ബീഹാറില്‍ ഐസിസ് പോസ്റ്റര്‍: യുവാക്കളോട് ഞെട്ടിയ്ക്കുന്ന ആവശ്യങ്ങളുമായി ഭീകരര്‍!!

  • Written By:
Subscribe to Oneindia Malayalam

പട്‌ന: യുവാക്കളോട് ഭീകരസംഘടനയില്‍ ചേരണമെന്ന ആഹ്വാനവുമായി ബീഹാറില്‍ ഐസിസ് പോസ്റ്റര്‍. ബീഹാറിലെ റോത്താസ് ജില്ലയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. പട്‌നയില്‍ നിന്ന് 230 കിമീ അകലെയുള്ള നോഹട്ട പ്രദേശത്ത് ശനിയാഴ്ചയാണ് സംഭവം.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പോസ്റ്ററും ഐസിസിസന്‍രെ പേരെഴുതിയ കൊടിയും പിടിച്ചെടുത്തു. ഇംഗ്ലീഷില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റര്‍ സംസ്ഥാനത്തെ യുവാക്കളോട് ഭീകരസംഘടനയുടെ ഭാഗമാകാന്‍ ആഹ്വാനം ചെയ്തുകൊണ്ടുള്ളതാണ്. എന്നാല്‍ സംഭവത്തിന് പിന്നില്‍ സാമൂഹ്യവിരുദ്ധരാണോ എന്നും പോലീസ് സംശയിക്കുന്നു.

isis567

ബീഹാറില്‍ വേരുകളുള്ള ഇന്ത്യന്‍ മുജാഹിദ്ദീനാണോ സംഭവത്തിന് പിന്നിലെന്നും സംശയിക്കപ്പെടുന്നു. സംഭവത്തില്‍ അജ്ഞാതര്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124ാം വകുപ്പ് പ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പൊലീസ് കുറ്റവാളികളെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.

English summary
A poster carrying the name ISIS asking youths in Bihar to join the terror organisation was found pasted on an electricity pillar in Rohtas district on Saturday, police said.
Please Wait while comments are loading...