Get Updates
Get notified of breaking news, exclusive insights, and must-see stories!

സിദ്ദുവിനെ സഹായിച്ചത് പ്രിയങ്ക, ക്യാപ്റ്റന് പുതിയ റോളെത്തും, സംസ്ഥാനങ്ങളില്‍ പിടിമുറുക്കി രാഹുല്‍

ദില്ലി: കേരളത്തില്‍ തിരഞ്ഞെടുപ്പ് തോറ്റതോടെ രാഹുല്‍ ഗാന്ധി ഒരു തീരുമാനമെടുത്തിരുന്നു. സംസ്ഥാനങ്ങളെ ഹൈക്കമാന്‍ഡിന്റെ പൂര്‍ണ നിയന്ത്രണത്തിലേക്ക് കൊണ്ടുവരണം. കേരളത്തില്‍ ആ മാറ്റം പ്രകടമായി. സുധാകരനും സതീശനും വന്നത് രമേശ് ചെന്നിത്തല പോലും അറിയാതെയാണ്. സമാനമാണ് പഞ്ചാബിലെയും കാര്യങ്ങള്‍. അമരീന്ദര്‍ സിംഗ് പോലും അറിയാതെയാണ് കാര്യങ്ങള്‍ നടന്നത്. പക്ഷേ ആ മാറ്റങ്ങളിലൂടെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ കരുതുന്നത്.

സാരിയും ചന്ദനക്കുറിയുമായി അനുശ്രീയുടെ ഫോട്ടോഷൂട്ട്; ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

1

സിദ്ദു ക്യാപ്റ്റനെ വെട്ടാന്‍ ഉപയോഗിച്ചത് പ്രിയങ്ക ഗാന്ധിയെയാണ്. ഗാന്ധി കുടുംബം സിദ്ദുവിന് അധികം പ്രാധാന്യം കൊടുക്കാതിരുന്ന സമയത്താണ് ഈ നീക്കം നടന്നത്. മൂന്ന് മാസം മുമ്പ് സിദ്ദു നടത്തിയ ഈ നീക്കങ്ങള്‍ പ്രിയങ്ക ഏറ്റെടുത്തു. രാഹുലിനെയും സോണിയയെയും സിദ്ദുവില്ലാതെ പഞ്ചാബ് ജയിക്കാനാവില്ലെന്നും ബോധിപ്പിച്ചു. ക്യാപ്റ്റനെതിരെ ഭരണവിരുദ്ധ വികാരം പഞ്ചാബിലുണ്ട്. ജയിക്കുമെങ്കിലും സീറ്റുകള്‍ കുറയാന്‍ സാധ്യതയുണ്ടെന്നാണ് കോണ്‍ഗ്രസിലെ വിലയിരുത്തല്‍.

2

സിദ്ദുവിന് അനുകൂലമായതും പാര്‍ട്ടിക്കുള്ളില്‍ ക്യാപ്റ്റനെതിരെ ഉയര്‍ന്ന എതിര്‍പ്പുകളാണ്. ഇതുപയോഗിച്ചാണ് സിദ്ദുവിനെ അധ്യക്ഷ സ്ഥാനത്ത് ഹൈക്കമാന്‍ഡ് എത്തിച്ചത്. ക്യാപ്റ്റനെതിരെ പരാതി ഇല്ലായിരുന്നെങ്കില്‍ അതോടെ സിദ്ദു ദുര്‍ബലനാവുമായിരുന്നു. ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തനാണ് ഇപ്പോള്‍ സിദ്ദു. സച്ചിന്‍ പൈലറ്റിനോ ജ്യോതിരാദിത്യ സിന്ധ്യക്കോ കിട്ടാത്ത പരിഗണനയാണ് ഇപ്പോള്‍ സിദ്ദുവിന് ലഭിച്ചിരിക്കുന്നത്. ഹൈക്കമാന്‍ഡാണ് ഇനി എല്ലാ സംസ്ഥാനത്തും കാര്യങ്ങള്‍ തീരുമാനിക്കുക എന്ന സന്ദേശമാണ് രാഹുല്‍ നല്‍കിയിരിക്കുന്നത്.

3

അതേസമയം ക്യാപ്റ്റന്‍ അമരീന്ദറിനെ രാഹുല്‍ പിണക്കുന്നുമില്ല. ക്യാമ്പയിന്‍ കമ്മിറ്റിയുടെ അധ്യക്ഷനായി ക്യാപ്റ്റന്‍ വരുമെന്ന് ഉറപ്പാണ്. പ്രകടന പത്രിക തയ്യാറാക്കുന്ന കമ്മിറ്റിയുടെ അധ്യക്ഷനായി പ്രതാപ് സിംഗ് ബജ്വയെയും നിയമിക്കും. ഇവര്‍ രണ്ട് പേരുമാണ് സിദ്ദുവിനെ എതിര്‍ക്കുന്നത്. സര്‍ക്കാരിലും പാര്‍ട്ടിയിലും ഓരോ അധികാര കേന്ദ്രങ്ങളെ ഉണ്ടാക്കുന്നതിലൂടെ കൂടുതല്‍ ശക്തിപ്പെടാന്‍ സാധിക്കുമെന്നാണ് രാഹുലിന്റെ വിലയിരുത്തല്‍

4

പക്ഷേ സിദ്ദുവിന്റെ വരവ് ബാദല്‍ കുടുംബത്തിന് വലിയ വെല്ലുവിളിയാവും. നിരവധി എംഎല്‍എമാര്‍ ഇപ്പോള്‍ തന്നെ സിദ്ദുവിനൊപ്പം അണിനിരക്കുന്നുണ്ട്. പല നേതാക്കളെയും നേരിട്ട് കണ്ട് സിദ്ദു അമരീന്ദറിനോളം പോപ്പുലറായിരിക്കുകയാണ്. എന്നാല്‍ ശിരോമണി അകാലിദളും ആംആദ്മി പാര്‍ട്ടിയും സിദ്ദുവിന്റെ സ്ഥാനക്കയറ്റം അവസരമായിട്ടാണ് കാണുന്നത്. സിദ്ദു അധ്യക്ഷനായതോടെ ഉറപ്പായും ബാദല്‍ കുടുംബത്തിന്റെ അറസ്റ്റുണ്ടാവാനാണ് സാധ്യത. ഇത് സഹതാപ തരംഗമാകുമെന്നാണ് കരുതുന്നത്. എന്നാല്‍ പഞ്ചാബിലെ വൈദ്യുതി പ്രതിസന്ധി അടക്കമുള്ളവ ബാദല്‍ കുടുംബത്തിന്റെ സംഭാവനയാണ്. ആ രോഷം ഇപ്പോഴും അവര്‍ക്കെതിരെയുണ്ട്.

5

സിദ്ദുവിന്റെ സ്ഥാനക്കയറ്റം ഒരുപക്ഷേ അകാലിദളിന്റെ അന്ത്യത്തിന് വഴിയൊരുക്കാനാണ് സാധ്യത. അതേസമയം ആംആദ്മി പാര്‍ട്ടിയാണ് ഇതില്‍ ഏറ്റവും നേട്ടം കാണുന്നത്. കന്‍വര്‍ പ്രതാപ് സിംഗിനെ മുന്‍നിരയിലേക്ക് കൊണ്ടുവന്നതും, സിഖ് മുഖ്യമന്ത്രിയും അടക്കമുള്ളവ പഞ്ചാബില്‍ ചലനമുണ്ടാക്കിയിട്ടുണ്ട്. ബല്‍ബീര്‍ സിംഗ് രജേവാല്‍ പോലുള്ള കര്‍ഷക നേതാക്കളും എഎപിയുമായി ചേരാന്‍ സാധ്യതയേറെയാണ്. 300 യൂണിറ്റ് സൗജന്യ വൈദ്യുതിയാണ് മറ്റൊന്ന്. എന്നാല്‍ പാര്‍ട്ടിക്ക് അടിത്തറയില്ലാത്തതാണ് പ്രശ്‌നം. സിദ്ദു വന്നതോടെ കോണ്‍ഗ്രസിന്റെ സംഘടനാ തലത്തിലാണ് വലിയ ആവേശമുണ്ടായിരിക്കുന്നത്. പ്രിയങ്കയുടെ തീരുമാനം വിജയിച്ചു എന്നതും വ്യക്തമാണ്.

ബസില്‍ യാത്രാ ചിത്രങ്ങളുമായി കുടുംബ വിളക്ക് താരം ആതിര മാധവ്, എങ്ങോട്ടാണെന്ന് ആരാധകര്‍

Recommended Video

cmsvideo
    Changes in Congress leadership; Rahul Gandhi more likely to become Congress president

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+