വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം; സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

  • Posted By: അന്‍വര്‍ സാദത്ത്
Subscribe to Oneindia Malayalam

ലക്‌നൗ: വിദ്യാര്‍ഥികള്‍ക്ക് കോപ്പിയടിക്കാന്‍ സഹായം ചെയ്‌തെന്ന പേരില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റിലായി. ഉത്തര്‍ പ്രദേശിലെ കൗശമ്പി ജില്ലയിലെ ഗഞ്ചയിലാണ് സംഭവം. ഇവിടുത്തെ കന്‍ഹായി സിങ് സിങ്‌റൗര്‍ ഇന്റര്‍മീഡിയറ്റ് കോളേജിലെ പ്രിന്‍സിപ്പല്‍ നന്ദ ലാല്‍ സിങ് ആണ് അറസ്റ്റിലായതെന്ന് പോലീസ് പറഞ്ഞു.

സ്‌കൂളുകളില്‍ മിന്നല്‍ പരിശോധന നടത്തവെ പ്രത്യേക സംഘമാണ് പ്രിന്‍സിപ്പലിനെ പിടികൂടിയത്. കഴിഞ്ഞദിവസം രാവിലെ പരീക്ഷ അവസാനിക്കുന്നതിന് തൊട്ടുമുന്‍പായിരുന്നു സംഘം സ്‌കൂളിലെത്തിയത്. പ്രിന്‍സിപ്പലിന്റെ മുറിയില്‍ നിന്നും ചോദ്യക്കടലാസുകളുടെ കോപ്പികള്‍ കണ്ടെത്തി. ഫോട്ടോകോപ്പി ചെയ്യുന്ന മെഷീന്‍ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

arrest

ഉത്തരങ്ങളുടെ കോപ്പികള്‍ എടുത്തശേഷം വിദ്യാര്‍ഥികള്‍ക്കിടയില്‍ വിതരണം ചെയ്യപ്പെട്ടതായാണ് സംഘം കരുതുന്നത്. ഇതുസംബന്ധിച്ച അന്വേഷണം നടക്കുകയാണ്. അധ്യാപകനെതിരെ കേസെടുത്തിട്ടുണ്ട്. കുറ്റം തെളിഞ്ഞാല്‍ ഒരുവര്‍ഷം തടവോ 5,000 രൂപ പിഴയോ രണ്ടുംകൂടിയോ ലഭിച്ചേക്കാം.

ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ഇത്തവണ കോപ്പിയടി തടയാന്‍ വ്യാപകമായ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ലാസുകളില്‍ സിസിടിവി ക്യാമറകളും പ്രത്യേക സംഘത്തിന്റെ മിന്നല്‍ പരിശോധനകളും വ്യാപകമാണ്. കടുത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് അഞ്ചുലക്ഷത്തോളം വിദ്യാര്‍ഥികള്‍ പരീക്ഷ പാതിവഴിയില്‍ ഉപേക്ഷിച്ചിരുന്നു. ഏതാണ്ട് 65 ലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷയ്ക്കിരിക്കുന്നത്.


ബിജു രമേശിന് പിന്നില്‍ ചെന്നിത്തലയും അടൂര്‍ പ്രകാശും?; മാണിക്ക് വീണ്ടും കുരുക്കിട്ടു

English summary
Principal arrested in Kaushambi for facilitating copying in Board exam

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്