പ്രിയങ്ക ഗാന്ധിയും അഖിലേഷും ഒരു വിമാനത്തില്‍....ദില്ലി-ലഖ്‌നൗ യാത്ര, സഖ്യത്തിലേക്കുള്ള സൂചന
ദില്ലി: യുപിയില്‍ അമ്പരിപ്പിക്കുന്ന ഒരു കാഴ്ച്ചയ്ക്കാണ് രാഷ്ട്രീയ ലോകം സാക്ഷ്യം വഹിച്ചത്. അഖിലേഷ് യാദവും പ്രിയങ്ക ഗാന്ധിയും ഒരു വിമാനത്തില്‍ വെച്ച് കണ്ടുമുട്ടിയിരിക്കുകയാണ്. ദില്ലി-ലഖ്‌നൗ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇരുവരും. പ്രിയങ്ക ലഖ്‌നൗവിലേക്ക് അവിടെ നിന്ന് ബാരബങ്കിയിലേക്കുമായിരുന്നു യാത്ര ചെയ്തത്. അഖിലേഷ് ആണെങ്കില്‍ ദില്ലിയിലെ സന്ദര്‍ശനം കഴിഞ്ഞ് മടങ്ങുന്ന വഴിയായിരുന്നു. പ്രിയങ്ക സംസ്ഥാനത്താകെ പര്യടനങ്ങള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുവരുടെയും കൂടിക്കാഴ്ച്ച രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. ഇവര്‍ വീണ്ടും സഖ്യത്തിനായി എത്തുമോ എന്നാണ് ചോദ്യം.

2017ല്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിയിരുന്നു. എന്നാല്‍ നേട്ടമൊന്നും ഉണ്ടായിരുന്നില്ല. കോണ്‍ഗ്രസിന്റെ വോട്ട് എസ്പിക്കോ എസ്പിയുടെ വോട്ട് കോണ്‍ഗ്രസിനോ ലഭിക്കാത്ത അവസ്ഥയുണ്ടായിരുന്നു. അതുകൊണ്ട് അഖിലേഷ് കോണ്‍ഗ്രസ് സഖ്യം പിന്നീട് വേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും കാര്യങ്ങള്‍ അങ്ങനെയായിരുന്നു. പ്രിയങ്കയുടെ നേതൃത്വത്തില്‍ ഒറ്റയ്ക്കാണ് കോണ്‍ഗ്രസിന്റെ മത്സരം. ബാരബങ്കിയില്‍ പ്രതിജ്ഞാ യാത്രകളാണ് പ്രിയങ്ക സംഘടിപ്പിക്കുന്നത്. അതേസമയം സഖ്യം ഉണ്ടാവില്ലെന്നാണ് എസ്പി നല്‍കുന്ന സൂചന.
കോണ്‍ഗ്രസിന്റെ സുപ്രധാന കോട്ടകളില്‍ എസ്പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് സൂചന. പ്രിയങ്ക മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി നിന്ന് മത്സരിക്കുകയാണെങ്കില്‍ ആ മണ്ഡലത്തിലും എസ്പി മത്സരിച്ചേക്കില്ല. അതേസമയം ബിഎസ്പി മത്സരിക്കും. നമ്മള്‍ വീണ്ടും കാണുമെന്നാണ് പ്രിയങ്ക അഖിലേഷിനോട് പറഞ്ഞത്. കോണ്‍ഗ്രസിന് ഒറ്റയ്ക്ക് മത്സരിച്ചാല്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പ്രിയങ്കയുടെ നേതൃത്വത്തില്‍ 75 സീറ്റാണ് കോണ്‍ഗ്രസ് യുപിയില്‍ സ്വപ്‌നം കാണുന്നത്. നിലവില്‍ ആകെയുള്ള ഏഴ് സീറ്റുകളാണ് മാത്രമാണ്. എന്നാല്‍ പ്രിയങ്കയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ജനശ്രദ്ധ നേടിയിട്ടുണ്ട് ഇത്തവണ. സംസ്ഥാനത്തെ എല്ലാ പ്രശ്‌നങ്ങളിലും അവര്‍ ഇടപ്പെട്ടിട്ടുണ്ട്.
ബോളിവുഡിനെ ഞെട്ടിച്ച് താരപുത്രിമാരുടെ ഫോട്ടോഷൂട്ട്; സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ്
കോണ്‍ഗ്രസ് 105 സീറ്റില്‍ മത്സരിച്ചിരുന്നു അഞ്ച് വര്‍ഷം മുമ്പ്. ഏറ്റവും മോശം സ്‌ട്രൈക്ക് റേറ്റായിരുന്നു കോണ്‍ഗ്രസിനുണ്ടായിരുന്നത്. അഖിലേഷിനെ ഇത് ചൊടിപ്പിക്കുകയും ചെയ്തിരുന്നു. യുപി കോണ്‍ഗ്രസിനെ തിരസ്‌കരിച്ചതാണെന്ന് അഖിലേഷ് പറഞ്ഞിരുന്നു. ആരുമായും സഖ്യത്തിനില്ലെന്നും അഖിലേഷ് പറഞ്ഞിരുന്നു. അതേസമയം കോണ്‍ഗ്രസിന് എസ്പിയുമായി സഖ്യത്തിന് താല്‍പര്യമുണ്ട്. ലഖിംപൂരി വിഷയത്തില്‍ പക്ഷേ എസ്പിയെയും ബിഎസ്പിയെയും അതിരൂക്ഷമായി പ്രിയങ്ക വിമര്‍ശിച്ചിരുന്നു. ഇതോടെ സഖ്യമുണ്ടാവില്ലെന്നും ഉറപ്പായിരുന്നു. സ്ത്രീകള്‍ക്ക് നാല്‍പ്പത് ശതമാനം ടിക്കറ്റും, ഒപ്പം ലഖിംപൂര്‍ ഖേരി വിഷയവും ചേര്‍ത്ത് ബിജെപിയെ ഞെട്ടിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.












Click it and Unblock the Notifications