കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യത മൗലിക അവകാശം തന്നെ; പഴയ വിധികളെല്ലാം അസാധു, ആധാറും കേന്ദ്രവും പെട്ടു

  • By Ashif
Google Oneindia Malayalam News

ദില്ലി: സ്വകാര്യത മൗലിക അവകാശമാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹാര്‍ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ച് വിധിച്ചു. ഇതോടെ ഇതിന് വിരുദ്ധമായ പഴയ വിധികള്‍ അസാധുവായി. ജനാധിപത്യചരിത്രത്തിലെ നിര്‍ണായക വിധിയായാണ് ഇതിനെ കണക്കാക്കുന്നത്.

സ്വകാര്യത പൗരന്റെ അവകാശമാണെന്നാണ് കോടതി വ്യക്തമാക്കിയത്. ഇതോടെ ആധാറിന്റെ സാധുതയും ഇനി ചോദ്യം ചെയ്യപ്പെടും. ആധാര്‍ സ്വകാര്യത ഹനിക്കുന്നുവെന്ന ആരോപണം നിലവിലുണ്ട്. പൗരന്റെ സ്വകാര്യതയിലേക്ക് എത്തിനോട്ടം തടയണമെന്നാണ് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടിരുന്നത്.

Supreme

ഒമ്പതംഗ ബെഞ്ചില്‍ നിന്നു ആറ് തരം വിധികള്‍ ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അതുണ്ടായില്ല. ഐക്യത്തോടെയുള്ള ഒരു വിധിയാണ് ഉണ്ടായത്. സ്വകാര്യത പൗരന്റെ അവകാശമാണ് എന്നാണ് വിധിയുടെ ചുരുക്കം. സ്വകാര്യത ഇല്ലാതാക്കുന്നത് സ്വാതന്ത്ര്യം ഇല്ലാതാക്കലാണ് എന്ന് ഹര്‍ജിക്കാര്‍ വാദിച്ചിരുന്നു.

സാമൂഹിക ക്ഷേമ പദ്ധതികള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കുന്നത് ചോദ്യം ചെയ്തുള്ള ഹര്‍ജിയാണ് സ്വകാര്യത എന്ന വിഷയത്തിലേക്ക് എത്തിച്ചത്. ആധാര്‍ നിര്‍ബന്ധമാക്കുന്നതു ചോദ്യം ചെയ്തുള്ള ഹര്‍ജി പരിഗണിച്ചിരുന്നത് മൂന്നംഗ ബെഞ്ചാണ്.

ഈ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിട്ടു. പിന്നീട് കേസ് പരിഗണിച്ചത് അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ്. ആധാര്‍ സ്വകാര്യതക്കുള്ള അവകാശം നിഷേധിക്കുന്നതാണോയെന്ന ചോദ്യം ഒമ്പതംഗ ബെഞ്ചിന് വിടുകയായിരുന്നു.

സ്വകാര്യത മൗലിക അവകാശമല്ലെന്ന് 1954 ല്‍ എംപി ശര്‍മ കേസില്‍ എട്ടംഗ ബെഞ്ചും 1962ല്‍ ഖടക് സിങ് കേസില്‍ ആറംഗ ബെഞ്ചും വിധിച്ചിരുന്നു. ഈ വിധികളാണ് ഇപ്പോള്‍ ഒമ്പതംഗ ബെഞ്ച് പരിശോധിച്ചതും റദ്ദാക്കിയതും.

ആധാര്‍ കേസുകള്‍ എത്ര ജഡ്ജിമാര്‍ ഉള്‍പ്പെട്ട ബെഞ്ച് പരിഗണിക്കണം എന്ന കാര്യം ഉടന്‍ തീരുമാനിക്കും. സ്വകാര്യത മൗലിക അവകാശമല്ലെന്നും നിയന്ത്രണങ്ങള്‍ ആവാമെന്നുമാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. എല്ലാ ബിജെപി സംസ്ഥാനങ്ങളും ഇതിനോട് യോജിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാടിനുള്ള തിരിച്ചടി കൂടിയാണ് പുതിയ വിധി.

English summary
Privacy is Fundamental rights: SC
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X