ക്യാപ്റ്റനെയും വെട്ടി രാഹുല്‍, പ്രിയങ്ക രക്ഷകയായി, നവജ്യോത് സിദ്ദു ഇനി പഞ്ചാബിനെ നയിക്കും?
ദില്ലി: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന്റെ എല്ലാ പ്രതീക്ഷയും തകിടം മറിയുന്നു. നവജ്യോത് സിദ്ദു കരുത്തനായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തുകയാണ്. അമരീന്ദര്‍ സിംഗിനെ ഞെട്ടിച്ച് കൊണ്ട് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുപോലെ സിദ്ദുവിന് നിര്‍ണായക ചുമതല നല്‍കാന്‍ ഒന്നിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തെ യോഗം പോലും അമരീന്ദറിന്റെ പ്രതീക്ഷ തെറ്റിച്ച് പ്രിയങ്കയുടെ ബുദ്ധിയില്‍ പിറന്നതാണ്. പഞ്ചാബിലെ രാഷ്ട്രീയത്തില്‍ സിദ്ദുവിന്റെ യുഗം തുടങ്ങുമോ എന്ന് അധികം വൈകാതെ അറിയാം.

സിദ്ദു നേരെ പോയത് പ്രിയങ്കയെ കാണാനാണ്. ക്രൈസിസ് മാനേജറായുള്ള പ്രിയങ്കയുടെ ഇടപെടല്‍ വര്‍ക്കൗട്ടായി. രാഹുല്‍ ഗാന്ധി നേരെ സിദ്ദുവിനെ വിളിച്ച് കാണാമെന്ന് പറഞ്ഞു. ആദ്യം വാക്കുമാറ്റിയ രാഹുല്‍ തന്നെ പിന്നീട് സിദ്ദുവിനെ കാണാന്‍ സമ്മതിച്ചത് പ്രിയങ്കയുടെ മിടുക്കായിരുന്നു. 45 മിനുട്ടോളം രാഹുലുമായി സിദ്ദു ചര്‍ച്ചകള്‍ നടത്തി. ഇതാണ് പുതിയ ഫോര്‍മുലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത്.

അമരീന്ദര്‍ സിംഗിനെ വെട്ടിയാണ് രാഹുല്‍ പുതിയ ചുമതല സിദ്ദുവിനെ ഏല്‍പ്പിക്കാന്‍ ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷനായി സിദ്ദുവിനെ നിയമിക്കാനാണ് രാഹുല്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ ഒറ്റയ്ക്കല്ല സിദ്ദുവിന് ഈ പദവി നല്‍കുക. രണ്ട് അധ്യക്ഷന്‍മാര്‍ കോണ്‍ഗ്രസിനുണ്ടാവും. അതിലൂടെ സിദ്ദുവിനെയും അമരീന്ദറിനെയും ഒരുപോലെ തൃപ്തിപ്പെടുത്താന്‍ രാഹുലിന് സാധിക്കും. കംപ്ലീറ്റ് നിയന്ത്രണം ഇതിലൂടെ സിദ്ദുവിന് ലഭിക്കില്ല.

അതേസമയം മാറ്റങ്ങള്‍ ഇതുകൊണ്ടും അവസാനിക്കില്ല. അമരീന്ദര്‍ സിംഗിന്റെ മന്ത്രിസഭയില്‍ അടിമുടി മാറ്റം വരും. പ്രിയങ്കയാണ് ഈ ഫോര്‍മുല മുന്നോട്ട് വെച്ചത്. ഇത് നടപ്പാക്കാനാണ് രാഹുലിനോട് പ്രിയങ്ക നിര്‍ദേശിച്ചിരിക്കുന്നത്. എന്നാല്‍ രാഹുല്‍ ഒന്നുകൂടി ആലോചിച്ച് നടപ്പാക്കാമെന്ന തീരുമാനത്തിലാണ്. പക്ഷേ ഈ നിര്‍ദേശത്തോട് അദ്ദേഹത്തിന് എതിര്‍പ്പില്ല. അതേസമയം ഗാന്ധി കുടുംബത്തിന്റെ ഫോര്‍മുലയോട് അമരീന്ദര്‍ ഗ്രൂപ്പ് കടുത്ത വിയോജിപ്പിലാണ്.

സിദ്ദുവിനെ അകറ്റി നിര്‍ത്തുന്നത് ഗുണം ചെയ്യില്ലെന്നാണ് ഗാന്ധി കുടുംബത്തിന് ലഭിച്ചിരിക്കുന്ന ഉപദേശം. തിരഞ്ഞെടുപ്പിന് ഒറ്റക്കെട്ടായി കോണ്‍ഗ്രസ് ഇറങ്ങണമെന്നാണ് രാ ഹുല്‍ ഗാന്ധി പറഞ്ഞിരിക്കുന്നത്. സിദ്ദു പാനലിനോട് പരാതി പറയാതെ ഗാന്ധി കുടുംബത്തെ നേരിട്ട് കാണാനാണ് ശ്രമിക്കുന്നതെന്ന് പരാതിയുണ്ട്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ സിദ്ദു വിസമ്മതിക്കുന്നത് കൊണ്ടാണ് മന്ത്രിസഭയില്‍ നിന്ന് മുമ്പ് അദ്ദേഹത്തെ പുറത്താക്കിയതെന്ന് ടീം അമരീന്ദര്‍ പറയുന്നു.
Recommended Video

കോണ്‍ഗ്രസിലെ പല നേതാക്കളെയും ചൊടിപ്പിച്ചാണ് പ്രിയങ്കയും രാഹുലും സിദ്ദുവിനെ വലിയ പദവിയിലേക്ക് എത്തിക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള ഒരു നേതാക്കളും സിദ്ദുവിന് അനുകൂല നിലപാടല്ല എടുത്തിരിക്കുന്നത്. ജൂലായില്‍ എട്ടിനും പത്തിനുമിടയില്‍ പഞ്ചാബിലെ പ്രശ്‌നങ്ങള്‍ എല്ലാം തീരുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള ഹരീഷ് റാവത്ത് വ്യക്തമാക്കി. സിദ്ദുവിന് നിര്‍ണായക റോളുണ്ടാവുമെന്ന് റാവത്ത് സൂചിപ്പിച്ചു. അതേസമയം ചില പോസിറ്റീവായിട്ടുള്ള കാര്യങ്ങളും സിദ്ദു രാഹുലിനെ അറിയിച്ചിട്ടുണ്ടെന്നും റാവത്ത് വ്യക്തമാക്കി.












Click it and Unblock the Notifications