെ ചോദ്യം ചെയ്തതായും അതില്‍ 2 പേരെ അറസ്റ്റ് ചെയ്തതായും ദക്ഷിന്‍ കന്നഡ പോലീസ് സൂപ്രണ്ട് (എസ്പി) എ എന്‍ ഐയോട് പറഞ്ഞു. സംഭവത്തിന് ഉപയോഗിച്ചത് കേരള രജിസ്‌ട്രേഷന്‍ വാഹനത്തിനെ കുറിച്ചും അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

case

കൂടാതെ കേസുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്കും കാസര്‍കോട്ടേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകമാണെന്നാണ് ബി ജെ പി ആരോപിക്കുന്നത്. യുവമോര്‍ച്ച പ്രവര്‍ത്തകന്റെ മരണത്തിന്, കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് നടന്ന നിസ്സാര പ്രശ്നത്തിന്റെ പേരില്‍ ഹിന്ദുത്വ ഗ്രൂപ്പുകളുമായി ബന്ധമുള്ളവര്‍ ജൂലൈ 19 ന് 18 കാരനായ മസൂദ് ബി എന്ന യുവാവിനെ കൊലപ്പെടുത്തിയതുമായി ഇതിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. മംഗളൂരുവും പരിസരത്തും സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ, സൂറത്കലില്‍ യുവാവിനെ നാലംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ വടക്കന്‍ കേരളത്തില്‍ കടുത്ത ജാഗ്രത നിര്‍ദ്ദേശം. കണ്ണൂര്‍, കാസര്‍കോട്, വയനാട് എന്നീ ജില്ലകളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. അതിര്‍ത്തി മേഖലകളില്‍ കര്‍ശന പരിശോധനയാണ് നടക്കുന്നത് . കഴിഞ്ഞ ദിവസം രാത്രിയോടെയാണ് സൂറത്കലില്‍ തുണിക്കട നടത്തുന്ന മംഗലപ്പെട്ട സ്വദേശി ഫാസില്‍ കൊല്ലപ്പെട്ടത് . കടയുടെ മുന്നില്‍ വച്ച് ഫാസിലിനെ ആക്രമി സംഘം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു .

ഉഫ്...ഒന്നും പറയാനില്ല, ഇത് ഒരു ഒന്നൊന്നര ലുക്ക്; ദീപ്തിയുടെ വൈറല്‍ ചിത്രങ്ങള്‍

മങ്കി ക്യാപ് ധരിച്ചെത്തിയ സംഘമാണ് കൊലപ്പെടുത്തിയത്. വെട്ടിവീഴ്ത്തിയ ശേഷം സംഘം കടയും ആക്രമിച്ചു. ഈ സമയത്ത് കടയിലുണ്ടായവര്‍ പുറത്തേക്ക് ഇറങ്ങിയെങ്കിലും ആക്രമി സംഘം ഇവരെ മാരകായുധനങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. ആക്രമികള്‍ എത്തിയ കാറിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നുണ്ട്. വൈകുന്നേരം ജില്ലയിലെ സുള്ള്യ മേഖലയില്‍ നടന്ന ബി ജെ പി യുവ പ്രവര്‍ത്തകന്റെ കൊലപാതകവുമായി പരോക്ഷമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+