ലഖ്‌നൗവില്‍ പ്രിയങ്ക ആര്‍എല്‍ഡി കൂടിക്കാഴ്ച്ച, ജയന്തുമായി ദില്ലിയിലേക്ക്, സീറ്റിനായി സമ്മര്‍ദം?
ദില്ലി: യുപി രാഷ്ട്രീയത്തില്‍ പുതിയൊരു അഭ്യൂഹങ്ങള്‍ വഴിമരുന്നിട്ടിരിക്കുകയാണ് പ്രിയങ്ക ഗാന്ധി. രാഷ്ട്രീയ ലോക്ദള്‍ അധ്യക്ഷന്‍ ജയന്ത് ചൗധരിയുമായി ലഖ്‌നൗവില്‍ വെച്ച് കൂടിക്കാഴ്ച്ച നടത്തിയിരിക്കുകയാണ് പ്രിയങ്ക. യുപിയില്‍ അപ്രതീക്ഷിതമായൊരു ട്വിസ്റ്റ് വരുന്നുവെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. കര്‍ഷക വിഷയത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകള്‍ ജയന്തിന്റെ മനസ്സ് മാറ്റിയെന്ന് സൂചനയുണ്ട്. അഖിലേഷ് യാദവുമായി വളരെ അടുത്ത ബന്ധമാണ് ജയന്തിനുള്ളത്. ആര്‍എല്‍ഡി സഖ്യമുണ്ടാക്കിയതും എസ്പിയുമായിട്ടാണ്. ഈ സാഹചര്യത്തില്‍ ആര്‍എല്‍ഡിയെ പ്രിയങ്ക അടര്‍ത്തിയെടുക്കുമോ എന്ന ആശങ്ക സമാജ് വാദി പാര്‍ട്ടിയിലുണ്ട്.

അഖിലേഷ് കര്‍ഷക സമരത്തിലോ ലഖിംപൂര്‍ ഖേരി വിഷയത്തിലോ സജീവമായിരുന്നില്ല. എന്നാല്‍ അഖിലേഷിന്റെ പ്രതീക്ഷ മുഴുവന്‍ ആര്‍എല്‍ഡിയിലാണ്. കാരണം കര്‍ഷക പാര്‍ട്ടിയും പശ്ചിമ യുപിയില്‍ അതിശക്തവുമാണ് ആര്‍എല്‍ഡി. ജാട്ടുകളും കര്‍ഷകരും ഇവരെ വിശ്വസിച്ച് വോട്ട് ചെയ്യും. എന്നാല്‍ പ്രിയങ്കയുടെ വരവ് ഇതിനെ ഭിന്നിപ്പിക്കാനാണെന്ന് സൂചനയുണ്ട്. ഗൊരഖ്പൂരില്‍ പ്രതിജ്ഞ റാലി കഴിഞ്ഞ ശേഷം പ്രിയങ്ക ദില്ലിയിലേക്ക് തിരിക്കാനായി ലഖ്‌നൗവില്‍ എത്തിയിരുന്നു. ഈ സമയത്ത് ജയന്തും വിമാനത്താവളത്തിലെത്തിയിരുന്നു. ഇരുവരും അവിടെ വെച്ചാണ് കണ്ടതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
ജയന്തിന്റെ പരോക്ഷ പിന്തുണ ഉണ്ടെങ്കില്‍ പശ്ചിമ യുപിയില്‍ കോണ്‍ഗ്രസിന് നേട്ടങ്ങളുണ്ടാക്കാന്‍ സാധിക്കും. ജയന്തും പ്രിയങ്കയും ഛത്തീസ്ഗഡ് സര്‍ക്കാരിന്റെ വിമാനത്തിലാണ് ദില്ലിയിലേക്ക് തിരിച്ചതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അതേസമയം കോണ്‍ഗ്രസുമായുള്ള കൂടിക്കാഴ്ച്ച അഖിലേഷ് യാദവിനെ സമ്മര്‍ദത്തിലാക്കാനാണെന്ന് സൂചനയുണ്ട്. പശ്ചിമ യുപിയില്‍ അടക്കം കൂടുതല്‍ സീറ്റുകള്‍ ആര്‍എല്‍ഡി ആഗ്രഹിക്കുന്നുണ്ട്. സഖ്യം വിടാന്‍ മടിക്കില്ലെന്ന സൂചനയാണ് അവര്‍ നല്‍കുന്നത്. എന്നാല്‍ ഇതൊരു സാധാരണ കൂടിക്കാഴ്ച്ചയാണ് ആര്‍എല്‍ഡി പറയുന്നു. നേരത്തെയും രാഷ്ട്രീയത്തിലെ സുഹൃത്തുക്കള്‍ തമ്മില്‍ കാണാറുണ്ടായിരുന്നു. എന്നാല്‍ ബിജെപി വന്ന ശേഷം പരസ്പരം എല്ലാവരും ശത്രുക്കളായി മാറിയെന്നും ആര്‍എല്‍ഡി നേതാക്കള്‍ വ്യക്തമാക്കി.
വൈകീട്ട് അഞ്ചരയ്ക്കായിരുന്നു ജയന്തിന്റെ ഫ്‌ളൈറ്റ്. നാല് മണിക്ക് ജയന്ത് വിമാനത്താവളത്തില്‍ എത്തിയിരുന്നു. പ്രിയങ്ക അഞ്ച് മണിയോടെയാണ് വന്നത്. ജയന്തിനോട് തനിക്കൊപ്പം ചേരാന്‍ പ്രിയങ്ക ആവശ്യപ്പെടുകയായിരുന്നു. ദില്ലിയിലേക്കായതിനാലും സൗഹൃദം കൊണ്ടും അത് നിരസിക്കേണ്ട കാര്യമില്ലായിരുന്നു. ജയന്തിനൊപ്പം വേറെ രണ്ട് നേതാക്കള്‍ കൂടിയുള്ളതിനാല്‍ ആദ്യം ഇല്ല എന്നായിരുന്നു മറുപടി. എന്നാല്‍ ഇവര്‍ മൂന്ന് പേരോടും വിമാനത്തില്‍ കയറാമെന്ന് പ്രിയങ്ക അറിയിച്ചതോടെ ജയന്ത് പോകാന്‍ തയ്യാറായെന്നും ആര്‍എല്‍ഡി നേതാക്കള്‍ പററഞ്ഞു. അതേസമയം എസ്പിയുമായി പ്രശ്‌നങ്ങളൊന്നും സഖ്യം ഉറപ്പിച്ചതാണെന്നും ആര്‍എല്‍ഡി സംസ്ഥാന ്ധ്യക്ഷന്‍ മസൂദ് അഹമ്മദ് പറഞ്ഞു.
എസ്പിയുമായുള്ള സീറ്റ് ചര്‍ച്ച ഉടന്‍ ആരംഭിക്കും. ഒരുമിച്ച് മത്സരിക്കുമെന്നും മസൂദ് വ്യക്തമാക്കി. നേരത്തെ അഖിലേഷും ആര്‍എല്‍ഡിയുമായുള്ള സഖ്യം ഉറപ്പിച്ചതാമെന്ന് പറഞ്ഞിരുന്നു. കര്‍ഷക സമരത്തിലെ രോഷം ആര്‍എല്‍ഡിക്ക് മുതലെടുക്കാനായാല്‍ എസ്പിക്ക് വന്‍ നേട്ടം യുപിയിലുണ്ടാവുമെന്ന് ഉറപ്പാണ്. ആര്‍എല്‍ഡി 22 സീറ്റിലാവും മത്സരിക്കും. അനൗദ്യോഗികമായി തീരുമാനിച്ച കാര്യമാണിത്. ചൗധരി അജിത് സിംഗിന്റെ വിയോഗവും കര്‍ഷക സമരവും ആര്‍എല്‍ഡിയെ പശ്ചിമ യുപിയില്‍ ശക്തിപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.












Click it and Unblock the Notifications