ഓക്സിജന്‍ ക്ഷാമം മൂലം ആരും മരിച്ചില്ലെന്ന് കേന്ദ്രം: രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
ദില്ലി: കോവിഡ് രണ്ടാം തരംഗത്തിൽ ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും സംഭവിച്ചിട്ടില്ലെന്ന കേന്ദ്ര സര്‍ക്കാറിന്‍റെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമര്‍ശനവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്ത് അതിരൂക്ഷമായി പകർച്ചവ്യാധി നിലനില്‍ക്കെ തന്നെ കേന്ദ്ര സർക്കാർ ഓക്സിജൻ കയറ്റുമതി വർദ്ധിപ്പിച്ചതും ടാങ്കറുകൾ വേണ്ട രീതിയില്‍ ക്രമീകരിക്കാത്തതിനാലുമാണ് രാജ്യത്ത് ഇത്രയും വലിയ ദുരന്തം ഉണ്ടായതെന്നും പ്രിയങ്ക ഗാന്ദി പറഞ്ഞു.
ഓക്സിജന്റെ അഭാവം മൂലം രാജ്യത്ത് ആരും മരിച്ചില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ മഹാമാരിയെ നേരിടുന്ന വര്‍ഷത്തില്‍ കേന്ദ്രം ഓക്സിജന്‍ കയറ്റുമതിയില്‍ 700 ശതമാനത്തിന്‍റെ വര്‍ധനവാണ് വരുത്തിയത്. പ്ലാന്‍റുകളില്‍ നിന്നും ഓക്സിജന്‍ ആശുപത്രികളിലേക്കും മറ്റും എത്തിക്കാന്‍ വേണ്ടത്ര ടാങ്കറുകള്‍ എത്തിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാത്തത് കാരണമാണ് രാജ്യത്ത് ഇത്രയധികം മരണം സംഭവിച്ചത്. ഇത് സംബന്ധിച്ച് പാര്‍ലമെന്‍ററി സമിതി നല്‍കിയ ഉപദേശവും സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും പ്രിയങ്ക ആരോപിച്ചു.

കോവിഡിന്‍റെ രണ്ടാം തരംഗത്തിൽ സംസ്ഥാനങ്ങളിലോ കേന്ദ്ര ഭരണ പ്രദേശങ്ങളിലോ ഓക്സിജന്റെ അഭാവം മൂലം മരണമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് കേന്ദ്രസർക്കാർ ചൊവ്വാഴ്ച രാജ്യസഭയെ അറിയിച്ചിരുന്നു. രണ്ടാം തരംഗത്തിൽ മെഡിക്കൽ ഓക്സിജന്റെ ആവശ്യകതയിൽ അഭൂതപൂർവമായ വർധനയുണ്ടായി. 9,000 മെട്രിക് ടണ്‍ വരെ ആവശ്യമായി വന്നു. ആദ്യ തരംഗത്തിൽ ഇത് 3,095 മെട്രിക് ടണ്ണായിരുന്നു. സംസ്ഥാനങ്ങൾക്കിടയിൽ തുല്യമായ വിതരണം സാധ്യമാക്കുന്നതിന് കേന്ദ്രത്തിന്‍റെ ഇടപെടലുകള്‍ വേണ്ടി വന്നുവെന്നും കേന്ദ്രം വ്യക്തമാക്കിയിരുന്നു.
പുത്തന്‍ മേക്കോവറില്‍ നടി ലക്ഷ്മി മേനോന്‍; ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications