പവാറിന്റെ പ്ലാന്‍ വേറെ; പ്രതിപക്ഷത്ത് വീണ്ടും ട്വിസ്റ്റ്, നിതീഷിനെയും കിട്ടില്ല, സാധ്യതകള്‍ ഇങ്ങനെ

ദില്ലി: പ്രതിപക്ഷ നിരയില്‍ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ ഇല്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ അറിയിച്ചു. കോണ്‍ഗ്രസിന്റെ വലിയൊരു പ്ലാനാണ് ഇതിലൂടെ പൊളിഞ്ഞത്. എന്നാല്‍ പവാറിന് വേറെയും പ്ലാന്‍ ഉണ്ടെന്ന് പ്രതിപക്ഷം സംശയിക്കുന്നുണ്ട്. അത് വലിയ വെല്ലുവിളിയാവും.

ബിജെപിക്ക് കുറച്ച് കൂടി എളുപ്പമായിരിക്കുകയാണ് ഇതോടെ കാര്യങ്ങള്‍. ശരത് പവാറുണ്ടായിരുന്നെങ്കില്‍ വോട്ട് ഭിന്നിച്ച് പോകാന്‍ സാധ്യത ശക്തമായിരുന്നു. എന്നാല്‍ പ്രതിപക്ഷം ഈ നീക്കത്തില്‍ പതറിപ്പോയിട്ടില്ല. പുതിയ പ്ലാന്‍ മുന്നിലുണ്ട്. വിശദവിവരങ്ങളിലേക്ക്....

1

മൂന്ന് പേരുകളാണ് പ്രതിപക്ഷത്തിന്റെ കൈയ്യിലുള്ളത്. ശരത് പവാര്‍, ഗുലാം നബി ആസാദ്, അതല്ലെങ്കില്‍ എന്‍ഡിഎയില്‍ നിന്ന് നിതീഷ് കുമാര്‍. ഇവര്‍ മൂന്ന് പേരും സജീവ രാഷ്ട്രീയത്തിന്റെ അവസാനത്തിലാണ്. കോണ്‍ഗ്രസില്‍ അത്തരം നേതാക്കള്‍ നിരവധിയുണ്ട്. മൂന്ന് പേരും രാഷ്ട്രീയത്തിന് അപ്പുറം നേതാക്കളെ ഒന്നിപ്പിക്കാന്‍ കഴിവുള്ളവരാണ്. തനിക്ക് രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാവാന്‍ താല്‍പര്യമില്ലെന്ന് പവാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ട് ഇനിയുള്ള രണ്ട് പേരാണ്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി വരുന്നത് കൊണ്ട് പക്ഷേ പ്രശ്‌നങ്ങള്‍ പ്രതിപക്ഷ നിരയിലുണ്ടാവുമെന്ന് ഉറപ്പാണ്.

2

കോണ്‍ഗ്രസ് ഇതര സ്ഥാനാര്‍ത്ഥിക്കാണ് എല്ലാവര്‍ക്കും താല്‍പര്യമുള്ളത്. പ്രാദേശിക പാര്‍ട്ടികളിലൊന്നും അത്തരം സ്ഥാനാര്‍ത്ഥികളില്ല. ഇതൊന്നുമല്ലെങ്കില്‍ വേറെയും പ്ലാനുകളുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസില്‍ നിന്നുള്ള ഒരു മുതിര്‍ന്ന നേതാവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയാക്കുന്ന കാര്യമാണ് ചര്‍ച്ചയിലുള്ളത്. അങ്ങനെ വരുമ്പോള്‍ വൈഎസ്ആര്‍സിപിക്കും ജഗന്‍ മോഹന്‍ റെഡ്ഡിക്കും ആ ഓഫര്‍ തള്ളിക്കളയാനാവില്ല. ബിജെപിക്കാണെങ്കില്‍ ഇത്തരമൊരു ഓഫര്‍ നല്‍കാനും സാധിക്കില്ല. ദക്ഷിണേന്ത്യയില്‍ നിന്നൊരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി എന്ന വൈകാരികതയും പിന്നിലുണ്ട്.

3

കെസിആറിന്റെ പിന്തുണ പ്രതിപക്ഷം ഉറപ്പിച്ച് കഴിഞ്ഞതാണ്. നവീന്‍ പട്‌നായിക്കിന്റെ പിന്തുണ ലഭിക്കുക കടുപ്പമായിരിക്കും. ഭരണപക്ഷത്തെ പിണക്കാതെയുള്ള രാഷ്ട്രീയമാണ് പട്‌നായിക്കിനും ബിജു ജനതാദളിനും താല്‍പര്യം. കോണ്‍ഗ്രസ് ഭരിച്ചിരുന്നപ്പോള്‍ അവരെയായിരുന്നു കൂടുതലായി പട്‌നായിക്ക് പിന്തുണച്ചിരുന്നത്. ബിജെപിക്ക് കിട്ടേണ്ട സ്വതന്ത്രരുടെയും ചെറുപാര്‍ട്ടികളുടെയും വോട്ടുകള്‍ ഇല്ലാതാക്കുക എന്നതാണ് മറ്റൊരു വഴി. അങ്ങനെ സംഭവിച്ചാല്‍ കടുത്ത മത്സരം ബിജെപിക്കെതിരെ കാഴ്ച്ചവെക്കാന്‍ കോണ്‍ഗ്രസ് അടക്കമുള്ളവര്‍ക്ക് സാധിക്കും.

4

മല്ലികാര്‍ജുന്‍ നേരത്തെ പവാറിനെ കണ്ട് സോണിയയുടെ സന്ദേശം അറിയിച്ചിരുന്നു. എന്നാല്‍ സമ്മര്‍ദമേറെ ഉണ്ടായിട്ടും പവാര്‍ വഴങ്ങിയില്ല. രാഷ്ട്രീയതിന് അതീതമായി തന്ത്രങ്ങളുള്ള പവാറിന്റെ ദീര്‍ഘവീക്ഷണം കൂടിയാണിത്. രാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരം നടന്നാല്‍ അതിലൂടെ ബിജെപിയുമായുള്ള ബന്ധം തകരും. പ്രത്യേകിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നല്ല ബന്ധം പവാറിനുണ്ട്. ബിജെപിയുമായി അഡ്ജസ്റ്റ്‌മെന്റുകള്‍ എന്‍സിപിക്കുണ്ടെന്ന് നേരത്തെ തന്നെ പരാതിയുണ്ട്. ബിജെപിക്കെതിരെ വിമര്‍ശനങ്ങളൊന്നും എന്‍സിപിയില്‍ നിന്നുണ്ടാവാറില്ല.

5

ശരത് പവാറിന്റെ ഈ ബാലന്‍സിംഗ് കോണ്‍ഗ്രസിനും ശിവസേനയ്ക്കും നന്നായിട്ടറിയാം. അതുകൊണ്ടാണ് ബിജെപി എന്‍സിപിയെ പിളര്‍ത്താന്‍ ശ്രമിക്കാത്തതും. ഏത് സമയത്തും ഗുണമുണ്ടാകുന്നവരാണ് ബിജെപിക്ക് അറിയാം. ബിജെപിക്ക് ഒറ്റയ്ക്ക് മുന്നൂറ് സീറ്റുള്ളത് പ്രതിപക്ഷത്തിന് ഭീഷണിയാണ്. സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി ഞങ്ങള്‍ ഒറ്റക്കെട്ടായി കാണിക്കേണ്ടത് പ്രതിപക്ഷത്തിനാണ്. എന്നാല്‍ നിതീഷ് കുമാര്‍ എന്നത് കോണ്‍ഗ്രസിന്റെ തലയില്‍ വന്ന ബുദ്ധിയാണ്. നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാന്‍ കാത്തിരിക്കുകയാണ്. അതുകൊണ്ട് എന്‍ഡിഎ വിടാനുള്ള സാധ്യത ജെഡിയുവില്‍ കൂടുതലാണ്.

6

നിതീഷിനെതിരെ കടുത്ത പോരാണ് എന്‍ഡിഎയിലുള്ളത്. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചുക്കാന്‍ പിടിക്കുന്നതും ബിജെപിയാണ്. അതുകൊണ്ട് അവസാന നിമിഷം ട്വിസ്റ്റ് പ്രതീക്ഷിക്കാം. എന്നാല്‍ കോണ്‍ഗ്രസിനാണ് സാധ്യത കുറവുള്ളത്. രാജ്യസഭാ തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിനോടുള്ള താല്‍പര്യം എല്ലാ പാര്‍ട്ടികള്‍ക്കും കുറഞ്ഞിരിക്കുകയാണ്. പല സീറ്റുകളും കോണ്‍ഗ്രസിന് നഷ്ടമായിരുന്നു. നിലവില്‍ ഗുലാം നബി ആസാദിന്റെ പേര് സജീവ പരിഗണനയിലുണ്ട്. കോണ്‍ഗ്രസായത് കൊണ്ട് പിന്തുണയ്ക്കാന്‍ പലര്‍ക്കും താല്‍പര്യമില്ല. ഇനി അവസാന നിമിഷം ബിജെപിയെ ഞെട്ടിക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ എന്ന് എല്ലാവരും ഉറ്റുനോക്കുന്നത്.

ബിഗ് ബോസില്‍ റോബിന്‍ ഇപ്പോള്‍ പുറത്തായത് നന്നായി; അതുകൊണ്ടല്ലേ.... സുരാജിന്റെ മറുപടി വൈറല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+