അംബുലന്‍സില്ല... ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്!!!

  • Posted By:
Subscribe to Oneindia Malayalam

രാജ്യഗഡ: ഗതാഗത സൗകര്യമില്ലാത്തതിനാല്‍ ഒഡീഷയില്‍ പ്രസവവേദന അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത് കട്ടിലില്‍ ചുമന്ന്. യാത്രാമധ്യേ കുഞ്ഞ് മരിച്ചു. കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതാകാം കുഞ്ഞ് മരിക്കാന്‍ ഇടയായതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

ബിജെപിയോടുള്ള മധുര പ്രതികാരം!!! കാരണം വെളിപ്പെടുത്തി ബിജെപി വിമത എംഎല്‍എ!!

ഒഡിഷയിലെ രാജ്യഗഡ ജില്ലയിലുള്ള പര്‍സാലി പഞ്ചായത്തിലെ ഫകേരി ഗ്രാമത്തിലുള്ള അലീം സികാക എന്ന യുവതിക്കാണ് ഈ ദുരന്താവസ്ഥ ഉണ്ടായത്. മലമ്പ്രദേശമായ ഇവിടെ കിലോമീറ്ററുകള്‍ താണ്ടി വേണം ആശുപത്രിയിലെത്താന്‍. അലീമക്ക് പ്രസവ വേദന വന്നപ്പോള്‍ ആംബുലന്‍സ് കിട്ടാന്‍ ബന്ധുക്കളും നാട്ടുകാരും ശ്രമിച്ചെങ്കിലും നടന്നില്ല. ഒടുവില്‍ കട്ടിലില്‍ ഗര്‍ഭിണിയെ കിടത്തി ആശുപത്രിയിലേക്ക് കൊണ്ടു പോയത്. യാത്രാമധ്യേ ഒരു പിക്കപ്പ് വാന്‍ കിട്ടിയെങ്കിലും കല്യാണി നദി കടന്നു വേണമായിരുന്നു ആശുപത്രിയിലെത്താന്‍. ഇതിനായി വീണ്ടും യുവതിയെ കട്ടിലില്‍ കിടത്തി പുഴ കടക്കുകയായിരുന്നു. ഈ സമയത്താണ് അലീമ പ്രസവിച്ചത്. തുടര്‍ന്ന് നില മോശമായ യുവതിയെ കല്യാണ്‍സിങ്പൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു.

prgnt

പ്രദേശത്ത് ഇത്തരം സംഭവങ്ങൾ തുടർകഥയാവുകയാണ്.ദിവസങ്ങള്‍ക്ക് മുന്‍പ് സമാനമായ സംഭവം സാജാ ഗാവ് ഗ്രാമത്തില്‍ നടന്നിരുന്നു. ഗര്‍ഭിണിയായ സിജ മിനിക എന്ന യുവതിയെ ആംബുലന്‍സ് കിട്ടാത്തത് മൂലം സ്ട്രച്ചറിലാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. കല്യാണ്‍സിംഗപൂര്‍ ബ്ലോക്കിന് കീഴില്‍ തന്നെയുള്ള സികര്‍പാ പ്രൈമറി ഹെല്‍ത്ത് സെന്ററിലാണ് ഇവരെയും അഡ്മിറ്റ് ചെയ്തത്.

English summary
In an unfortunate incident, a pregnant woman gave birth to a dead baby girl on Tuesday while being carried to hospital in a sling due to lack of conveyance or ambulance in Odisha's Rayagada district.
Please Wait while comments are loading...